Saturday, February 5, 2011

[www.keralites.net] റോമയുടെ തലയില് ചകിരിയോ?

Fun & Info @ Keralites.net

Fun & Info @ Keralites.net

 

അഭിനയിക്കാന്‍ കേരളത്തില്‍ വരുക, ഇടയ്‌ക്കിടെ ലൊക്കേഷനില്‍ വരുന്ന പോലീസുകാര്‍ (അഭിനയിക്കാനല്ല) മറ്റേ ഗുണ്ടയോടൊപ്പം ഇന്നയിന്ന ഹോട്ടലുകളില്‍ ഭവതി താമസിച്ചിരുന്നോന്ന്‌ തിരക്കുക. എന്‍ഡവെര്‍ കാറില്‍ ഭവതികൂടി യാത്ര ചെയ്യുമ്പോഴാണോ, മറ്റേ പണക്കാരന്‍ പയ്യനെ ഗുണ്ടകള്‍ കൊന്നതെന്ന്‌ തിരക്കുക. കാറില്‍ കണ്ട ബാഗില്‍ ഭവതിയുടെ നമ്പര്‍ബുക്കും പിന്‍കാര്‍ഡുമൊക്കെ വന്നതെങ്ങനാന്ന്‌ തിരക്കുക.

 

അമേരിക്കയിലൊക്കെ സ്‌റ്റേജ്‌ പ്രോഗ്രാമിന്‌ പോയാല്‍, ആരും പ്രോഗ്രാം ഡയറക്‌ടറുടെ അനുമതിയില്ലാതെ പുറത്തുപോകരുതെന്ന്‌ കര്‍ശനനിര്‍ദ്ദേശം കൊടുത്തിട്ടും വിമാനം നിലത്തിറങ്ങിയാലുടന്‍ കാത്തുനിന്നവന്റെ കാറില്‍ കയറി സ്‌ഥലംവിടുക. പിന്നെ പാതിരാക്ക്‌ തിരികെ വന്നു കയറുക. സംവിധായകന്റെ തെറി മുഴുവന്‍ കേള്‍ക്കുക. നാട്ടിലേതൊക്കെ പയലുകള്‌ പണം തട്ടിപ്പ്‌ സംഘടിപ്പിച്ചാലും അതിലൊക്കെച്ചെന്ന്‌ ആടിപ്പാടി, വജ്‌റം, സ്വര്‍ണം, പവിഴമൊക്കെ വാങ്ങുക. ഈവക ജാതികളാണ്‌ സിനിമാനടികളെന്ന ജനുസിനെ വിഷലിപ്‌തമാക്കിക്കളയുന്നത്‌.

 

ഇത്തരം ദുഃര്‍ഗുണങ്ങളില്ലാത്ത മാന്യയായ നടിയാണ്‌ റോമ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കംവരാനിടയില്ല. എന്നിട്ടും റോമയെപ്പറ്റി ഗോസിപ്പുകളും കവറുകളുമൊക്കെ ഉണ്ടാവുന്നു. പക്ഷേ, റോമ തളര്‍ന്നില്ല. സത്യസന്ധതകൊണ്ട്‌ പിടിച്ചുനിന്നു. തെറ്റ്‌ ചെയ്യാത്തതിനാല്‍ വിഷമിച്ചതുമില്ല. തെറ്റ്‌ ചെയ്യാഞ്ഞതിനാല്‍ ദുര്‍ബലയുമായില്ല. അതിനാല്‍ത്തന്നെ ഗോസിപ്പുകള്‍ കണ്ടാല്‍ (വായിക്കാന്‍ മലയാളമറിയില്ലല്ലോ) അതു തന്നെ ബാധിക്കാറുമില്ലാന്നാണ്‌ റോമക്കുട്ടിയുടെ അഭിപ്രായം. തേങ്ങ കട്ടവന്റെ തലയില്‍ ചകിരികാണും എന്നൊരു വിദ്വാന്‍ പറഞ്ഞതു കേട്ട മോഷ്‌ടാവ്‌ പതിയെ തലയില്‍ പരതിയപോലെ തെറ്റു ചെയ്യാത്ത, അഭിമാനം നിധിപോലെ സൂക്ഷിക്കുന്ന റോമയെന്തിനാ ഇങ്ങനെ വിശദീകരിക്കുന്നത്‌. ഗോസിപ്പുകാരോടും പോലീസുകാരോടും പോകാന്‍ പറ. അല്ല പിന്നെ.

Thanks mangalam

 

Regards..maanu

No comments:

Post a Comment