Saturday, February 5, 2011

[www.keralites.net] സ്വന്തം ഭാവന

Fun & Info @ Keralites.net

കുറെ വര്‍ഷം മുമ്പാണ്‌ കമല്‍ സംവിധാനം ചെയ്യുന്ന നമ്മള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്‌ തൃശൂര്‍ക്കാരി പെണ്‍കുട്ടി. ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്‌ കക്ഷി. പക്ഷേ സിനിമയില്‍ താന്‍ ധരിക്കേണ്ട കോസ്‌റ്റ്യൂം കണ്ടപ്പോള്‍ ആള്‍ക്ക്‌ സങ്കടമായി.. കീറിപ്പറിഞ്ഞ ഒരു നരച്ച പാവാടയും ബ്ലൗസും. 'മുഷിഞ്ഞ ലുക്ക്‌' കിട്ടാന്‍ ഡ്രസിലാകെ മണ്ണ്‌ തേക്കുന്നതുകൂടി കണ്ടതോടെ ആകപ്പാടെ വല്ലാത്ത വിഷമം. ഒടുവില്‍ പരിമളം എന്ന ചേരിനിവാസിയായ പെണ്ണാക്കി മാറ്റാന്‍ വെളുത്ത മുഖവും ശരീരവും കരിതേച്ച്‌ കറുപ്പിക്കുകൂടി ചെയ്‌തതോടെ കക്ഷി ശരിക്കും കരച്ചിലായി.

 

വര്‍ഷങ്ങള്‍ കഴിഞ്ഞു. നരച്ച പാവാടയും ബ്ലൗസും കണ്ട്‌ കരഞ്ഞ കുറുമ്പിയായ കൗമാരക്കാരിയോട്‌ ദൈവത്തിന്‌ അനുകമ്പതോന്നിയിട്ടുണ്ടാവണം. കാരണം ആ പെണ്‍കുട്ടിാണ്‌ മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ സിനിമാരംഗത്ത്‌ മിന്നും താരമാണ്‌്. ചുരിദാര്‍, ത്രീഫോര്‍ത്ത്‌, ജീന്‍സ്‌, ലാച്ച, ഫ്രോക്ക്‌ എന്നിങ്ങനെ ഏറ്റവും ഫാഷനബിളായ കോസ്‌റ്റ്യൂംസ്‌ ധരിക്കുന്ന തികച്ചും ബ്രാന്‍ഡ്‌ കോണ്‍ഷ്യസായ മലയാളത്തിലെ നടിമാരില്‍ മുന്‍നിരയിലാണ്‌ ഇന്ന്‌ ഈ പെണ്‍കുട്ടി അത്‌ മറ്റാരുമല്ല. ഭാവന. വസ്‌ത്രശേഖരത്തെപ്പറ്റി ആഭരണ കൗതുകത്തെപ്പറ്റി, താനുപയോഗിക്കുന്ന സൗന്ദര്യവര്‍ധകങ്ങളെപ്പറ്റി ഭാവന.

 

ബേസിക്‌ സ്‌റ്റൈല്‍ ?

 

കുടുംബച്ചടങ്ങുകള്‍ക്ക്‌ പോകുമ്പോള്‍ സല്‍വാര്‍ കമ്മീസാവും എന്റെ വേഷം. എന്നാലും എനിക്കേറ്റവും ഇഷ്‌ടവേഷം ജീന്‍സും ടോപ്പുമാണ്‌. ആ ബ്രാന്‍ഡ്‌ കോണ്‍ഷ്യസ്‌. എനിക്കേറ്റവും ഇഷ്‌ടം സീസല്‍, ലെവിസ്‌, ഇകോഫ്രണ്ട്‌ലി, ബ്ലുചിപ്പ്‌ തുടങ്ങിയ ബ്രാന്‍ഡുകളാണ്‌. സ്‌കിന്‍ ടൈറ്റ്‌ ജീന്‍സും ലോങ്ങ്‌ ടോപ്പും എനിക്ക്‌ പ്രത്യേക കേസാണ്‌.

 

ആഭരണപ്പെട്ടി ?

 

സ്വര്‍ണത്തോട്‌ വലിയ താല്‍പ്പര്യമില്ല. ബ്ലാക്ക്‌ മെറ്റല്‍ ആഭരണങ്ങളാണ്‌ ഇഷ്‌ടം. വൈറ്റ്‌ മെറ്റല്‍ കമ്മലിന്റെ വലിയ കളക്ഷന്‍ എനിക്കുണ്ട്‌. എന്റെ വാര്‍ഡോബില്‍ ഞാനത്‌ വളരെ ഭംഗിയായി സൂക്ഷിച്ചുവച്ചിരിക്കുകയാണ്‌. വളയിടുന്നത്‌ എനിക്കിഷ്‌ടമല്ല. പക്ഷേ മോതിരങ്ങള്‍ ക്രേസാണ്‌. മോതിരങ്ങളുടെ നല്ലൊരു കളക്ഷനുണ്ടെനിക്ക്‌. അതില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ ബാങ്കോക്കില്‍നിന്നും യു.എസില്‍നിന്നും വാങ്ങിയ രണ്ട്‌ കൊച്ചു മോതിരങ്ങളാണ്‌. അതെത്ര സിംപിളാണെന്നറിയാമോ? കാണാനും അതുപോലെ തന്നെ ഭംഗിയാണ്‌.

 

സണ്‍ഗ്ലാസ്‌ ?

 

എന്റെ മറ്റൊരു ക്രേസാണ്‌ സണ്‍ഗ്ലാസ്‌. വെര്‍സാകി ദി ന്യൂ ഗ്ലോറിയോ അര്‍മാനി, കരേര തുടങ്ങിയവ ഇഷ്‌ടപ്പെട്ട ബ്രാന്‍ഡാണ്‌്. മെറൂണ്‍, ബ്ലൂ, ബ്ലാക്ക്‌ ഷേഡുകളോടാണ്‌ ഇഷ്‌ടം. യാത്രകളില്‍ ഗ്ലാസ്‌ വയ്‌ക്കാന്‍ ഇഷ്‌ടമാണ്‌. നല്ല ചൂടും പൊടിയുള്ള ലൊക്കേഷനില്‍ ഞാന്‍ സണ്‍ഗ്ലാസ്‌ വയ്‌ക്കും. കണ്ണില്‍ പൊടിയടിച്ച്‌ ഇന്‍ഫെക്ഷനുണ്ടാവാതിരിക്കാനാണ്‌.

 

പെര്‍ഫ്യൂം ?

 

ഞാന്‍ ശരിക്കും ചെലവാക്കുന്ന ഒരൈറ്റമാണ്‌ പെര്‍ഫ്യൂം. അതിന്റെ കോമഡി എന്താണെന്നുവച്ചാല്‍ എനിക്കങ്ങനെ പ്രത്യേകിച്ച്‌ ഫേവറിറ്റ്‌ പെര്‍ഫ്യൂം. ഇല്ല എന്നുള്ളതാണ്‌. ഞാന്‍ ഒരുപാട്‌ പെര്‍ഫ്യൂസ്‌ പരീക്ഷിക്കുന്ന ആളാണ്‌. വിദേശത്തെിവിടെ പോയാലും പെര്‍ഫ്യൂസ്‌ വാങ്ങാറുണ്ട്‌. കൂള്‍വാട്ടര്‍, മീനാരഞ്ചി എന്നി ബ്രാന്‍ഡിനോടാണിപ്പോള്‍ ഭ്രമം. പെര്‍ഫ്യൂംസ്‌ വയ്‌ക്കാന്‍ തന്നെ എന്റെ വാര്‍ഡോബിന്റെ പകുതി സ്‌പേസ്‌ വേണം.

 

ബെസ്‌റ്റ് ടൈം?

 

എനിക്ക്‌ കുറഞ്ഞത്‌ പതിനഞ്ച്‌ വാച്ചെങ്കിലുമുണ്ട്‌് ഭംഗി കണ്ട്‌ വാങ്ങിപ്പോവുന്നതാണ്‌. കാര്‍ട്ടിയര്‍, ആസ്‌വെന്‍, ടൈറ്റന്‍, ഫാസ്‌റ്റട്രാക്ക്‌ എന്നീ ബ്രാന്‍ഡുകളാണ്‌ എനിക്കുള്ളത്‌. സ്‌റ്റൈലിഷ്‌ വാച്ചുകളോട്‌ എനിക്ക്‌ ക്രേസാണ്‌. ഇപ്പോള്‍ നല്ല ലുക്ക്‌ കിട്ടാനും സ്‌റ്റൈലിഷ്‌ ആവാനും ബ്രാന്‍ഡ്‌ഡ് വാച്ചുകള്‍ നല്ലതാണ്‌.

 

ഹാന്‍ഡ്‌ബാഗ്‌ ?

 

എന്റെ ഫേവറിറ്റാണ്‌ ഹാന്‍ഡ്‌ബാഗുകള്‍. വലിയ ഹാന്‍ഡ്‌ബാഗിനോടാണ്‌ ഏറെ ഇഷ്‌ടം. പ്രത്യേകിച്ച്‌ ബ്ലാക്‌, ഓറഞ്ച്‌, റെഡ്‌കളര്‍ ഉള്ളത്‌. കൊച്ചു ഹാന്‍ഡ്‌ ബാഗ്‌സും ഇഷ്‌ടമാണ്‌.

 

ആദ്യ ഷോപ്പിങ്ങ്‌?

 

അതോര്‍ക്കുമ്പോള്‍ തന്നെ കോമഡിയാട്ടോ. പത്താംക്ലാസില്‍ പഠിക്കുന്ന സമയം. ഞാനും ഫ്രണ്ടും തൃശൂരിലെ ഒരു കടയില്‍ ഓട്ടോഗ്രാഫ്‌ ബുക്ക്‌ വാങ്ങാന്‍ പോയി. ആര്‍ക്കുമില്ലാത്ത ടൈപ്പ്‌ വേണം ഞങ്ങള്‍ക്ക്‌. അങ്ങനെ ഞങ്ങള്‍ അവസാനം ചെന്നു കയറിയത്‌ എവിടെയാണെന്നോ? ഒരു തുണിക്കടയില്‍. സെയില്‍സ്‌മാനോട്‌ ചോദിച്ചു ഓട്ടോഗ്രാഫ്‌ ഉണ്ടോന്ന്‌. അവരെല്ലാം ഞങ്ങളെ ശരിക്കും കളിയാക്കിവിട്ടു. പുറത്ത്‌ ബോര്‍ഡ്‌ നോക്കീട്ടല്ലേ കേറിയതെന്നും ചോദിച്ച്‌. അതോര്‍ക്കുമ്പോള്‍ ഇന്നും ചമ്മും.

 

യാത്ര പോകുമ്പോള്‍ ?

 

ഹെയര്‍ബ്രഷ്‌, ചൂയിംങം, പെര്‍ഫ്യൂം, ലിപ്‌സ്റ്റിക്‌, മൊബൈല്‍ പിന്നെ ഏതെങ്കിലും നല്ലൊരു പുസ്‌തകം. മൊബൈല്‍ എനിക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌. ബ്ലാക്‌ബെറിയുടെ വൈറ്റ്‌ കളറിലെ മോഡലാണ്‌ എന്റേത്‌. ഇന്ത്യയില്‍ വൈറ്റ്‌ കളര്‍ അധികമില്ല എന്നാണ്‌ കേള്‍ക്കുന്നത്‌. ഞാനത്‌ യു.എസില്‍ നിന്നു വാങ്ങിയതാണ്‌. എന്റെ മൊബൈല്‍ കണ്ടിട്ട്‌ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നോടു പറഞ്ഞത്‌ മലയാളത്തില്‍ മമ്മുക്കായ്‌ക്ക് മാത്രമേ ബ്ലാക്ക്‌ബെറിയിലൂടെ വൈറ്റ്‌കളറിലെ മൊബൈല്‍ ഉള്ളൂ എന്നാണ്‌.

 

സിനിമയിലെ ഇഷ്‌ടവസ്‌ത്രം?

 

'അസ്സല്‍' എന്ന തമിഴ്‌സിനിയില്‍ അജിത്തിനൊപ്പം 'ദുഷ്യന്ത' എന്നൊരു സോങ്ങുണ്ട്‌. ആ സീനില്‍ ഒരുപാട്‌ കോസ്‌റ്റ്യൂംസ്‌ മാറുന്നുണ്ട്‌. പഴയ മോഡല്‍ ചുരിദാര്‍, ജീന്‍സ്‌, ഷോര്‍ട്ട്‌സ്. ഞാന്‍ ചെയ്‌ത സിനിമകളില്‍ അതാണ്‌ എനിക്കേറ്റവും ഇഷ്‌ടപ്പെട്ട വേഷം.

 

ആള്‍ടൈം ഫേവറിറ്റ്‌?

 

ജീന്‍സും ടോപ്പും. എന്റെയിഷ്‌ടവും അതാണ്‌. മറ്റുള്ളവര്‍ക്കും അതുതന്നെയാണ്‌ ഇഷ്‌ടം. നമ്മള്‍ വളരെ ഫ്രീയായിരിക്കുകയും ചെയ്യും. പിന്നെ, ഒരല്‍പ്പം ചട്ടമ്പി സ്വഭാവമുണ്ടല്ലോ എനിക്ക്‌. അപ്പോള്‍ അതിന്‌ ചേരുന്നതും ജീന്‍സ്‌ തന്നെയല്ലേ?

Thanks mangalam

 

Regards..maanu

 

 

 

 



No comments:

Post a Comment