Tuesday, August 31, 2010

[www.keralites.net] സെല്‍ഫോണ്‍ ഇനി സ്റ്റെതസ്‌കോപ്പിനും പകരക്കാരന്‍



Fun & Info @ Keralites.net
ലണ്ടന്‍: കഴുത്തില്‍ കുരുക്കിയിട്ട സ്റ്റെതസ്‌കോപ്പുമായി ഡോക്ടര്‍ നിങ്ങളെ പരിശോധനാമുറിയിലേക്ക് സ്വാഗതം ചെയ്യുന്ന കാലം കഴിയുന്നു. കീശയില്‍ ഒളിഞ്ഞുകിടക്കുന്ന 'ഐഫോണ്‍' ഉപയോഗിച്ച് ഡോക്ടര്‍ക്ക് രോഗിയുടെ ഹൃദയസ്​പന്ദനം ഇനി കിറുകൃത്യമായി തിരിച്ചറിയാം. ബ്രിട്ടനിലെ ഹോസ്​പിറ്റലുകളില്‍ ഡോക്ടര്‍മാര്‍ ഇപ്പോള്‍ തന്നെ സ്‌റ്റെതസ്‌കോപ്പിന് പകരം പുതിയ സങ്കേതം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഗവേഷകനായ പീറ്റര്‍ ബെന്‍റ്‌ലി വികസിപ്പിച്ചെടുത്ത 'ഐസ്റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്‍' (iStethoscope app) ആണ് മൊബൈലിനെ സ്‌റ്റെതസ്‌കോപ്പായി മാറ്റുന്നത്. ഫോണിലെ മൈക്രോഫോണിനെ ഹൃദയമിടിപ്പ് പിടിച്ചെടുക്കാന്‍ കഴിവുള്ള സെന്‍സറുകളാക്കി ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മാറ്റാം. അത് കാര്‍ഡിയോഗ്രാമായി ഫോണില്‍ തെളിഞ്ഞു കാണുകയും ചെയ്യും.

Fun & Info @ Keralites.net

തമാശയെന്നമട്ടിലാണ് താന്‍ 'ഐസ്റ്റെതസ്‌കോപ്പി'ന് രൂപം നല്‍കിയതെന്ന് ബെന്‍റ്‌ലി പറഞ്ഞു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 ലക്ഷത്തിലേറെപ്പേര്‍ ബെന്റ്‌ലിയുടെ ഐഫോണ്‍ ആപ്ലിക്കേഷന്‍ ഇതിനകം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ഐസ്‌റ്റെതസ്‌കോപ്പ് ആപ്ലിക്കേഷന്റെ സൈറ്റില്‍ നിന്ന് ദിവസവും അഞ്ഞൂറ് ഡൗണ്‍ലോഡ് നടക്കുന്നുണ്ട്.

വൈദ്യശാസ്ത്രരംഗത്ത് സ്മാര്‍ട്ട്‌ഫോണിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന എന്നകാര്യം എല്ലാവരെയും ആവേശഭരിതരാക്കിയിട്ടുണ്ടെന്ന് ബെന്‍റ്‌ലി പറഞ്ഞു. ഹൃദയസ്​പന്ദനത്തിനു പുറമെ ചുറ്റുമുള്ള നേര്‍ത്ത ശബ്ദങ്ങളും കേള്‍ക്കാന്‍ ഈ ഫോണിലൂടെ കഴിയും. ഹൃദ്രോഗ ചികിത്സയിലാണ് പുതിയ ഫോണ്‍സങ്കേതം ഏറെ പ്രയോജനം ചെയ്യുക.

Fun & Info @ Keralites.net
ഐഫോണിന്റെ മൈക്രോഫോണ്‍ ഭാഗം നെഞ്ചില്‍ ചേര്‍ത്തു പിടിച്ചാല്‍ കാര്‍ഡിയോഗ്രാം ഫോണില്‍ തെളിഞ്ഞു വരും. രോഗിക്കു തന്നെ വേണമെങ്കില്‍ ഇത് ചെയ്യാം, എന്നിട്ട് ഈ ദൃശ്യങ്ങള്‍ ഒരു സ്‌പെഷലിസ്റ്റിന് അയച്ചുകൊടുത്ത് ഉപദേശം തേടാം. അടിയന്തിരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ഇതു സഹായിക്കുമെന്ന് സാരം.

പണവും ജീവനും രക്ഷിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഇത്തരം ഉപയോഗം സഹായിക്കുമെന്ന് ബെന്റ്‌ലി പറയുന്നു. ഐഫോണ്‍ പോലെ ക്യാമറകളും ഉന്നത നിലവാരമുള്ള മൈക്രോഫോണുകളും സെന്‍സറുകളുമൊക്കെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആരോഗ്യമേഖലയില്‍ വലിയ പ്രയോജനം ചെയ്യാനാകുമെന്നാണ് ഐസ്റ്റെതസ്‌കോപ്പ് വ്യക്തമാകുന്നത്.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

[www.keralites.net] SRI KRISHNA JANAMASTAMI



Fun & Info @ Keralites.net

The festival of Krishna Janamastami is the celebration of Lord Krishna's birthday. Krishna, the eighth incarnation of Lord Vishnu, is a unique character in Hindu mythology.

Fun & Info @ Keralites.net

The birthday of Krishna falls on the Astami of Krishna Paksh (the eighth day of the dark fortnight) in the month of shravana (August-September).

Significance:-

There is a tradition among the hindus, that whenever the wicked annoy and persecute the righteous, god undertakes an incarnation, not only to protect them, but also to save the world from destruction, due to their evil deeds.Krishna the incarnation of lord vishnu was born with this purpose.

The Story of Krishna Birth...

Mother Earth, unable to bear the burden of sins committed by evil kings and rulers, appealed to Brahma, the Creator for help. Brahma prayed to the Supreme Lord Vishnu, who assured him that he would soon be born on earth to annihilate tyrannical forces.
Fun & Info @ Keralites.net

One such evil force was Kamsa, the ruler of Mathura (in northern India, now in Uttar Pradesh state) and his people were utterly terrified of him. On the day Kamsa's sister Devaki was married off to Vasudeva, an akashvani or voice from the sky was heard prophesying that Devaki's 8th son would be the destroyer of Kamsa. The frightened Kamsa immediately unsheathed his sword to kill his sister but Vasudeva intervened and implored Kamsa to spare his bride, and promised to hand over every new born child to him. Kamsa relented but imprisoned both Devaki and her husband Vasudeva.

When Devaki gave birth to her first child, Kamsa came to the prison cell and slaughtered the newborn. In this way, he killed the first six sons of Devaki. Even before her 8th child was born, Devaki and Vasudeva started lamenting its fate and theirs. Then suddenly Lord Vishnu appeared before them and said he himself was coming to rescue them and the people of Mathura. He asked Vasudeva to carry him to the house of his friend, the cowherd chief Nanda in Gokula right after his birth, where Nanda's wife Yashoda had given birth to a daughter. He was to exchange his boy and bring Yashoda's baby daughter back to the prison. Vishnu assured them that "nothing shall bar your path".
Fun & Info @ Keralites.net

At midnight on ashtami, the divine baby was born in Kamsa's prison. Remembering the divine instructions, Vasudeva clasped the child to his bosom and started for Gokula, but found that his legs were in chains. He jerked his legs and was unfettered! The massive
iron-barred doors unlocked and opened up.

While crossing river Yamuna, Vasudeva held his baby high over his head. The rain fell in torrents and the river was in spate. But the water made way for Vasudeva and miraculously a five-mouthed snake followed him from behind and provided shelter over the baby.

When Vasudeva reached Gokula, he found the door of Nanda's house open. He exchanged the babies and hurried back to the prison of Kamsa with the baby girl. Early in the morning, all the people at Gokula rejoiced the birth of Nanda's beautiful male child. Vasudeva came back to Mathura and as he entered, the doors of the prison closed themselves.

When Kamsa came to know about the birth, he rushed inside the prison and tried to kill the baby.The seventh child was "Yoga-Maya" who slipped out of the hands of kamsa, warned him of his death.

Lord Sri Krishna said in theGita: "To protect the righteous, to destroy the sinful and to reinstate morals, I am born again and again in every age"; now, you get a special meaning. In every age, the Lord takes birth on this earth to destroy evil and protect dharma.

If Sri krishna(The lord) has to be discovered in our heart, the mind(Devaki) and Intellect(Vasudev) must integrate.Six impurities----desire, anger, greed, delusion, intoxication&jealousy must be given up.One must rise above the spiritual powers(Yoga-maya).Finally the lord is born and he kills the EGO(Kamsa).

Fun & Info @ Keralites.net

Fun & Info @ Keralites.net

WITH BEST WISHES AND PRAYERS
SHAIJA VALLIKATRI BHASKARAN\


Aano bhadra krtavo yantu vishwatah
(- RIG VEDA)
"Let noble thoughts come to me from all directions"

REGARDS
Miss.Shaija Vallikatri Bhaskaran


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

[www.keralites.net] മൈഗ്രേനുള്ളവരില്‍ ഹൃദ്രോഗത്തിന് സാധ്യത



Migraneതലവേദനകളില്‍ ഏറെ അസഹ്യതയുണ്ടാക്കുന്ന ഒന്നാണ് ചെന്നിക്കുത്തെന്നും കൊടിഞ്ഞിയെന്നും മലയാളത്തില്‍ വിളിയ്ക്കുന്ന മൈഗ്രൈന്‍. ഇതിന്റെ വിഷമതകള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ അനുഭവിക്കാത്തവര്‍ കുറവായിരിക്കും.

വെറും ഒരു തലവേദനയെന്ന് കരുതി വേദനസംഹാരികള്‍ കഴിച്ചും മറ്റും പലരും ഇതിന് താല്‍ക്കാലിക ശമനം വരുത്തുകയാണ് പതിവ്. എന്നാല്‍ മൈഗ്രേന്‍ ഉള്ളവര്‍ക്ക് ഹൃദയാഘാത സാധ്യത ഇരട്ടിയാണെന്നാണ് പുതിയ ഒരു പഠനം തെളിയിക്കുന്നത്.

യെഷിവ സര്‍വകലാശാലയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് മൈഗ്രേനും ഹൃദയാഘാതവും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നതായി കെത്തിയത്. മൈഗ്രേന്‍ ഉള്ളവര്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന രോഗങ്ങള്‍ ഉാവാനുള്ള സാധ്യത വളരെ അധികമാണത്രേ.

മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്‌നമുാക്കാറില്ല. പക്ഷേ പലപ്പോഴും ഒരു വ്യക്തിയുടെ സധാരണ ജീവിതത്തെ അത് ദോഷകരമായി ബാധിക്കാറു്. ഉച്ചത്തിലുള്ള ശബ്ദം, ശക്തിയുള്ള പ്രകാശം, കാറ്റ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം മൈഗ്രേന്‍ വരാന്‍ കാരണമാകാറുണ്ട്.

മൈഗ്രേന്‍ മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനൊപ്പം ചിലരില്‍ ചര്‍ദ്ദിയും ശരീരഭാഗങ്ങളില്‍ വേദനയും അനുഭവപ്പെടാറുണ്ട്. മൈഗ്രേന്‍ രോഗികളെ പരിശോധനയ്ക്കു വിധേയരാകുമ്പോള്‍ ഹൃദ്രോഗത്തിന് കാരണമായേയ്ക്കാവുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോയെന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതാണെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്.

പൊതുവേ സ്ത്രീകളിലാണ് മൈഗ്രേന്‍ കൂടുതലായും കാണപ്പെടുന്നത്. 25നും 55നും ഇയില്‍ പ്രായമുള്ള സ്ത്രീകളിലാണ് മൈഗ്രേന്‍ ഉാവാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. പുരുഷന്‍മാരെ പേക്ഷിച്ച് സ്ത്രീകളില്‍ മെഗ്രേന്‍ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്.

മൈഗ്രേന്‍ ഉാകാനുള്ള യഥാര്‍്ത്ഥ കാരണം ഇതേവരെ കെത്തിയിട്ടില്ല. രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം കുടൂന്നതാണ് കാരണമെന്നതുള്‍പ്പെടെ പലകാരണങ്ങളും ശാസ്ത്രലോകം നിരത്തുന്നുെങ്കിലും ശരിയായ കാരണങ്ങള്‍ ഇനിയും കെത്തേതു്.

വ്യക്തികള്‍ക്കനുസരിച്ച് വേദനയുടെ സ്വഭാവത്തിലും വ്യത്യാസം വരുന്നു. ചിലര്‍ക്ക് നെറ്റിയുടെ ഇരുവശത്തുമായി വേദന അനുഭവപ്പെടുമ്പോള്‍ മറ്റു ചിലര്‍ക്ക് ചെവിയ്ക്ക് പിന്നിലായും അതിനോടനുബന്ധിച്ച് ചുമല്‍, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലും വേദന അനുഭവപ്പെടാറുണ്ട്


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

[www.keralites.net] സൈനസൈറ്റിസ് നിയന്ത്രിക്കാന്‍



Maxilar Sinusitesജലദോഷം, അലര്‍ജി, സൈനസൈറ്റിസ് ഇവ ഓരോന്നും വേര്‍തിരിച്ചറിഞ്ഞ് ചികിത്സിക്കുക പ്രയാസമാണ്. കാരണം എല്ലാറ്റിനും ലക്ഷണങ്ങള്‍ ഏറെക്കുറെ ഒന്നുതന്നെയാണ്. മിക്കവാറും ജലദോഷത്തിന്റെയോ, അലര്‍ജിയുടെയോ ചുവടുപിടിച്ചാവും സൈനസൈറ്റിസ് വരുന്നത്. അതായത് മൂക്കിനെ അലോസരപ്പെടുത്തുന്ന ഏത് രോഗാവസ്ഥയും സൈനസൈറ്റിസിന്റെ മുന്നോടിയാണ്.
സ്ഥിരമായ തലവേദന, രാത്രിയിലുള്ള വിട്ടുമാറാത്ത ചുമ, വായ്‌നാറ്റം, ശരീരം ബാലന്‍സ് ചെയ്യുന്നതിലെ അപാകം, മൂക്കിന് പിന്നില്‍നിന്നും തൊണ്ടയിലേക്ക് കഫം ഇറങ്ങിവരിക-ഇവയെല്ലാം സൈനസൈറ്റിസുമായി ബന്ധപ്പെട്ടതാണ്. ശ്രദ്ധാപൂര്‍വം ചികിത്സിച്ചാല്‍ സൈനസൈറ്റിസ് ഭേദപ്പെടുത്താവുന്നതേയുള്ളൂ.

എന്താണ് സൈനസൈറ്റിസ്

മൂക്കിനും കണ്ണുകള്‍ക്ക് ചുറ്റിനുമുള്ള അസ്ഥികള്‍ക്കിടയില്‍ വായുനിറഞ്ഞുനില്ക്കുന്ന ശൂന്യമായ അറകളാണ് സൈനസുകള്‍. മാക്‌സിലറി, ഫ്രോണ്ടല്‍, സ്​പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉള്‍ഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. നെറ്റിത്തടത്തില്‍ കണ്ണുകള്‍ക്ക് മുകളിലായി ഇടത്-വലത് ഭാഗത്ത് കാണപ്പെടുന്നതും ഫ്രോണ്ടല്‍ സൈനസ്-കവിള്‍ത്തടഭാഗത്ത് കാണുന്നത് മാക്‌സിലറി സൈനസ്-കണ്ണുകള്‍ക്കിടയ്ക്ക്, മൂക്ക് ചേരുന്നിടത്ത്, തൊട്ടുപിന്നിലായി എത്‌മോയ്ഡ് സൈനസ്-എത്‌മോയ്ഡിനും പിന്നില്‍, മൂക്കിന് മുകളറ്റത്തിനും കണ്ണുകള്‍ക്കും പിന്നിലായി സ്​പിഗോയ്ഡ് സൈനസ്-ഇങ്ങനെ നാല് ജോഡികളിലായി എട്ട് വായു അറകളാണുള്ളത്. ഈ വായു നിറഞ്ഞ അറകളെല്ലാം പരസ്​പരം ബന്ധപ്പെട്ടിരിക്കുന്നു.

മുഖത്തുള്ള ഈ അറകളുടെ പ്രധാനധര്‍മം ശ്വസനവായുവിന് ആവശ്യമായത്ര ഈര്‍പ്പം നല്കുക, ശബ്ദത്തിന് ഓരോ വ്യക്തിക്കും അനുസരണമായ മുഴക്കം നല്കുക എന്നിവയാണെന്ന് കരുതപ്പെടുന്നു. ഈ വായു അറകള്‍ ഓഷ്ടിയ (ostia) എന്നറിയപ്പെടുന്ന സൂക്ഷ്മമായ ദ്വാരത്തിലൂടെയാണ് മൂക്കിലേക്ക് തുറക്കപ്പെടുന്നത്. ജലദോഷം, അലര്‍ജി തുടങ്ങിയവമൂലം ശ്ലേഷ്മചര്‍മം വീര്‍ത്തുവരുമ്പോള്‍ ഓഷ്ടിയ ദ്വാരം അടയപ്പെടുകയും അറകളിലേക്കുള്ള വായുസഞ്ചാരം നിലയ്ക്കപ്പെടുകയും തുടര്‍ന്ന് സൈനസൈറ്റിസ് ബാധയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.

മൂക്കിനുള്ളില്‍ ദശ വളര്‍ച്ചയെന്നു പറയുന്നത് ശ്ലേഷ്മ ചര്‍മം വീര്‍ത്തുണ്ടാകുന്നതാണ്.

നാം ശ്വസിച്ചെടുക്കുന്ന വായുവില്‍ ജലകണികകള്‍ ഉണ്ട്. ഇത് വായുവിനെ ഈര്‍പ്പമുള്ളതാക്കിത്തീര്‍ക്കുന്നു. ഈര്‍പ്പമില്ലാത്ത വായുസ്ഥിരമായി ശ്വസിച്ചെടുക്കുന്നവര്‍ക്ക് സൈനസൈറ്റിസ് ഉണ്ടാവാം. അറയ്ക്കുള്ളിലെ ശ്ലേഷ്മം ഈര്‍പ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എ.സി. മുറികളിലെ വായു ശീതീകരിക്കപ്പെട്ടതും ഈര്‍പ്പരഹിതവുമാണ്. എ.സി. മുറികളില്‍ ജോലിചെയ്യുന്നവരുടെ സൈനസൈറ്റിസ് ഭേദപ്പെടുത്താന്‍ പ്രത്യേക ഔഷധങ്ങളും ദിനചര്യയും ആവശ്യമാണ്.

ശരീരത്തിലെ ഇമ്മ്യൂണിറ്റി പ്രക്രിയകളുടെ അധികരിച്ച പ്രവര്‍ത്തനംമൂലം ശ്വാസകോശത്തിലെ ശ്ലേഷ്മ ചര്‍മത്തിന് മിനുക്കമുണ്ടായി ആസ്ത്മ ഉണ്ടാകുന്നു. അതേ പ്രവര്‍ത്തനം സൈനസിനുള്ളിലെ ശ്ലേഷ്മചര്‍മത്തിന് നീര്‍വീക്കമുണ്ടായി വായുഅറകള്‍ അടയപ്പെട്ട് സൈനസൈറ്റിസ് സംഭവിക്കാം.


സൈനസൈറ്റിസ് കാരണങ്ങള്‍

വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവ ബാധിച്ച് സൈനസൈറ്റിസ് ഉണ്ടാവാം. കൂടാതെ പഴുപ്പുളവാക്കപ്പെടുന്ന ദന്തരോഗങ്ങള്‍, അലര്‍ജി, ഉപയോഗിച്ച ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍, മൂക്ക് ശക്തിയായി തുടരെത്തുടരെ ചീറ്റുന്നതിനെത്തുടര്‍ന്ന്, ഇങ്ങനെ പല കാരണങ്ങളാലും സൈനസൈറ്റിസ് ഉണ്ടാവാം. ക്രോണിക് സൈനസൈറ്റിസിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്.

ഫംഗസ് സൈനസൈറ്റിസ് കൂടുതലും സംഭവിക്കുന്നത് നിയന്ത്രിക്കപ്പെടാത്ത പ്രമേഹരോഗികള്‍, ഇമ്മ്യൂണിറ്റി സപ്രസ് ചെയ്യുന്ന ഔഷധങ്ങളുടെ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം,നേസല്‍ സ്‌പ്രേയുടെ അമിത ഉപയോഗം തുടങ്ങിയവയില്‍നിന്നാണ്. ഓഷ്ടിയ അടഞ്ഞുകഴിഞ്ഞാല്‍ അണുബാധയുണ്ടായി അറയ്ക്കുള്ളിലെ ഓക്‌സിജന്‍ ഇല്ലാതാകുകയും ഫംഗസിന് വളരാന്‍ നിലമൊരുക്കപ്പെടുകയും ചെയ്യുന്നു.

ബാക്ടീരിയ മൂലമല്ലാതെ സംഭവിക്കുന്നതാണ് ക്രോണിക് സൈനസെറ്റിസ്. രോഗാവസ്ഥ ഭേദപ്പെടുത്തുന്നതിന് ഓര്‍ഗാനോപ്പതിക്ക് ഔഷധങ്ങള്‍ തീര്‍ത്തും ഫലപ്രദമാണ്. ഓരോ വ്യക്തിക്കും പ്രത്യേകമായി തിരഞ്ഞെടുക്കുന്ന ഔഷധങ്ങള്‍ ആറുമാസമെങ്കിലും തുടരുകയും ചെയ്യണം.

ഏറെ സാധാരണവും എല്ലാവരിലും തന്നെ ഒരിക്കലെങ്കിലും ഉണ്ടാവുന്നതുമാണ് അക്യൂട്ട് സൈനസൈറ്റിസ്. ഓരോ തവണയും ഒരാഴ്ചയില്‍ കൂടുതല്‍ തുടരുകയില്ല. ശരിയായ ചികിത്സ ലഭിച്ചാല്‍ ശ്ലേഷ്മ ചര്‍മത്തിന് ക്ഷതം സംഭവിക്കയില്ല. ബാക്ടീരിയമൂലം സംഭവിക്കുന്നവ ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ഭേദപ്പെടും.

പഴകിയ സൈനസൈറ്റിസ് രോഗികള്‍ക്ക് വിവിധ തരത്തിലുള്ള തലവേദന മാത്രമായും കാണപ്പെടാം. പ്രത്യേകിച്ചും രാവിലെ മൂക്കടയ്ക്കുക, മൂക്കിലൂടെ ധാരാളം നീരിളക്കമുണ്ടാകുക, അസഹ്യമാംവിധം ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടാകുക, പൊതുവേ അധികം ശരീരക്ഷീണമുണ്ടാകുക, ക്രമേണ മണം അറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍. എത്ര പഴകിയ രോഗാവസ്ഥയാണെങ്കിലും ഓര്‍ഗാനോപ്പതിക്ക് ഔഷധങ്ങള്‍ കൊണ്ട് ഭേദപ്പെടുത്താം.

എറണാകുളത്തെ എച്ച്.ആര്‍.സി.ക്ലിനിക്കിലെ ഡോക്ടറായ ടി.കെ.അലക്‌സാണ്ടറെ ഈ വിലാസത്തില്‍ ബന്ധപ്പെടാം - drtkalexander@gmail.com


Fun & Info @ Keralites.net തലവേദനകളില്‍ ഏറ്റവും അസഹനീയമായവയില്‍ ഒന്നാണ് സൈനസൈറ്റിസ്, സാധാരണ പലരിലും ഇതു കണ്ടുവരാറുണ്ട്, നിരന്തരമായി നെറ്റിയില്‍ നീര്‍ക്കെട്ടും വേദനയുമുണ്ടാകുന്ന ചിലരില്‍ മൂക്കിനും നെറ്റിയ്ക്കുമിടയിലുള്ള ഭാഗം വൃത്തിയാക്കേണ്ട അവസ്ഥവരെ വരാറുണ്ട്.

മുഖത്തെ എല്ലുകളുടെ സങ്കോചവും വികാസവും ചിലപ്പോള്‍ സൈനസൈറ്റിസ് വരാന്‍ കാരണമാകാറുണ്ട്. എന്നാല്‍ പലരും പറയാറുള്ളത് ഈ സങ്കോചവും വികാസവും അകറ്റാന്‍ തണുത്തതൊന്നും കഴിയ്ക്കാതിരുന്നാല്‍ മതിയെന്നാണ്.

ഇത് ഒരു പരിധിവരെ സഹായകമാണെങ്കിലും തണുത്തഭക്ഷണം മാത്രം ഒഴിവാക്കിയതുകൊണ്ട് കാര്യമായില്ല. ഭക്ഷണകാര്യത്തില്‍ സ്ഥിരമായി ശ്രദ്ധ പുലര്‍ത്തിയാല്‍ സൈനസിനെ ഒരുപരിധിവരെ അകറ്റാം

ഉപ്പ് കുറയ്ക്കുക

ഉപ്പിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അളവും വര്‍ധിക്കുന്നു. മാത്രമല്ല ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയാനും അമിത ഉപ്പ് കാരണമാകുന്നു. ശരീരത്തിലെ മസിലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ് കാത്സ്യം. കാത്സ്യത്തിന്റെ അളവ് കുറയുമ്പോള്‍ സൈനസൈറ്റിസ് വരുന്നത് സാധാരണമാണ്.

എരിവു കുറയ്ക്കുക

എരിവുകൂടുന്നത് പലരിലും അസിഡിറ്റി ഉണ്ടാകാന്‍ കാരണമാകും. അസിഡിറ്റി സൈനസൈറ്റിസിന്റെ അവസ്ഥ അസഹനീയമാക്കും. അതുകൊണ്ട് അസിഡിറ്റിയ്ക്ക് സാധ്യതയുള്ള ശരീരമാണെങ്കില്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വളരെ മൈല്‍ഡ് ആയ മസാലകളും മറ്റും ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

ഗോതമ്പ്, ബ്രൗണ്‍ നിറത്തിലും വെളുത്ത നിറത്തിലും കിട്ടുന്ന ബ്രഡ്, പാസ്ത, എന്നിവയിലെല്ലാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് മോക്കസിന്റെ ഉല്‍പാദനം വല്ലാതെ വര്‍ധിപ്പിക്കും വഴിവയ്ക്കും. ഇത് സൈനസ് വര്‍ധിക്കാന്‍ ഇടയാക്കും.

ഗോതമ്പുപോലുള്ള സാധനങ്ങള്‍ നിത്യോപയോഗത്തില്‍ നിന്നും മാറ്റിനിര്‍ത്തുക പ്രയാസകരമാണ്. എന്നാല്‍ വളരെ കൂടിയതോതിലുള്ള സൈനസൈറ്റിസ് ആണ് അനുഭവിക്കുന്നതെങ്കില്‍ ഇവ ഒഴിവാക്കുകതന്നെ ചെയ്യുക, അത് ആശ്വാസം പകരും.

വിറ്റാമിന്‍ എ

വിറ്റമിന്‍ എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് സൈനസ് എത്രയും വേഗം സുഖപ്പെടാന്‍ സഹായിക്കും. സൈനസ് വരുമ്പോള്‍ നശിച്ചുപോകുന്ന മോക്കസ് മെംബ്രാന്‍സ് കൂടുതല്‍ നിര്‍മ്മിക്കപ്പെടാന്‍ ഇത് സഹായിക്കും. കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി, ഓറഞ്ച്, മാങ്ങ, ബ്രൊക്കോളിയില എന്നിവയിലെല്ലാം വിറ്റാമിന്‍ എ ധാരാളമുണ്ട്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാന്‍ സഹായിക്കും. മാത്രവുമല്ല ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷം കൂട്ടുകയും ചെയ്യും. ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ എന്നിവയെല്ലാം വിറ്റാമിന്‍ സി ധാരാളം അടങ്ങിയ വസ്തുക്കളാണ്.

സൈനസിന്റെ കാഠിന്യം കുറയ്ക്കാന്‍ പാലിനും കഴിയുമെന്ന് പറയാറുണ്ട്. പക്ഷേ പല ആരോഗ്യ വിദഗ്ധരും സൈനസിന്റെ സമയത്ത് അലര്‍ജി കൂട്ടാനാണ് പാല്‍ ഇടയാക്കുന്നതെന്നാണ് പറയുന്നത്. ഇത് ഓരോരുത്തരുടെയും ശരീരത്തിന്റെ സ്വഭാവത്തിനനുസരിച്ച് മാറുന്ന കാര്യമാണ്. പാല്‍ കഴിയ്ക്കുന്നത് അലര്‍ജിയുണ്ടാക്കാത്താവര്‍്ക്ക് ഉപയോഗിക്കാമെന്ന് ചുരുക്കം. മാത്രമല്ല രാത്രി കിടക്കുന്നത് മുമ്പ് ആവി പിടിക്കുന്നതും വേദനയുടെ കാഠിന്യം കുറയ്ക്കും

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

[www.keralites.net] BIG FROG



Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

with love n regards,

Mohammed Shafeek. C. P.
Accounts Executive,
Akbar Express Cargo Services,
Next to Kumariya Presidency Hotel,
Opp. The Leela, Andheri Kurla Road,
Andheri (E), Mumbai 400 053
Ph:� 022 2925 3434 / 022 3089 3434

Email� : shafisham@gmail.com
Mob� � :� + 91 80 80 20 36 46
Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

[www.keralites.net] സാധാരണ പ്രസവങ്ങള്‍ കുറയുന്നു



Fun & Info @ Keralites.net പണ്ടു വീടുകളില്‍ നടന്നിരുന്ന പ്രസവങ്ങള്‍ കാലക്രമത്തില്‍ ആശുപത്രികളിലായി. നൊന്തു പ്രസവിച്ചിരുന്ന സ്ത്രീകള്‍ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയരായി സിസേറിയനിലൂടെ പ്രസവിച്ചു.

'പണ്ട് പേറ് ഇന്ന് കീറ്' എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് എത്രശരിയാണ്. പ്രസവവേദനയുടെ കാഠിന്യം പറയാന്‍ കഴിയുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുകയാണെന്നകാര്യം പുതിയ പഠനങ്ങളും ശരിവയ്ക്കുന്നു.

ഇനിയുള്ള കാലത്ത് സാധാരണ പ്രസവങ്ങള്‍ കുറയുമെന്നും സ്ത്രീകള്‍ കൂടുതലായി പ്രസവത്തിനായി സിസേറിയന്‍ ശസ്ത്രക്രിയയെ ആസ്രയിക്കുമെന്നും പുതിയ പഠനറിപ്പോര്‍ട്ട്.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ മെറ്റേണല്‍ ഹെല്‍ത്ത് വിഭാഗം ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. അമേരിക്കയിലെ പ്രസവങ്ങളില്‍ കൂടുതലും സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് നടക്കുന്നത്.

ഇവിടെ നടക്കുന്ന ആദ്യപ്രസവങ്ങളില്‍ മൂന്നില്‍ ഒന്നു ശസ്ത്രക്രിയിയലൂടെയാണെന്നും ഗവേഷകര്‍ പറയുന്നു. ഈ പ്രവണത സമീപ ഭാവിയില്‍ വര്‍ധിച്ചുവരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകളില്‍ തുടരെത്തുടരെ പ്രസവശസ്ത്രക്രിയ നടത്തുന്നത് നല്ലതല്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

രാജ്യത്തെ പത്തൊന്‍പതോളം ആശുപത്രികളില്‍ നിന്നായി 230,000 പ്രസവങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചാണ് സംഘം പഠനം നടത്തിയത്. പല ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ ഒരിക്കല്‍ സിസേറിയനാണെങ്കില്‍ അടുത്ത പ്രസവവും സിസേറിയന്‍ ആകാം എന്ന നിലപാടിലാണ് രോഗികളെ പരിചരിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു സ്ത്രീയുടെ ആദ്യത്തെ രണ്ടു പ്രസവവും സാധാരണം അല്ലെങ്കില്‍ മൂന്നാമത്തെതും ശസ്ത്രക്രിയിലൂടെതന്നെയായിരിക്കും നടക്കുക. എന്നാല്‍ ഇത് സ്ത്രീകളിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണ് സംഘം പറയുന്നത്.

1990കളുടെ മധ്യകാലഘട്ടത്തില്‍ അമേരിക്കയില്‍ വെറും 50ശതമാനം മാത്രമാണ് സിസേറിയനുകള്‍ നടന്നിരുന്നത്. ഇന്ത്യയിലെ സിസേറിയന്‍ പ്രസവങ്ങള്‍ കൂടിവരുന്നുവെന്ന് നേരത്തേ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

2007-2008 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നടന്ന പ്രസവങ്ങളില്‍ 27ശതമാനവും സിസേറിയനായിരുന്നു. പ്രസവത്തെ ചെലവ് കൂടുതലുള്ള ഒന്നാക്കി മാറ്റുന്നതിനൊപ്പം തന്നെ അമ്മമാരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്നതും ഇതിന്റെ ന്യൂനതയാണ്.

എന്നാല്‍ അമ്മമാരിലെ പൊണ്ണത്തടി, കുട്ടികള്‍ക്ക് ഭാരം കൂടുക, ഒന്നിലേറെ കുട്ടികള്‍ ഒരു പ്രസവത്തിലുണ്ടാവുക, അമ്മയ്ക്ക് സാധാരണ പ്രസവം സാധിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുക തുടങ്ങിയ അവസരങ്ങളില്‍ ശസ്ത്രക്രിയ അനിവാര്യമാകാറുണ്ട്.

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___