Monday, October 18, 2010

[www.keralites.net] jogging



ഓടിയാലൊന്നും തടികുറയില്ല കൂട്ടരേ! Fun & Info @ Keralites.net
 
 
"കാലത്തെഴുന്നേറ്റ് അഞ്ച് കിലോമീറ്ററും ഉച്ചതിരിഞ്ഞ് മിനിമം കിലോമീറ്ററുമൊക്കെ ഓടിക്കൊണ്ട് തടി കൂടുന്നത് നിയന്ത്രിക്കാനുള്ള രീതികള്‍ പിന്തുടരുന്നുണ്ട്" എന്ന് അഭിമാനിക്കുന്നവര്‍ക്ക് നിരാശ പകര്‍ന്നേക്കാവുന്ന ഒരു ശാസ്ത്രീയ കണ്ടെത്തല്‍ ഇതാ - ഓടിയാലൊന്നും തടി കുറയില്ല. ഒപ്പം, ഇങ്ങിനെയുള്ള ഓട്ടം നിങ്ങളുടെ സന്ധികളെ തകര്‍ക്കുകയും ചെയ്യാം.

ലണ്ടനില്‍ നിന്നുള്ള 'പേഴ്സണല്‍ ട്രെയിനര്‍' ആയ ഗ്രെഗ് ബ്രൂക്ക്‌സിന്‍റേതാണ് ഈ കണ്ടെത്തല്‍. വന്‍ പ്രാധാന്യത്തോട് കൂടിയാണ് ബ്രിട്ടീഷ് ദിനപ്പത്രമായ ഡെയ്‌ലി മെയില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

"ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കാന്‍ നമ്മുടെ ശരീരം പ്രധാനമായും ആശ്രയിക്കുന്നത് കൊഴിപ്പിനെയാണ്. നിത്യവും ഓടാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ശരീരം അതിനനുസരിച്ച് ക്രമീകരിക്കപ്പെടും. അതായത് ഓടാനുള്ള ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കാനായി ശരീരം അധിക കൊഴുപ്പ് സംഭരിക്കാന്‍ തുടങ്ങുമെന്ന് സാരം. സത്യം പറഞ്ഞാല്‍ നിത്യേനെയുള്ള ഓട്ടം ശരീരത്തില്‍ ഉണ്ടാക്കുന്നത് വിപരീതഫലമാണ് എന്ന് ചുരുക്കം!" - ബ്രൂക്ക്‌സ് പറയുന്നു.

സെലിബ്രിറ്റികളെ അടക്കം ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുവരെ ശാരീരിക പരിശീലന ക്ലാസുകള്‍ നടത്തുന്ന ബ്രൂക്ക്‌സ് ആണയിടുന്നത് തടികുറയാനായി ഓടിയിട്ട് യാതൊരു കാര്യവും ഇല്ലെന്നാണ്! ശരീരം അത്ഭുതകരമായൊരു യന്ത്രമാണെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അതിന്‍റെ സ്വഭാവം മാറുമെന്നും ബ്രൂക്ക്‌സ് പറയുന്നു.

"നിത്യവും ഓടിയാന്‍ മികച്ച ഒരു ഓട്ടക്കാരനാകുവാന്‍ നിങ്ങള്‍ക്ക് കഴിയും എന്നതില്‍ ഒരു സംശയവുമില്ല. നിങ്ങള്‍ മികച്ച ഓട്ടക്കാരനാകുമ്പോള്‍ ഏറ്റവും കുറവ് ഊര്‍ജ്ജം ഉപയോഗിച്ച് നിങ്ങളുടെ ഓട്ടത്തെ സഹായിക്കാനാണ് ശരീരം ശ്രമിക്കുക. അതായത് കാലം കടന്നുപോകുമ്പോള്‍ മിനിമം കലോറിയില്‍ ഓടാന്‍ ശരീരം നിങ്ങളെ സജ്ജമാക്കും! അപ്പോള്‍ പിന്നെ, കലോറി എരിച്ചുകളയാനായി ഓടിയതുകൊണ്ട് എന്ത് പ്രയോജനം?"

ഓട്ടം കൊണ്ട് തടികുറയ്ക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല, സന്ധികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ബ്രൂക്ക്‌സ് പറയുന്നു.

"ഓടുമ്പോള്‍ നിങ്ങളുടെ ശരീരഭാരത്തെ താങ്ങേണ്ടുന്ന അവസ്ഥ പലപ്പോഴും സന്ധികള്‍ക്ക് ഉണ്ടാകുന്നു. പല വര്‍ഷങ്ങളോട് നിങ്ങളിത് ആവര്‍ത്തിക്കുമ്പോള്‍ ദുര്‍ബലമായ സന്ധികള്‍ തകരാറിലാകുന്നു. നിരന്തരമായ ഓട്ടം കാല്‍‌മുട്ടുകളെയാണ് ആദ്യം തകര്‍ക്കുക."

എന്തുതരം വ്യായാമമായാലും ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ വേഗതെ കൂട്ടിക്കൊണ്ട് കൊഴുപ്പ് എരിയിച്ച് ഊര്‍ജ്ജമാക്കും എന്നാണ് പരമ്പരാഗതമായുള്ള വിശ്വാസം. എന്നാല്‍ പതിവുശീലങ്ങളോട് ഇണങ്ങാനും അതിനനുസരിച്ച് മാറാനും ശരീരത്തിനുള്ള അത്ഭുതകരമായ കഴിവ് ഈ വിശ്വാസത്തെ കടപുഴക്കുകയാണ്.
Thanks & Rgds
-------------------------------------------
BAJU RAHIMAN
PINDAL LIMITED
JEBEL ALI FREE ZONE, DUBAI
TEL: +971-4-8837388, FAX: 8837813
MOB: +971-50-4516869

 

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment