Thursday, October 21, 2010

[www.keralites.net] ചിക്കുന്‍ഗുനിയയും സന്ധിവാതവും



ചിക്കുന്‍ഗുനിയയും സന്ധിവാതവും

Fun & Info @ Keralites.netആഗോള തലത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുകയും, ജനസമൂഹങ്ങളെ സംഭീതിയിലാഴ്ത്തുകയും ചെയ്യുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്ഥിതിയും മറിച്ചല്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലാകമാനം പടരുകയും സാമൂഹ്യ സമ്പദ്ഘടനയെ തന്നെ പിടിച്ചുലയ്ക്കുകയും ചെയ്ത ഒരു വൈറസ് പനിയാണ് ചിക്കുന്‍ഗുനിയ.

ആദ്യമായി ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ പ്രത്യക്ഷപ്പെട്ട ഈ വൈറസ് പനി, 2006 ലാണ് ഇന്ത്യയില്‍ പ്രവേശിച്ചത്. അധികം താമസിയാതെ തന്നെ കേരളത്തിലെത്തുകയും ചെയ്തു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പടര്‍ത്തുന്ന ഈ പനി ആല്‍ഫാവൈറസ് ഇനത്തില്‍പ്പെടുന്ന ചിക്കുന്‍ഗുനിയ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.

വൈറസ് ശരീരത്തിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ 2-3 ദിവസങ്ങള്‍ക്കുള്ളില്‍ ശക്തിയായ പനിയും, ശരീരവേദനയും ഉണ്ടാകുന്നു. ഇതോടൊപ്പം തൊലിപ്പുറത്ത് ചുവന്ന പാടുകളും ഉണ്ടായേക്കാം. സാധാരണ ഗതിയില്‍ പനി ഒരാഴ്ചക്കുള്ളില്‍ പൂര്‍ണ്ണമായും മാറും. അപൂര്‍വ്വം ചിലരില്‍ മസ്തിഷക്കത്തെ ബാധിച്ചേക്കാം എന്നതൊഴിച്ചാല്‍ ചിക്കുന്‍ഗുനിയ പൊതുവേ അപകടകാരിയല്ല. ചിക്കുന്‍ഗുനിയ മൂലം മരണം വളരെ അപൂര്‍വ്വമാണ്. പക്ഷേ ചിക്കുന്‍ഗുനിയയെ ശ്രദ്ധേയമാക്കുന്നത് പനിയെ തുടര്‍ന്നുള്ള സന്ധിവേദനകളും സന്ധിവീക്കവുമാണ്. സന്ധികളുടെ ആവരണമായ സൈനോവിയത്തില്‍ വൈറസ് ബാധിക്കുന്നതിനെ തുടര്‍ന്നാണ് സന്ധിവീക്കം ഉണ്ടാകുന്നത്.

ലക്ഷണങ്ങള്‍

കൈകാലുകളിലെ സന്ധികളാണ് മിക്കരോഗികളിലും ബാധിക്കപ്പെടുന്നത്. വേദനയും വീക്കവും ഏറ്റവും കൂടുതലായി കാണുന്നത് കണങ്കാലിലും കൈകളിലെ വിരലുകളിലുമാണ്. അതിരാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വേദനകാരണം സന്ധികള്‍ ചലിപ്പിക്കാന്‍ വളരെ പ്രയാസം നേരിടും. കണങ്കാലിനു മുകളിലുണ്ടാകുന്ന നീരും ചിക്കുന്‍ഗുനിയയുടെ പ്രത്യേകതയാണ്. ഇതോടൊപ്പം പല രോഗികള്‍ക്കും കൈകളില്‍ തരിപ്പ് അനുഭവപ്പെടുകയും ചെയ്യും, ഇത് സന്ധിവീക്കം കാരണം കൈകളിലെ ഞരമ്പുകളുടെ മേലുള്ള സമ്മര്‍ദ്ദം കൂടുന്നതുകൊണ്ടാണ്.

സന്ധിവേദനയും സന്ധിവീക്കവും ചിലരില്‍ മാസങ്ങളോളം തുടര്‍ന്നേക്കാം. ഇന്ത്യാ മഹാസമുദ്രത്തിലെ റിയൂണിയന്‍ ദ്വീപുകളില്‍ 2005 ലുണ്ടായ ചിക്കുന്‍ഗുനിയ ബാധയുടെ പഠനത്തില്‍ നിന്നും അപൂര്‍വ്വം ചിലരില്‍ ചിക്കുന്‍ഗുനിയ ആമവാതത്തിനും വഴി തെളിയിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു.

ചിക്കുന്‍ഗുനിയയെ തുടര്‍ന്നുള്ള സന്ധിവാതം കുട്ടികളിലും ചെറുപ്പക്കാരിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ല. പക്ഷേ മറ്റസുഖങ്ങള്‍ പ്രത്യേകിച്ചും ആമവാതം, മറ്റ് സന്ധിവാതങ്ങള്‍ ചിക്കുന്‍ഗുനിയയെ തുടര്‍ന്ന് തീവ്രത അധികരിക്കുന്നതായി കാണപ്പെടുന്നു.

പ്രതിവിധി

ആശ്വാസകരമായ വസ്തുത 90% പേരിലും ചിക്കുന്‍ഗുനിയയെ തുടര്‍ന്നുള്ള സന്ധിവീക്കം സ്വയമേവ മാറും എന്നതാണ്. എങ്കിലും 10% രോഗികളില്‍ ഇത് മാസങ്ങളോളം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമായും വേദനയും വീക്കവും കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നുകളാണ് ഉപയോഗിക്കുന്നത്. വേദന ശക്തമായിരിക്കുന്ന ഘട്ടത്തില്‍ വിശ്രമവും ആവശ്യമാണ്. ആറാഴ്ച കഴിഞ്ഞിട്ടും വേദനയും വീക്കവും വിട്ടുമാറാത്ത രോഗികള്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ സന്ധിവാതങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ആവശ്യമായി വന്നേക്കും. ചെറിയ അളവില്‍ കുറഞ്ഞ കാലത്തേക്ക് മീതൈല്‍ പ്രഡ്‌നി സോലോണും രോഗശമനത്തിന് സഹായിക്കുന്നു.

ഇതോടൊപ്പം തന്നെ സന്ധികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളും ഗുണപ്രദമാണ്. സന്ധിവാതങ്ങള്‍ക്ക് പൊതുവെ തന്നെ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും. രാവിലെയും വൈകുന്നേരവും വ്യ ായാമം ചെയ്യുന്നതും രോഗശമനത്തിനും സഹായിക്കുന്നു. സന്ധിവേദനയും വീക്കവും വിട്ടുമാറാത്ത രോഗികളില്‍ ആമവാതമോ മറ്റ് വാതരോഗങ്ങളോ ഉണ്ടോ എന്ന് വിദഗ്ദ്ധ പരിശോധനയിലൂടെ ഉറപ്പ് വരുത്തേണ്ടാണ്.

ഡോ. എന്‍.വി. ജയചന്ദ്രന്‍

കണ്‍സള്‍ട്ടന്റ് റൂമറ്റോളജിസ്റ്റ്,
അസോ. പ്രൊഫസര്‍.
മെഡിക്കല്‍ കോളേജ്,
കോഴിക്കോട്.

Fun & Info @ Keralites.net Fun & Info @ Keralites.net   Fun & Info @ Keralites.net


Fun & Info @ Keralites.net  Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net     

║█║▌│█│█║▌█║▌██║▌│█│║▌║││█║
║█║▌│█│█║▌█║▌██║▌│█│║▌║││█║ 

Cσρу RιgнT © ®


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment