Thursday, October 21, 2010

[www.keralites.net] ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം!!!



ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം...

Fun & Info @ Keralites.netപച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സറിനെ തടയാന്‍ കഴിയും.

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുരോഗങ്ങളുടെ കാര്യത്തിലില്ലാത്ത തരത്തില്‍ വലിയൊരു ഭയമാണ് പലര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞു എന്നൊരു ധാരണ. കാന്‍സറിന്റെ കാര്യത്തില്‍ അങ്ങനെയൊരു വലിയ ഭയത്തിന്റെ കാര്യമില്ലെന്നതാണ് വസ്തുത. വലിയൊരളവു വരെ പ്രതിരോധിക്കാവുന്നതും പൂര്‍ണമായിത്തന്നെ ചികില്‍സിച്ചു ഭേദമാക്കാവുന്നതുമാണ് കാന്‍സര്‍. വിവിധയിനങ്ങളിലായി ഇരുന്നൂറിലധികം തരം കാന്‍സറുകളുണ്ട്. ഇവയില്‍ ചിലവ മാത്രമേ ചികില്‍സയ്ക്കു വഴങ്ങാത്തവയുള്ളൂ. പല കാന്‍സറുകളും പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ്. കാന്‍സര്‍ പ്രതിരോധിക്കാനാവില്ല എന്നൊരു ധാരണയാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍, മറ്റു മിക്കരോഗങ്ങളെയും പോലെ കാന്‍സറും ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ തെളിഞ്ഞിട്ടുണ്ട്. ശരിയായ ഭക്ഷണശീലം, വ്യായാമശീലം തുടങ്ങിയവയൊക്കെ കാന്‍സര്‍ പ്രതിരോധത്തിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്.

എന്താണ് കാന്‍സര്‍?

ശരീരകോശങ്ങള്‍ വിഭജിച്ച് മറ്റു കോശങ്ങളുണ്ടാവുന്നത് സ്വാഭാവികപ്രക്രിയയാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോശവിഭജനപ്രക്രിയ നിയന്ത്രണാതീതമായിത്തീരും. ചില ഭാഗങ്ങളിലെ കോശങ്ങള്‍ അതിവേഗം പെരുകി വളര്‍ന്ന് മുഴകള്‍ പോലെ ആയിത്തീരും.ശരീര കോശങ്ങള്‍ അപകടകരമായ വിധത്തില്‍ സ്വയം വിഭജിച്ച് പെരുകി വളരുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ എന്നു പറയാം. എല്ലാ മുഴകളും കാന്‍സറാകണമെന്നില്ല. ചിലയിനം മുഴകള്‍ നിരുപദ്രവകാരികളാണ്. എന്നാല്‍ ചില മുഴകള്‍ അതിവേഗം വളരുകയും കാന്‍സര്‍കോശങ്ങള്‍ വേഗം പടരുകയും ശരീരപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. ഇത്തരം മുഴകളാണ് കാന്‍സര്‍.
കേരളത്തില്‍ കാന്‍സര്‍ കൂടി വരുന്നുണ്ടോ?

കൂടുന്നുണ്ട്. എങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വര്‍ധിക്കുന്നില്ല. തീര്‍ച്ചയായും കാന്‍സര്‍ രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്.

ആയുര്‍ദൈര്‍ഘ്യം:
ആയുസ്സിലുണ്ടായ വര്‍ധന കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണമാണ്.
രോഗത്തെക്കുറിച്ചുള്ള അറിവ്:
കാന്‍സറിനെക്കുറിച്ചുള്ള അറിവു വര്‍ധിച്ചതോടെ കാന്‍സര്‍ പരിശോധനകള്‍ വര്‍ധിച്ചു. ഏതവസ്ഥയിലായാലും രോഗം കണ്ടെത്തുന്നവര്‍ ചികില്‍സ തേടി എത്താന്‍ തുടങ്ങുകയും ചെയ്തു.
രോഗം കൂടുന്നു:
തീര്‍ച്ചയായും കാന്‍സര്‍ കൂടുന്നുമുണ്ട്. കാന്‍സര്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വല്ലാതെ കൂടിയിരിക്കുകയാണ് ഇപ്പോള്‍.

ഏതൊക്കെ കാന്‍സറുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്?

ലോകത്തെല്ലായിടത്തും സ്ത്രീകളില്‍ ഏറ്റവുമധികം കാണുന്ന കാന്‍സറുകളിലൊന്ന് സ്തനാര്‍ബുദമാണ്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കാണുന്നതു പോലെത്തന്നെ കേരളത്തിലും സ്തനാര്‍ബുദം വ്യാപകമാണ്. സ്തനാര്‍ബുദം കഴിഞ്ഞാല്‍, ഗര്‍ഭാശയഗളകാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയകാന്‍സര്‍ തുടങ്ങിയവയാണ് കൂടുതലായി കാണുന്നത്. പുരുഷന്മാരില്‍ ഏറ്റവുമധികമായി കാണുന്നത് ശ്വാസകോശ കാന്‍സറും തൊണ്ടയിലും വായിലുമുണ്ടാകുന്ന കാന്‍സറുകളുമാണ്. ഇതിന്റെ പ്രധാന കാരണം പുകയില ഉപയോഗം തന്നെ. പ്രോസ്‌റ്റേറ്റ് കാന്‍സറും കുറവല്ല.

കാന്‍സര്‍ തടയാന്‍ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്?

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ പിന്നെ കാന്‍സര്‍ വരികയേ ഇല്ല എന്നു പറയാനാവില്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായ ഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 10-12 ശതമാനം ആളുകളിലെങ്കിലും കാന്‍സറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകങ്ങളാണ്.

* പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍ കോഴിയുടെ ഇറച്ചിയാണ്.
* ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുക.
* ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.
* ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.
* ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. വാങ്ങുന്ന വറവു പലഹാരങ്ങളെല്ലാം തന്നെ ഇങ്ങനെ വീണ്ടും ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്നവയായിരിക്കും.
* ടിന്നിലടച്ച ഭക്ഷണങ്ങള്‍, പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചിപ്‌സുകള്‍, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു പലഹാരങ്ങള്‍ എന്നിവയൊക്കെ പല തരത്തില്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്.

സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറും എളുപ്പം കണ്ടെത്താവുന്നവയല്ലേ?


സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്ന കാന്‍സറുകള്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണ്.

* 35 പിന്നിട്ട എല്ലാ സ്ത്രീകളും വര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്. പലതരത്തിലുള്ള അണുബാധകള്‍, ഗുഹ്യരോഗസാധ്യതകള്‍, മുഴകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്താന്‍ ഇത് സഹായകമാണ്.

* അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ ഈ രോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

* സ്വയം സ്തനപരിശോധന നടത്താന്‍ എല്ലാ സ്ത്രീകളും പഠിച്ചിരിക്കേണ്ടതാണ്. സ്തനത്തില്‍ മുഴകള്‍, നിറംമാറ്റം, വിങ്ങല്‍, രക്തം കിനിയല്‍ തുടങ്ങി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദഗ്ധപരിശോധന നടത്തണം.

* 40 വയസ്സിനു മുകൡ പ്രായമുള്ള എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന ചെയ്തിരിക്കണം.

* ഗര്‍ഭനിരോധനഗുളികകളുടെ അമിതോപയോഗം കാന്‍സറിനു കാരണമായേക്കാം. വിദഗ്ധ പരിശോധനയ്ക്കുശേഷം ഗൈനക്കോളജിസ്റ്റ് നിര്‍ദേശിക്കുന്നതനുസരിച്ചു മാത്രമേ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ.

* മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്്തനാര്‍ബുദസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

* ആദ്യത്തെ പ്രസവം 30 വയസ്സിനുമുമ്പ് ആയിരിക്കുന്നതും കാന്‍സര്‍ പ്രതിരോധത്തിന് സഹായകമാണ്.്‌സ ആദ്യപ്രസവം വൈകുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്ന് ചില ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

* ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ ലൈംഗികജീവിതം ഏറെ പ്രധാനമാണ്.

* ഒന്നിലേറെ പങ്കാളികളുമായുള്ള ലൈംഗികത, ശുചിത്വപൂര്‍ണമല്ലാത്ത ലൈംഗികത തുടങ്ങിയവ ഗര്‍ഭാശയഗളകാന്‍സറിന് വഴിവെച്ചേക്കാം.
വ്യായാമം കാന്‍സര്‍ പ്രതിരോധത്തെ എങ്ങനെയാണ് സഹായിക്കുന്നത്?

വ്യായാമം പോലുള്ള കാര്യങ്ങള്‍ക്ക് കാന്‍സറിന്റെ കാര്യത്തില്‍ വലിയ പങ്കൊന്നുമില്ലെന്നാണ് അടുത്ത കാലം വരെ കരുതിയിരുന്നത്. എന്നാല്‍, ചിലയിനം കാന്‍സറുകളുടെ കാര്യത്തില്‍ വ്യായാമം വളരെ പ്രധാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് തുടങ്ങിയവയുടെ കാര്യത്തില്‍. നിത്യവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കിയാല്‍ത്തന്നെ ഇത്തരം അസുഖങ്ങളെ ഒരളവോളം പ്രതിരോധിക്കാനാവും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ചികില്‍സ കൂടുതല്‍ നന്നായി ഫലിക്കുകയും ചെയ്യും.

കാന്‍സര്‍ തടയാന്‍ മുന്‍കരുതലുകള്‍

* പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.

* കഴിവതും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുക. സസ്യേതരഭക്ഷണങ്ങളില്‍ മീനിനു പ്രാധാന്യം കല്പിക്കാം.
* മാട്ടിറച്ചിയും മറ്റും പരമാവധി ഒഴിവാക്കുക.

* മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.

* വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം, ഫാസ്റ്റ്ഫുഡ്,ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങള്‍, ചിപ്‌സ്ുകള്‍ എന്നിവ വേണ്ടെന്നുവെക്കുക.

* ഭക്ഷണം പലതവണ തണുപ്പിച്ചും ചൂടാക്കിയും കഴിക്കുന്ന രീതി ഒഴിവാക്കുക.

* കരിഞ്ഞതോ പുകഞ്ഞതോ ആയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

* ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

* കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറികളും പഴങ്ങളും രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

കീടനാശിനികള്‍ ചേരാത്തവ കിട്ടുമെങ്കില്‍ അതുമാത്രം ഉപയോഗിക്കുക.

* പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകള്‍ പ്രത്യേകിച്ച് കാന്‍സറുണ്ടാക്കുന്നവയാണ്.

* കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പലഹാരങ്ങള്‍, സാക്കറിന്‍ പോലെ അതിമധുരം ചേര്‍ത്തയിനങ്ങള്‍ എന്നിവ ഒഴിവാക്കണം.

* വീട്ടിലെ തറ,ടോയ്‌ലറ്റ്,ഫര്‍ണിച്ചര്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍തികഞ്ഞശ്രദ്ധയോടെമാത്രംഉപയോഗിക്കുക.കുട്ടികളെഅവയില്‍നിന്ന്അകറ്റിനിര്‍ത്തുക.

കടപ്പാട്: ഡോ. വി.പി. ഗംഗാധരന്‍

മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
ലേക്‌ഷോര്‍ ഹോസ്​പിറ്റല്‍, എറണാകുളം 

Fun & Info @ Keralites.net Fun & Info @ Keralites.net   Fun & Info @ Keralites.net
Fun & Info @ Keralites.net  Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
║█║▌│█│█║▌█║▌██║▌│█│║▌║││█║
║█║▌│█│█║▌█║▌██║▌│█│║▌║││█║ 

Cσρу RιgнT © ®

Al-Khobar, Saudi.


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment