Thursday, October 21, 2010

[www.keralites.net] നമ്മുടെ ആരോഗ്യം നമുക്ക് തന്നെ ശ്രദ്ധിക്കാം



കാന്‍സര്‍ തടയാന്‍ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്? പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. പല വിദേശരാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായ ഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 10-12 ശതമാനം ആളുകളിലെങ്കിലും കാന്‍സറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകങ്ങളാണ്.

* പോത്തിറച്ചിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍ കോഴിയുടെ ഇറച്ചിയാണ്.
* ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുക.
* ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.
* ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.
* ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.
വാങ്ങുന്ന വറവു പലഹാരങ്ങളെല്ലാം തന്നെ ഇങ്ങനെ വീണ്ടും ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്നവയായിരിക്കും.
* ടിന്നിലടച്ച ഭക്ഷണങ്ങള്‍, പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചിപ്‌സുകള്‍, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു പലഹാരങ്ങള്‍ എന്നിവയൊക്കെ പല തരത്തില്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്.
നമ്മുടെ ആരോഗ്യം നമുക്ക് തന്നെ ശ്രദ്ധിക്കാം
--
AbdulGafoor Ponissery, Doha; abdulgi@gmail.com, 00974 5735354

നന്‍മ പൂക്കും കാത്തിരിക്കാന്‍ ഉള്ള ക്ഷമ വേണം - തിന്മ തകരും - അത് ചരിത്രം സാക്ഷി.

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment