Thursday, October 21, 2010

Re: [www.keralites.net] amma



സുഹുര്തേ, 
നിങ്ങളുടെ വിചാരത്തോടും  വികാരത്തിനോടും ഞാന്‍ പൂര്‍ണമായും യോജിക്കുന്നൂ ..പക്ഷേ...ഇത് പോലുള്ള വിഷയങ്ങള്‍ വായിക്കുമ്പോള്‍  എനിക്ക് തോന്നുന്ന അഭിപ്രായം , എന്തെന്നോ ?  നമ്മളുടെ നാട്ടിലെ വ്യവസ്ഥ മാറണം. എന്തെന്നാല്‍, ഒരു അമ്മയോ, അച്ഛനോ, ഒരിക്കലും ഉള്ള സ്വത്തു അവരില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നത്‌ വരെ ഭാഗിക്കരുത്.  ആ സ്വത്തു, ഒരു "trump card" ആയി, ഒരു "തുറുപ്പ് ഗുലാന്‍" ആയി, അവരുടെ കയ്യില്‍ ഇരിക്കണം. ഇത് ഞാന്‍, എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും കൂടെ എഴുതുന്നതാണ്.  ഒരിക്കലും ഒരു അമ്മയും ഒരു അച്ഛനും, അവരില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നത്‌ വരെ സ്വത്തു ഭാഗിക്കാതിരിക്കുകാ.... അവരുടെ കാല ശേഷം കുട്ടികള്‍ വഴക്ക് ഉണ്ടാക്കും  എന്ന് അവര്‍ക്ക് തോന്നല്‍ ഉണ്ടെങ്കില്‍,  ഒരു "വില്‍ പത്രം " (will )   തയാറാക്കി വെയ്ക്കട്ടേ . അതല്ലേ നല്ലത് ? നമ്മുടെ അമ്മക്കും അച്ഛനും  അത് ഒരു " guarantee " ആയിട്ട്  ഇത് പ്രവര്‍ത്തിക്കുകയും ചെയ്യും... എല്ലാവര്ക്കും ദൈവം നല്ലത് തോന്നിക്കട്ടേ..നല്ലത് പ്രവര്‍ത്തിക്കാന്‍ ബുദ്ധിയും കൊടുക്കട്ടേ  ......ഈശ്വരോ രക്ഷതു..
 
സസ്നേഹം,
engeekay2003


--- On Wed, 20/10/10, ramzi binthul kabeer <ramzipm@gmail.com> wrote:

From: ramzi binthul kabeer <ramzipm@gmail.com>
Subject: Re: [www.keralites.net] amma
To: "Keralites" <Keralites@YahooGroups.com>
Date: Wednesday, 20 October, 2010, 5:45 AM

 
Mr ഷമീര്‍ ...
താങ്കളുടെ മെയില്‍ വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോയി ..സ്വന്തം അമ്മയെ പോലും
നികര്‍ഷ ജീവിയായി കാണുന്ന ചില വിവര ദോഷികളാണ് ഇന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് ..
അതിന്റെ ഒരു ഉദാഹരണമാണ് ഈ മെയിലില്‍ കാണുന്നതും ....
നാളെ ഈ മക്കള്‍ക്കും ഈ അവസ്ത ഉണ്ടാവും എന്നത് ഇവര്‍ മറന്നു പോകുന്നു ...
..ഉമ്മയോളം വരില്ല
മറ്റൊന്നും ......................എന്തിനും പരിഗണനയില്‍ പ്രധാനം
ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും
നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ
പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ
മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല.
അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള
പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
.ഞാന്‍ വിശ്വസിക്കുന്ന എന്റെ മതത്തില്‍ ഞാന്‍ പഠിച്ച ചില കാര്യങ്ങള്‍ എഴുതി ചേര്‍ത്ത്
ഞാന്‍ അവസാനിപ്പിക്കുന്നു.
 
അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌
അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു
കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു.
ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ
പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ
, അല്‍ഖമയ്‌ക്ക്‌ അതേറ്റു
ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു:
``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!''
തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ

മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ
?'' ബിലാലിന്റെ
മറുപടി:
``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.''
``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക.
അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.
''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി.
റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ
പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:

``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍
എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു.
പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.''
തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌
അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.''
തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍

ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു.
``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട.
എനിക്കത്‌ സഹിക്കാനാവില്ല റസൂലേ''
-ആ ഉമ്മ കരഞ്ഞു പറഞ്ഞു.
``അല്ലാഹുവിന്റെ ശിക്ഷ
ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു.
ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും
''
അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും
അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ
ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ
,
അല്‍ഖമ ഇഹലോകത്തോട്‌ യാത്ര
പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.

On Tue, Oct 19, 2010 at 10:47 PM, Sam <bpshameer@yahoo.com> wrote:
നമ്മള്‍ക്കെന്തു പറ്റി? നമ്മളെന്താ ഇങ്ങിനെ?

ഇങ്ങിനെയായിരുന്നില്ലല്ലോ മലയാളികള്‍?പണം കൂടിയതാണോ നമ്മുടെ പ്രശ്നം?
Fun & Info @ Keralites.net
Regards,
S a m

www.keralites.net

No comments:

Post a Comment