Tuesday, September 21, 2010

[www.keralites.net] Trent

ആര്‍ക്കും ചേരും വേഷം

Fun & Info @ Keralites.netഅനുദിനം ടീ ഷര്‍ട്ടുകളുടെ ഫാഷന്‍ മാറുകയാണ്. ഒരു കാലത്ത് ഫാഷനാകുന്ന ടീ ഷര്‍ട്ട് വന്‍തോതില്‍ വിപണി കൈയടക്കും. കാലം കഴിയുമ്പോള്‍ അത് പഴഞ്ചനാകും. പുതിയ ഫാഷനില്‍ ടീ ഷര്‍ട്ട് വീണ്ടും എത്തും...

വസ്ത്രധാരണത്തില്‍ പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും പൊതുവായി ചിലതുണ്ട്; അതിലൊന്നാണ് ടീ ഷര്‍ട്ട്. എല്ലാ സന്ദര്‍ഭങ്ങളിലും മാന്യമായി കരുതപ്പെടുന്ന ഒരു വസ്ത്രമാണ് ടീ ഷര്‍ട്ട്.

ഫാഷന്റെ സമവാക്യങ്ങളില്‍ നിന്ന് ഒരിക്കലും ടീ ഷര്‍ട്ട് മാറി നിന്നിട്ടില്ല. പക്ഷേ, ഒരോകാലത്തും ഏതുതരം ടീഷര്‍ട്ടുകളാണ് ഫാഷനാവുക എന്ന കാര്യത്തില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കും. ഒരിക്കല്‍ ഫാഷനായ ടീഷര്‍ട്ടുകള്‍ ആ കാലത്ത് ജനങ്ങള്‍ തലങ്ങും വിലങ്ങും ധരിക്കുന്നത് കാണാം. പക്ഷേ, ഒരു സമയം കഴിയുമ്പോള്‍ അത് പഴഞ്ചനാകും. എങ്കിലും ചിലത് ഒരിക്കലും പഴഞ്ചനാവാതെ എല്ലായ്‌പ്പോഴും ഫാഷനബ്ള്‍ ആയി നില്‍ക്കും. അത്തരം ടീഷര്‍ട്ടുകള്‍ നിങ്ങളുടെ വാര്‍ഡ്‌റോബില്‍ കരുതേണ്ടതാണ്. അത്തരം ചിലത് ഇതാ.

1926 ല്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റെനെ ലക്കോസ്റ്റ് അണിഞ്ഞ ഷര്‍ട്ടിന്റെ പരിഷ്‌കൃത രൂപമാണ് പോളോ ഷര്‍ട്ട്. പക്ഷേ, പോളോ കളിക്കാര്‍ അണിയാന്‍ തുടങ്ങിയതിനുശേഷമാണ് ഈ ഷര്‍ട്ടിന് ഈ പേര്‍ വീണത്. പിന്നീട് ഈ ഷര്‍ട്ട് മറ്റുള്ളവരും അണിയാന്‍ തുടങ്ങി. പല ഡിസൈനിലും പോളോ ഷര്‍ട്ടുകളുണ്ട്. ചിലത് സ്‌ട്രെപ്പുകളോടെ വരുന്നു. ചുളിയാത്ത പ്ലെയിന്‍ പോളോ ശ്രദ്ധ പിടിച്ചുപറ്റുന്ന 28 വ്യത്യസ്ത നിറങ്ങളിലിറങ്ങുന്നുണ്ട്. ഇതിന്റെ മൃദുത്വം ആരെയും അത്ഭുതപ്പെടുത്തും. ഇതൊരിക്കലും ചുളിയുകയുമില്ല. ഖാക്കീസിനോടൊപ്പം നല്ല ചേര്‍ച്ചയാണ്.

ടീ ഷര്‍ട്ട് പൊതുവില്‍ ഷോര്‍ട്ട് സ്ലീവാണ്. ലോങ് സ്ലീവാണ് എന്നതാണ് ഈ ടീഷര്‍ട്ടിനുള്ള പ്രത്യേകത. തണുപ്പുകാലത്ത് അടിയില്‍ ലോങ് സ്ലീവ് ധരിച്ച് മുകളില്‍ ഷോര്‍ട്ട് സ്ലീവ് ധരിച്ചാല്‍ നല്ല ചന്തമായിരിക്കും. ശുദ്ധമായ കോട്ടണില്‍ ഇരുപത്തൊന്നോളം നിറങ്ങളില്‍ ഇത്തരം ടീഷര്‍ട്ടുകള്‍ ഇറങ്ങുന്നുണ്ട്. ഷെയ്ഡുകളുള്ള ഖാക്കീസും ബ്ലൂ ജീന്‍സും ഇതൊടൊപ്പം ചേരും.

ഗ്രാഫിക് ടീസ് 'ടീഷര്‍ട്ട് മാര്‍ക്കറ്റില്‍' വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. അതിനുശേഷം ഒഴിവാക്കാനാവാത്ത ഒന്നായിമാറി ഇംപ്രിന്റബ്ള്‍ ഷര്‍ട്‌സ്. പ്രായഭേദമെന്യേ ധരിക്കാം. ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ വന്നതിനുശേഷം ഡിസൈന്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി. ഈ ഇനത്തില്‍ നാല്പത്തിയാറോളം നിറങ്ങള്‍ ലഭ്യമാണ്. എംബ്രോയ്ഡറിയും സ്‌ക്രീന്‍പ്രിന്റിങ്ങും പരീക്ഷിക്കാം. ബ്ലൂ ജീന്‍സ്, കാര്‍ഗോ പാന്റ്‌സ്, ഷോര്‍ട്‌സ്, ഖാക്കീസ് എന്നിവയോട് ചേരും.

Courtesy.mathrubhumi.com

With regards..maanu

Fun & Info @ Keralites.net


www.keralites.net   

No comments:

Post a Comment