Sunday, September 26, 2010

[www.keralites.net] ആത്മഹത്യാമുനമ്പാകുന്ന കേരളം!!!



 ആത്മഹത്യാമുനമ്പാകുന്ന കേരള!!!

ഡോ. അരുണ്‍ ബി. നായര്‍ 

...Join Keralites, Have fun & be Informed.കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേരളത്തിലെ ആത്മഹത്യാനിരക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വെച്ച് ഏറ്റവും കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ആത്മഹത്യാനിരക്ക് അഖിലേന്ത്യാതലത്തിലുള്ള നിരക്കിന്റെ മൂന്നിരട്ടിയോളമാണ്. പ്രതിവര്‍ഷം, ഒരു ലക്ഷം പേരില്‍ 26 പേര്‍ വീതം കേരളത്തില്‍ ആത്മഹത്യചെയ്യുമ്പോള്‍, അഖിലേന്ത്യാനിരക്ക് ഒരു ലക്ഷം പേരില്‍ പത്തു പേര്‍ എന്ന നിലയിലാണ്. ഒരു വര്‍ഷം ഒന്‍പതിനായിരത്തോളം പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഇതിന്റെ പത്തിരട്ടിയിലേറെപ്പേര്‍ ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നതായും കാണുന്നു.

ആത്മഹത്യചെയ്യുന്നവരില്‍ 48 ശതമാനം പേര്‍ തൂങ്ങിമരിക്കുന്നതായി കാണുമ്പോള്‍ 35 ശതമാനം പേര്‍ വിഷവസ്തുക്കളും അധികഡോസില്‍ മരുന്നുകളും കഴിച്ച് മരിക്കുന്നു. എലിവിഷം, കീടനാശിനികള്‍, പ്രമേഹം, രക്തസമ്മര്‍ദം, പനി എന്നിവയ്ക്കുള്ള ഔഷധങ്ങള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവയാണ് ഇക്കൂട്ടര്‍ അധികമായി കഴിച്ചു മരിക്കാന്‍ ശ്രമിക്കുന്നത്. സ്വയം തീകൊളുത്തുക (4.5 ശതമാനം), വണ്ടികള്‍ക്കു മുന്നില്‍ച്ചാടി മരിക്കുക (3 ശതമാനം), വെള്ളത്തില്‍ച്ചാടി മരിക്കുക (6 ശതമാനം) എന്നിവയും സാധാരണ കാണുന്ന ആത്മഹത്യാമാര്‍ഗങ്ങളാണ്.

കേരളത്തില്‍ പ്രതിവര്‍ഷം മുപ്പതോളം കുടുംബആത്മഹത്യകള്‍ നടക്കുന്നുണ്ട്. പതിന്നാലു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ നൂറോളം പേര്‍ ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നുവെന്നതും ഗൗരവമര്‍ഹിക്കുന്ന വസ്തുതയാണ്.

കാരണങ്ങള്‍

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 44 ശതമാനം ആത്മഹത്യകളിലും കുടുംബപ്രശ്‌നങ്ങള്‍ പ്രധാന കാരണങ്ങളാകുന്നുവെന്ന് പറയുന്നു. ഗൃഹനാഥന്റെ മദ്യപാനശീലം, ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മ, യുവതലമുറയുടെ ഏതു കാര്യത്തിലും എടുത്തുചാടി തീരുമാനമെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന മനോഭാവം, സാമ്പത്തിക പ്രശ്‌നങ്ങള്‍, തിരിച്ചടികള്‍ നേരിടാനുള്ള കഴിവില്ലായ്മ എന്നിവയൊക്കെ ആത്മഹത്യകള്‍ക്ക് കാരണമാകുന്നു. 17 ശതമാനം ആത്മഹത്യകളില്‍ ഗുരുതരമായ ശാരീരിക രോഗങ്ങള്‍ കാരണമാകുമ്പോള്‍, 16 ശതമാനം സംഭവങ്ങളില്‍ തിരിച്ചറിയപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന മനോരോഗങ്ങള്‍ കാരണമാകുന്നു. വിഷാദരോഗം, സംശയരോഗം, സ്‌കീനോഫ്രീനിയ തുടങ്ങിയ പല മനോരോഗങ്ങളും ചികിത്സിക്കാത്തപക്ഷം ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ട്.

ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകള്‍മൂലം പ്രകൃതിക്ഷോഭങ്ങളും വംശീയലഹളകളും മറ്റും താരതമ്യേന കുറവായ കേരളത്തില്‍ വസിക്കുന്ന ആളുകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള നൈസര്‍ഗികമായ സിദ്ധി കുറവാണെന്ന് ചില ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, മാറിവരുന്ന ജീവിതശൈലിയും കൗമാരക്കാരിലും യുവാക്കളിലും ആത്മഹത്യാപ്രവണത വര്‍ധിച്ചുവരുന്നതിനു കാരണമായിട്ടുണ്ട്. പല ആത്മഹത്യാശ്രമങ്ങളും പ്രത്യേകിച്ച് പുരുഷന്മാരില്‍ മദ്യലഹരിയിലാണ് ചെയ്യപ്പെടുന്നതെന്നതും കേരളത്തിലെ ജനസംഖ്യയുടെ 15 ശതമാനത്തോളം പേര്‍ മദ്യത്തിന് അടിമപ്പെട്ടവരാണെന്നതും സമീപകാലത്തായി കൗമാരപ്രായക്കാരില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരികയാണെന്നതും ഇതിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

ജീവിതസാഹചര്യങ്ങളോട് വ്യക്തികള്‍ പ്രതികരിക്കുന്ന രീതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ബോധവത്കരണ പരിശീലന പരിപാടികള്‍ അനിവാര്യമാണ്. ലഹരിമോചനം, സമ്പാദ്യശീലം വികസിപ്പിക്കുക, വിഷമങ്ങളും അഭിപ്രായവ്യത്യാസങ്ങളും കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ തുറന്നു ചര്‍ച്ചചെയ്യുക എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന കാര്യങ്ങളാണ്. വരവിന് അനുസരിച്ച് ചെലവാക്കാനും ആഡംബരഭ്രമം ഒഴിവാക്കാനും മലയാളികള്‍ ശീലിക്കേണ്ടിയിരിക്കുന്നു. 

കുട്ടികളിലും കൗമാരപ്രായക്കാരിലും ജീവിതത്തിലെ പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യങ്ങളെ തരണംചെയ്യാന്‍ സഹായിക്കുന്ന 'ജീവിതനൈപുണ്യപരിശീലനം' എന്ന ഒരു പരിപാടി ലോകാരോഗ്യസംഘടന വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശയവിനിമയശേഷി, സ്വാവബോധം, പ്രശ്‌നപരിഹാരശേഷി, സമ്മര്‍ദനിയന്ത്രണം തുടങ്ങി ജീവിതത്തില്‍ അവശ്യംവേണ്ട പത്തു കഴിവുകളാണ് പ്രായോഗികപരിശീലന രീതികളിലൂടെ കുട്ടികള്‍ക്കു പകര്‍ന്നുനല്കുന്നത്

കേരളത്തിലെ ചില സ്‌കൂളുകളില്‍ ഈ പരിശീലനം നടപ്പാക്കിവരുന്നുണ്ട്. ജീവിത നൈപുണ്യപരിശീലനം ലഭിച്ച കൗമാരക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത, ലഹരിവസ്തുക്കളുടെ ദുരുപയോഗം, അമിതദേഷ്യം എന്നിവ വളരെ കുറവാണെന്ന് ലോകമെമ്പാടുമുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം തിരിച്ചറിയപ്പെടാതെ പോകുന്ന മനോരോഗങ്ങളും മദ്യാസക്തിയും സമയോചിതമായി ചികിത്സിച്ചു ഭേദപ്പെടുത്തേണ്ടതും ആത്മഹത്യകള്‍ കുറയ്ക്കാന്‍ ആവശ്യമാണ്.

ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തി രക്ഷപ്പെട്ട വ്യക്തി, അടുത്ത ആറുമാസത്തിനുള്ളില്‍ വീണ്ടും ശ്രമം നടത്താനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ആത്മഹത്യാപ്രവണത പ്രദര്‍ശിപ്പിക്കുന്നുവരെയും ഒരു ശ്രമം നടത്തി രക്ഷപ്പെട്ടവരെയും പ്രത്യേകം ശ്രദ്ധിക്കാന്‍ വീട്ടുകാര്‍ തയ്യാറാവണം. വിഷമങ്ങള്‍ പറയുന്ന വ്യക്തിക്കു മുന്നില്‍ ഒരു നല്ല ശ്രോതാവായിരിക്കുക എന്നതാണ് നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ക കാര്യം. 

ഒരുപക്ഷേ, ക്ഷമയോടെ കാര്യങ്ങള്‍ കേട്ടിരിക്കുന്ന ഒരാളോട് തുറന്നു സംസാരിക്കുന്നതുപോലും ഒരു വ്യക്തിയെ ആത്മഹത്യാശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചേക്കാം.

Courtesy: Mathrubhumi.


...Join Keralites, Have fun & be Informed.  ...Join Keralites, Have fun & be Informed. ...Join Keralites, Have fun & be Informed....Join Keralites, Have fun & be Informed....Join Keralites, Have fun & be Informed.     

Al-Khobar, Saudi.







__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment