Monday, September 20, 2010

[www.keralites.net] അത്യാഗ്രഹികളേ....ഇതിലേ, ഇതിലേ.....



അത്യാഗ്രഹികളേ....ഇതിലേ, ഇതിലേ.....

-ആഷിക് കൃഷ്ണന്‍

ഇത്തവണത്തെ കൊക്കകോള അവാര്‍ഡിന് നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ വിവിധ മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി നടന്ന നറുക്കെടുപ്പില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് ഒരു മില്യണ്‍ പൗണ്ടി (6.6 കോടി രൂപ)നാണ് നിങ്ങള്‍ അര്‍ഹമായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹ്തര്‍ കെന്റിനെ muhtarkent52@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.''

Fun & Info @ Keralites.net


ഇ-മെയില്‍ വഴിയും എസ്.എം.എസ്. വഴിയും രാജ്യത്തെ പലര്‍ക്കും ലഭിക്കുന്ന സന്ദേശത്തിന്റെ ഒരു മാതൃകയാണിത്. ഇത്തരത്തിലൊരു എസ്.എം.എസ്. അതിരാവിലെ മൊബൈലില്‍ വന്നതാണ് ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന നാദാപുരം സ്വദേശിയെ കടക്കാരനാക്കിയത്. തട്ടിപ്പ് ആര് നടത്തിയെന്ന് ഇപ്പോഴും പറയാനാകാതെ നട്ടംതിരിയുന്ന ഇയാള്‍ക്ക് ആകെ അറിയുന്നത് താന്‍ തട്ടിപ്പിന് ഇരയായെന്നുമാത്രം.

ധനമോഹംകൊണ്ട് ഒട്ടേറെപ്പേര്‍ വന്നുചാടുന്ന ഈ ചതിക്കുഴിയെക്കുറിച്ച് കാര്യമായ പ്രചാരം മാധ്യമങ്ങളും പോലീസും നല്കിയിട്ടും ദിനംപ്രതി ചതിയിലാകുന്നവര്‍ ധാരാളമാണ്. എട്ടുമാസം മുമ്പാണ് നാദാപുരം സ്വദേശിയുടെ ബാംഗ്ലൂര്‍ മൊബൈല്‍ കണക്ഷനില്‍ ഇത്തരമൊരു സന്ദേശമെത്തിയത്. ആദ്യം സംശയക്കണ്ണോടെയാണ് എസ്.എം.എസ്. സന്ദേശത്തെ നോക്കിയതെങ്കിലും പിന്നീട് പ്രശസ്ത കമ്പനികളുടെ പേരും ഇ-മെയില്‍ വിലാസവും കണ്ടപ്പോള്‍ വെറുതെ ബന്ധപ്പെട്ടേക്കാം എന്നുകരുതി മറുപടി അയച്ചു. 

Fun & Info @ Keralites.net


''വന്നുകയറുന്ന മഹാലക്ഷ്മിയെ പുറംകാലുകൊണ്ട് തൊഴിക്കരുതല്ലോ'' എന്ന് കരുതിയാണ് മറുപടി അയച്ചത്. എന്നാല്‍ അടുത്ത ദിവസം മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കുന്ന രീതിയില്‍ മറുപടി ലഭിച്ചപ്പോള്‍ നാദാപുരം സ്വദേശി ഫ്‌ളാറ്റ്. പിന്നീട്, ലഭിക്കാന്‍പോകുന്ന പണം ചെലവിടുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളായി. പണക്കാരനാകുന്നുവെന്ന ധാരണ ഉള്ളില്‍ വന്നതോടെ സംശയമുണ്ടാക്കുന്ന ചോദ്യങ്ങള്‍ മനസ്സില്‍നിന്ന് മാഞ്ഞു. വിവരം അടുത്ത ബന്ധുക്കളോടുപോലും പറയാതെ ഒളിച്ചുവെക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോഴാണ് അവാര്‍ഡ് തുക ഇംഗ്ലണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് നല്കുന്നതെന്നും അതില്‍ പങ്കെടുക്കണമെങ്കില്‍ വിസയും ചില സമ്മതപത്രങ്ങളും മുന്‍കൂറായി ലഭിക്കണമെന്നും കമ്പനി വക്താവ് അറിയിച്ചത്. ഇത് ആദ്യം നിരാശ സൃഷ്ടിച്ചെങ്കിലും പ്രശ്‌നപരിഹാരമാര്‍ഗം കമ്പനി വക്താക്കള്‍തന്നെ കണ്ടുപിടിച്ചു. ഇന്ത്യയിലെത്തി വിസയും പാസ്‌പോര്‍ട്ടും മറ്റു രേഖകളും തയ്യാറാക്കാന്‍ രണ്ടുപേരെ ചുമതലപ്പെടുത്തി, അവര്‍ക്ക് വരാവുന്ന ചെലവ് എയര്‍പോര്‍ട്ടിലെത്തി നല്കിയാല്‍മതി. ഇത് വലിയ ആശ്വാസമാകുന്ന വിവരമായാണ് നാദാപുരം സ്വദേശി എതിരേറ്റത്.

പറഞ്ഞപോലെ വിസ തയ്യാറാക്കുന്നതിന്റെ ചെലവായി 25,000 രൂപ മുംബൈ വിമാനത്താവളത്തില്‍ നേരിട്ട് നല്കുകയും ചെയ്തു. കമ്പനിയുടെ പ്രതിനിധികളെ നേരില്‍ കണ്ടതോടെ വിശ്വാസം വര്‍ധിച്ചു. ഇത് മുതലെടുത്ത് ചില ചെലവിന്റെ കണക്ക് ധരിപ്പിച്ച് രണ്ടുലക്ഷം രൂപ ഒരു എസ്.ബി.ഐ. അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ട് നമ്പര്‍ കൂടിയായതുകൊണ്ടും ലഭിക്കാന്‍പോകുന്ന വന്‍തുകയുടെ ചിന്തയുള്ളതുകൊണ്ടും മറിച്ചൊന്നും ചിന്തിക്കാതെ ഈ തുക പലിശയ്‌ക്കെടുത്ത് നിക്ഷേപിക്കുകയും ചെയ്തു. ഇതോടെ കാര്യം ക്ലീന്‍. 

Fun & Info @ Keralites.net


പിന്നീട് ഇ-മെയിലും ഫോണ്‍കോളും ലഭിക്കാതായതോടെയാണ് തട്ടിപ്പ് നടന്നോ എന്ന സംശയം ഉയര്‍ന്നത്. എസ്.ബി.ഐ. അക്കൗണ്ട് നമ്പറും ഇ-മെയില്‍ വിലാസവും മറ്റും പരിശോധിച്ചതോടെ 2.25 ലക്ഷം രൂപ, മെസേജ് അയച്ചവര്‍ തട്ടിയെന്ന് വ്യക്തമായി.എന്നാല്‍ തട്ടിപ്പുകാര്‍ വിദേശത്ത് എവിടെയോ ആണെന്നതുകൊണ്ട് അവരെ പിടികൂടാന്‍ വീണ്ടും ഒട്ടേറെ പണം ചെലവിടണമെന്ന് ബോധ്യപ്പെട്ടതോടെ വഞ്ചിതനായ ആള്‍ കൂടുതല്‍ ആളറിയാതെ സംഭവം ഒതുക്കുകയായിരുന്നു.

ഇത്തരത്തില്‍ നൈജീരിയന്‍ സംഘവും ചില കമ്പ്യൂട്ടര്‍ വിദഗ്ധരും ഒരുക്കുന്ന കെണിയില്‍ കുടുങ്ങിയ ഒട്ടേറെപ്പേര്‍ നമ്മുടെ പരിസരത്തെല്ലാം ഉണ്ട്. പറഞ്ഞും കേട്ടും പഠിക്കാത്തവര്‍ അനുഭവിച്ച് അറിയേണ്ടിവരും എന്നുമാത്രമാണ് പോലീസ് നിര്‍ദേശിക്കാറുള്ളത്.

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment