കൊളസ്‌ട്രോള്‍-അറിയേണ്ടത്!!!
നമ്മുടെ ആഹാരത്തിലെ മുഖ്യഘടകങ്ങളിലൊന്നാണ് വിവിധതരത്തിലുള്ള കൊഴുപ്പുകള്‍. സസ്യഎണ്ണകളിലും മുട്ട, വെണ്ണ,മാംസം,പാല്‍ ഇവയിലുമാണ് കൊഴുപ്പ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുക, ശരീരത്തിലെ താപനിലസന്തുലിതമായി നിലനിര്‍ത്തുക, ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതം നേരിടാതെ സംരക്ഷിക്കുക, ജീവകങ്ങള്‍ എ,ഡി,ഇ,കെ ഇവയുടെ ആഗിരണത്തെ സുഗമമാക്കുക ഇവയാണ് കൊഴുപ്പിന്റെ പ്രധാന ധര്‍മങ്ങള്‍.
ശരീരത്തിലെപ്രധാനകൊഴുപ്പുകള്‍ ഇവയാണ്: ഫാറ്റി ആസിഡുകള്‍, ട്രൈഗ്ലിസറൈഡുകള്‍, ഫോസേ്ഫാലൈപ്പിഡുകള്‍, കൊളസ്‌ട്രോള്‍.
ഹൃദ്രോഗങ്ങള്‍, മസ്തിഷ്‌കാഘാതം തുട ങ്ങി പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു എന്നതുകൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍ മറ്റു കൊഴുപ്പുകളേക്കാള്‍പ്രാനധാന്യമര്‍ഹിക്കുന്നു.
വൈദ്യശാസ്ത്രരേഖകളില്‍ കൊളസ്‌ട്രോ ളിനെപ്പറ്റി ആദ്യമായിപ്രതിപാദിച്ചിരിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. പിത്തസഞ്ചിയി ലെ കല്ലും മദ്യവുമായി ചേര്‍ന്നുള്ള മിശ്രിതത്തില്‍ നിന്നും കൊളസ്‌ട്രോളിനെ വേര്‍തിരിച്ചെടുത്തതായാണ് സൂചന. കൊളസ്‌ട്രോള്‍ എന്ന പേരുവന്നത് 1816ലാണ്. ഗ്രീക്ക് പദമായ 'കോളി' എന്നാല്‍ പിത്തനീര്; 'സ്റ്റീറോസ്' എന്നാല്‍ ഖരപദാര്‍ഥം. രക്തത്തിലെ കൊളസ്‌ട്രോളിന്റെ സാന്നിധ്യം 1838ല്‍ തെളിയിക്കപ്പെട്ടു.
1843ല്‍ വോഗല്‍ എന്ന ശാസ്ത്രജ്ഞനാണ്,രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ പാളികളില്‍ കൊളസ്‌ട്രോളിനെ കണ്ടെത്തിയത്. 1910 ആയപ്പോഴേക്കും കൊളസ്‌ട്രോളും ഹൃദ്രോഗവുമായുള്ള ബന്ധത്തെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചുതുടങ്ങി.
കൊളസ്‌ട്രോളിന്റെ ഘടനയിലെ പ്രധാന ഭാഗമാണ് സ്റ്റിറോയ്ഡ് ന്യൂക്ലിയസ്. അഡ്രിനല്‍ ഗ്രന്ഥി, അണ്ഡാശയങ്ങള്‍, വൃഷണങ്ങള്‍ ഇവ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ ഘടനയുമായി സാദൃശ്യമുള്ളതാണ് കൊളസ്‌ട്രോളിന്റെ രാസഘടന.
ശരീരത്തിലെ കൊളസ്‌ട്രോള്‍ എവിടെനിന്ന്?
ശാരീരിക ധര്‍മങ്ങള്‍ക്കാവശ്യമായ കൊളസ്‌ട്രോള്‍ പ്രധാനമായും രണ്ടു രീതിയിലാണ് ല ഭിക്കുന്നത്: നാം കഴിക്കുന്ന ആഹാരത്തില്‍ നിന്ന്, കരള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്ന്.
സാധാരണ ഭക്ഷണരീതിയില്‍, ആഹാരത്തില്‍നിന്ന് മാത്രമായി ഒരുദിവസം 100 ഗ്രാം ട്രൈഗ്ലിസറൈഡും ഒരു ഗ്രാം കൊളസ്‌ട്രോളും ലഭിക്കുന്നു.
കരളിനെ കൂടാതെ ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങള്‍ക്കും ചെറിയ അളവിലെങ്കിലും കൊളസ്‌ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. കാരണം, കോശങ്ങളുടെ സ്തരങ്ങളിലെ പ്രധാന ഘടകം കൊളസ്‌ട്രോള്‍ ആണ്.
ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന കൊളസ്‌ട്രോള്‍
പ്രധാനമായും സസ്യേതര ഭക്ഷണപദാര്‍ ഥങ്ങളിലൂടെയാണ് നമുക്കാവശ്യമായ കൊളസ്‌ട്രോള്‍ ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ച് മഞ്ഞക്കരു), വെണ്ണ, മാംസം ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് താരതമ്യേന കൂടുതലാണ്.
ഭക്ഷണത്തിലൂടെ ചെറുകുടലിലെത്തുന്ന കൊഴുപ്പ് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ട്രൈഗ്ലിസറൈഡുകള്‍, കൊളസ് ട്രോള്‍, ഫാറ്റിആസിഡുകള്‍ എന്നീ ഘടകങ്ങളായി വേര്‍തിരിയുന്നു. രക്തത്തിലെ മറ്റു കൊ ഴുപ്പുകളെപ്പോലെ, കൊളസ്‌ട്രോളും വെള്ളത്തില്‍ ലയിക്കാത്ത സ്വഭാവമുള്ള ഘടകമായതിനാല്‍ ചെറുകുടലില്‍ നിന്ന് രക്തത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടുകയില്ല. ആഗിരണത്തെ ത്വരിതപ്പെടുത്തുവാനായി കൊളസ്‌ട്രോളും മറ്റു കൊഴുപ്പുകളും കൈലോമൈക്രോണ്‍ എന്ന പ്രോട്ടീന്‍ ഘടകവുമായി ചേരുന്നു.
വെള്ളത്തില്‍ ലയിക്കുന്ന ഈ സമ്മിശ്രരൂപത്തിലാണ് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യപ്പെടുന്നത്. സാധാരണ നിലയില്‍ ട്രൈഗ്ലിസറൈഡിന്റെ ആഗിരണം പൂര്‍ണമാണ്.
എന്നാല്‍ ഭക്ഷണത്തിലെ അമ്പതുശതമാനം കൊളസ്‌ട്രോള്‍ മാത്രമാണ് ആഗിരണം ചെയ്യപ്പെടുന്നത്. ബാക്കി അമ്പതുശതമാനം മലത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.
രക്തത്തിലെത്തിച്ചേര്‍ന്നശേഷം, ചില എ ന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി കൊ ഴുപ്പുകള്‍ വിഘടിക്കപ്പെടുന്നു. ട്രൈഗ്ലിസറൈഡിനെ പേശികളും മറ്റു കോശങ്ങളും സംഭരിക്കുന്നു. കൊളസ്‌ട്രോള്‍ കരളിലെത്തുകയും വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അധികം വ രുന്ന കൊളസ്‌ട്രോളിനെ പിത്തനീരുമാ യി കലര്‍ത്തി കുടലിലെത്തിച്ചശേഷം വിസര്‍ജിക്കപ്പെടുന്നു.
ശരീരത്തില്‍ നിര്‍മിക്കുന്ന കൊളസ്‌ട്രോള്‍
കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊളസ്‌ട്രോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. അന്ന ജാം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവര്‍ത്തനഫലമായുണ്ടാകുന്ന അസേറ്റിയില്‍-കോ-എ എന്ന ഘടകത്തില്‍ നിന്നാ ണ് ശരീരകോശങ്ങള്‍ കൊ ളസ്‌ട്രോളിനെ നിര്‍മിച്ചെടു ക്കുന്നത്.
ഭക്ഷണത്തിലെ കൊ ളസ്‌ട്രോളിന്റെ അളവാണ് യഥാര്‍ഥത്തില്‍ കരളിലെ കൊളസ്‌ട്രോളിന്റെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്നത്. ഭക്ഷണത്തില്‍ മാം സാഹാരം കൂടുതലായി ഉള്‍പ്പെടുത്തുമ്പോള്‍, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിലെ ഉല്‍പാദനം കുറയുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് സാധാരണനിലയില്‍ തന്നെ നിയന്ത്രിച്ചുനിര്‍ ത്തുവാന്‍ ഈ സംവിധാനം സഹായിക്കുന്നു. അതുകൊണ്ട് മിതമായ രീതിയില്‍ ഭക്ഷണരീതികള്‍ വ്യത്യാസപ്പെടുത്തിയാലും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് പതിനഞ്ചു ശതമാനത്തിലധികം വ്യത്യാസപ്പെടാറില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ വളരെ കൂടുതലായി അടങ്ങിയ ആഹാരത്തില്‍നിന്നും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് മുപ്പതു ശതമാനം വരെ വര്‍ധിച്ചേക്കാം.
മാംസാഹാരങ്ങളില്‍ പൂരിത കൊഴുപ്പുകള്‍ (സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍) എന്ന ഘടകത്തിന്റെ അളവ് കൂടുതലാണ്. മാംസാഹാരം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ പതിനഞ്ചു മുതല്‍ ഇരുപത്തിയ ഞ്ചുശതമാനം വരെ വര്‍ധിപ്പിക്കുന്നു. കാരണം, കരളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്, കൊളസ്‌ട്രോളിന്റെ ഉല്‍പാദനത്തിനാവശ്യമായ അസേറ്റിയില്‍- കോ-എ എന്ന ഘടകത്തെ സുലഭമായി ലഭ്യമാക്കുന്നു. എന്നാല്‍ അപൂരിത കൊഴുപ്പുകള്‍ (അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍) ധാരാളമായി അടങ്ങിയിരിക്കുന്ന സസ്യഎണ്ണകള്‍ രക്ത ത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ് ക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കരളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോ ലൈന്‍ രക്തത്തിലൂടെ ശരീരത്തിലെ വിവിധ അ വയവങ്ങളിലും കലകളിലുമൊക്കെ എത്തിക്കുന്നത് എല്‍.ഡി.എല്‍ (ലോ ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍) എന്ന ഘടകമാണ്. കൊഴുപ്പ് പ്രോട്ടീനുമായി ചേര്‍ന്നുണ്ടായ സമ്മിശ്ര ഘടകമാണ് എല്‍.ഡി.എല്‍. ലയനസ്വഭാവം കുറഞ്ഞ കൊളസ്‌ട്രോള്‍, എല്‍.ഡി.എല്‍ ഘടകവുമായി ചേര്‍ന്ന്, വെള്ളത്തില്‍ അലിഞ്ഞുചേരു ന്ന സ്വഭാവമാര്‍ജിച്ച്, ശരീരത്തിന്റെ വിവിധ ഭാ ഗങ്ങളില്‍ എത്തിച്ചേരുന്നു.
എല്‍.ഡി.എല്‍. ഘടകങ്ങള്‍ക്ക് വിവിധ ശരീ രകോശങ്ങളില്‍ പ്രവര്‍ത്തിക്കുവാനായി ചില പ്രത്യേക കണികകളുടെ ആവശ്യമുണ്ട്. ഇവയെ എല്‍. ഡി.എല്‍. റിസപ്റ്ററുകള്‍ എന്നു പറയുന്നു. ഇവ ശരീരത്തിലെ എല്ലാ കോശങ്ങളുടേയും ഉപരിതലത്തിലാണ് സ്ഥിതിചെയ്യുന്നത്. എല്‍.ഡി. എല്ലിന്, കൊളസ്‌ട്രോളിനെ വിവിധ കോശങ്ങളിലെത്തിക്കണമെങ്കില്‍, ഈ കണികകളില്‍ പറ്റിപ്പിടിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. കോശങ്ങളില്‍ ആവശ്യത്തിനുള്ള അളവില്‍ കൊളസ്‌ട്രോള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ കണികകളുടെ എണ്ണം കുറയുന്നു. അങ്ങനെ കോശങ്ങളിലേ ക്കുള്ള കൊളസ്‌ട്രോളിന്റെ പ്രവേശനം നിയന്ത്രി ക്കപ്പെടുന്നു. (ഈ കണികകളുടെ കണ്ടുപിടിത്ത ത്തിനാണ് ബ്രൗണ്‍, ഗോള്‍ഡ് സ്റ്റീന്‍ എന്നീ ശാ സ്ത്രജ്ഞര്‍ നോബല്‍ സമ്മാനാര്‍ഹരായത്.)
കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്‌ട്രോള്‍ വിവിധ ശാരീരിക ധര്‍മങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എല്‍.ഡി.എല്‍. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് ധമനിയിലെ രക്തസഞ്ചാരം തടസ്സപ്പെടുത്തുന്ന രോഗമായ അതിറോസ്‌ക്‌ളിറോസിസിനുള്ള പ്രധാന കാരണം.
കൊളസ്‌ട്രോള്‍ എന്ന ബന്ധു
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് അമിതമാകുമ്പോഴാണ് അത് രക്തക്കുഴലുകളി ല്‍ പറ്റിപ്പിടിച്ച് ഹൃദ്രോഗങ്ങള്‍, മസ്തിഷ്‌കാഘാതം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ കൊളസ്‌ട്രോള്‍ ശരീരത്തിന്റെ ബന്ധു കൂടിയാണ്. ശരീരത്തിലെ പലസുപ്രധാന ധര്‍മങ്ങളും നിര്‍വഹിക്കുന്നതില്‍ കൊളസ്‌ട്രോളിന് പങ്കുണ്ട്.
കൊളസ്‌ട്രോളിന്റെ ഏറ്റവും പ്രധാന ധര്‍മം, രക്തത്തിലെ മറ്റു കൊഴുപ്പുകളുടേയും, കൊഴുപ്പില്‍ മാത്രം ലയിച്ചുചേരുന്ന ജീവകങ്ങളുടേയും ആഗിരണത്തെ സഹായിക്കുക എന്നതാണ്. കൊളസ്‌ട്രോളിന്റെ എണ്‍പതു ശതമാനവും പിത്തനീരിലെ പ്രധാന ഘടകമായ കോളിക് ആസിഡ് എന്ന പദാര്‍ഥമായി രൂപാന്തരം പ്രാപിക്കുന്നു. കരളില്‍ വെച്ചാണ് ഈ രൂപമാറ്റം സംഭവിക്കുന്നത്.
കോളിക്ആസിഡാണ് കൊഴുപ്പിനെ അലിയിച്ച് കുടലില്‍ നിന്നുള്ള ആഗിരണത്തെ സഹായിക്കുന്നത്. ഈ ഘടകം ശരിയായ അളവില്‍ ഉല്‍പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍, നാം കഴിക്കുന്ന കൊഴുപ്പിന്റെ നാല്‍പതു ശതമാനവും ആഗിര ണം ചെയ്യപ്പെടാതെ മലത്തിലൂടെ നഷ്ടപ്പെടും.
കൊഴുപ്പിന്റെ ആഗിരണം തടസ്സപ്പെടുത്തുകയാണെങ്കില്‍, കൊഴുപ്പില്‍ ലയിച്ചുചേരുന്ന ജീവകങ്ങളായ എ,ഡി,ഇ,കെ ഇവ തൃപ്തികരമായി ആഗിരണം ചെയ്യപ്പെടുകയില്ല. അതിനാല്‍ ഈ ജീവകങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഏറ്റവും പ്രധാനം ശരീരത്തില്‍ ഒട്ടും സംഭരിച്ചുവെക്കാത്ത ജീവകം കെ.യുടെ കുറവാണ്. ഈ ജീവകം ശരിയായ അളവില്‍ ആഗിരണം ചെയ്യപ്പെട്ടില്ലെങ്കില്‍, കരളിന് രക്തം കട്ടപിടിക്കാ നാവശ്യമായ പല ഘടകങ്ങളും ഉല്‍പാദിപ്പിക്കുവാന്‍ കഴിയാതെവരും. ഇത് അമിത രക്തസ്രാവം ഉള്‍പ്പെടെയുള്ള ഗുരുതരമായ പല ശാരീരി ക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.
ശരീരത്തിലെ പല പ്രധാന ഹോര്‍മോണുകളുടേയും ഉല്‍പാദനത്തിനും കൊളസ്‌ട്രോള്‍ ആവശ്യമാണ്. അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോണ്‍, ആല്‍ഡോസ്റ്റിറോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍, സ്ത്രീകളുടെ അണ്ഡാശയങ്ങളില്‍ നിന്ന് ഉല്‍പാ ദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍, വൃഷണങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഇവയൊക്കെ കൊളസ്‌ട്രോളില്‍ നിന്ന് നിര്‍മിക്കപ്പെടുന്നവയാണ്. ഈ ഹോര്‍മോണുകള്‍ക്ക് കൊളസ്‌ട്രോളുമായി ഘടനാപരമായ സാദൃശ്യമുണ്ട്.
ശരീരത്തിന്റെ പ്രധാന സംരക്ഷണ കവചമാണല്ലോ ചര്‍മം. ശരീരത്തെ രോഗാണുക്കളില്‍ നിന്നും ഹാനികരമായേക്കാവുന്ന രാസപദാര്‍ഥങ്ങളില്‍ നിന്നുമൊക്കെ സംരക്ഷിക്കുവാന്‍ ചര്‍മത്തിന് സാധിക്കുന്നത്, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഒരു ഭാഗം ചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്നതുകൊണ്ടാണ്. ഇത് ശരീരത്തിന് ദോഷകരമായ പല പദാര്‍ഥങ്ങളുടേയും ആഗിരണത്തെ തടയുന്നു.
ചര്‍മത്തില്‍ നിന്ന് വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നതിനെ തടയുന്നതും തൊലിയിലുള്ള കൊഴുപ്പാണ്. കൊഴുപ്പില്ലെങ്കില്‍ 300 മുതല്‍ 400 മി.ലിറ്ററിനു പകരം, ദിവസവും 5 മുതല്‍ 10 ലിറ്റര്‍ വെള്ളംവരെ ശരീരത്തില്‍നിന്ന് ബാഷ്പീകരണം മൂലം നഷ്ടപ്പെടുവാന്‍ ഇടയായേനെ. ഇത് വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
കൊളസ്‌ട്രോളിനെ ഒരു ഉപദ്രവകാരിയായി മാത്രം കാണാതെ, ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ, ക്രമമായ വ്യായാമമുറകളിലൂടെ, ഭക്ഷണരീതികളിലൂടെ നിയന്ത്രിച്ചുനിര്‍ത്തിയാല്‍ ശരീരത്തിന് ഒരു ഉത്തമബന്ധുവിനെയാണ് ലഭിക്കുന്നത്.
എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍
രക്തത്തിലെ കൊളസ്‌ട്രോളിന്റെ എഴുപതു ശതമാനവും എല്‍.ഡി.എല്‍ എന്ന ലൈപ്പോ പ്രോട്ടീന്‍ ഘടകവുമായി ചേര്‍ന്നാണിരിക്കുന്നത്. കരളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൊളസ്‌ട്രോളിനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോ ശങ്ങളിലെത്തിക്കുന്നത് എല്‍.ഡി.എല്‍. ആണ്.
പ്രധാനമായും മൂന്നുതരത്തിലുള്ള എല്‍. ഡി.എല്‍. ഘടകങ്ങളാണുള്ളത്.
എല്‍.ഡി.എല്‍ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നു. എല്‍.ഡി.എല്‍ ആരോഗ്യവാനായ വ്യക്തിയില്‍ കൂടുതലായി കാണുന്നു. എല്‍.ഡി.എല്‍ കകക പ്രധാനമായും പുരുഷന്മാരില്‍ കണ്ടുവരുന്നു.
എല്‍.ഡി.എല്ലിന്റെ അളവ് അധികരിക്കുമ്പോള്‍ രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി അതിറോസ്‌ക്‌ളിറോസിസ് ഉണ്ടാകുന്നു. ഇത് ശരീരത്തിലെ സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരത്തെ കുറയ്ക്കുകയും ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പല ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് എല്‍.ഡി.എല്‍. കൊളസ്‌ട്രോളിനെ 'ചീത്ത കൊളസ്‌ട്രോള്‍' എന്നു വിളിക്കുന്നത്.
കരളിലെ എല്‍.ഡി.എല്‍. റിസപ്റ്ററുകളാ ണ് രക്തത്തിലെ എഴുപതുശതമാനം എല്‍.ഡി. എല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നത്. ഇവയുടെ അഭാവത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് രക്തത്തില്‍ അമിതമായി കൂടുന്നു.
രക്തക്കുഴലുകളിലെ അതിറോസ്‌ക്‌ളീറോസിസിനുള്ള മുഖ്യകാരണം, ചില രാസപ്രക്രിയകളെ തുടര്‍ന്ന് എല്‍.ഡി.എല്‍. ഘടകത്തിനുണ്ടാകുന്ന രൂപാന്തരമാണ്. എല്‍.ഡി.എല്‍. തന്മാ ത്രയില്‍ പെറോക്‌സിഡേഷന്‍ എന്ന രാസപ്രവ ര്‍ത്തനത്തിലൂടെ ഘടനാപരമായ മാറ്റങ്ങളുണ്ടാവുകയും ഓക്‌സിഡൈസ്ഡ് എല്‍.ഡി.എല്‍. ഉണ്ടാവുകയും ചെയ്യുന്നു. രൂപമാറ്റം സംഭവിച്ച എല്‍.ഡി.എല്‍. ഘടകമാണ് അതിറോസ്‌ക്‌ളീറോസിസിനു കാരണമാകുന്നത്. ഇത് രക്തക്കുഴലുകളുടെ ഉള്‍ഭിത്തിയില്‍ മറ്റു കോശങ്ങളുമായി ചേര്‍ന്ന് പറ്റിപ്പിടിക്കുന്നു, രക്തക്കുഴലിന് ഘ ടനാപരമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൊഴുപ്പടിഞ്ഞുകൂടുവാന്‍ ഇടയാക്കുന്നു. അങ്ങനെ രക്തം കട്ടപിടിക്കുന്ന പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും രക്തക്കുഴലുകള്‍ സങ്കോചിക്കുവാന്‍ ഇടയാക്കുകയും ചെയ്യും.
ഈ ശാരീരിക മാറ്റങ്ങളുടെ ഫലമായി ര ക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞുകൂടി അവയുടെ വ്യാസം കുറയുകയും ആന്തരാവയവങ്ങളിലേക്കുള്ള രക്തസഞ്ചാരത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യുന്നു.
എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചുനിര്‍ത്തി അതിറോസ്‌ക്‌ളിറോസിസിനെ തടയുവാന്‍ സഹായിക്കുന്നതുകൊണ്ട് എച്ച്.ഡി.എല്ലിനെ (ഹായ് ഡെന്‍സിറ്റി ലൈപ്പോപ്രോട്ടീന്‍) 'നല്ല കൊളസ്‌ട്രോള്‍' എന്നു വിളിക്കുന്നു.
ഏറ്റവും ചെറിയ ലൈപ്പോപ്രോട്ടീന്‍ ഘടകമാണ് എച്ച്.ഡി.എല്‍. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് എച്ച്.ഡി. എല്‍ നിര്‍മിക്കപ്പെടുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ ഇരുപത് മുതല്‍ മുപ്പതു ശതമാനം വരെ എച്ച്.ഡി.എല്ലിന്റെ കൂടെയാണ്.
ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലുകളിലുമൊക്കെ അധികഅളവിലുള്ള കൊളസ്‌ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും പിത്തനീരിലൂടെ കുടലിലെത്തിച്ച് വിസര്‍ജനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച്.ഡി.എല്ലിന്റെ പ്രധാന ധര്‍മം. ഈ പ്രക്രിയയിലൂടെ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയില്‍ ക്രമീകരിച്ചുനിര്‍ത്തുവാന്‍ സാധിക്കുന്നു.
അതുപോലെത്തന്നെ എല്‍.ഡി.എല്‍. ഘടകത്തില്‍ ഓക്‌സീകരണം നടന്ന്, ശരീരത്തിന് ഹാനികരമായ എല്‍.ഡി.എല്‍ ആയി രൂപാന്തരം സംഭവിക്കുന്നത് തടയുവാന്‍ എച്ച്.ഡി.എല്ലിനു കഴിയും. രക്തം അനവസരങ്ങളില്‍ കട്ടപിടിക്കുന്നത് ഒഴിവാക്കുവാനും രക്തക്കുഴലുകളുടെ വികസനത്തിന് സഹായിക്കുന്ന ഘടകങ്ങളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുവാനും എച്ച്.ഡി.എല്ലിനു കഴിയും. ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ പരിണതഫലമായി രക്തക്കുഴലില്‍ കൊഴുപ്പടിഞ്ഞുകൂടി തടസ്സമുണ്ടാകാതെയിരിക്കുന്നു.
ശരീരത്തിന് ഉപയോഗപ്രദമായ എച്ച്.ഡി. എല്ലിന്റെ അളവ് കുറയുന്നത് ഹൃദ്രോഗസാധ്യത കൂട്ടുന്നു. പ്രമേഹം, അമിതവണ്ണം, പുകവലി, വ്യായാമക്കുറവ്, പാരമ്പര്യഘടകങ്ങള്‍ ഇവയൊക്കെ എച്ച്.ഡി.എല്ലിന്റെ അളവ് കുറയുവാനിടയാക്കിയേക്കാം.
പാരമ്പര്യവും കൊളസ്‌ട്രോളും
പാരമ്പര്യഘടകങ്ങളുടെ സ്വാധീനം രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അവസ്ഥയ്ക്കു കാരണമായേക്കാം. ചെറുപ്രായത്തില്‍ തന്നെ ഒരു കുടുംബത്തിലെ ഒന്നിലേറെ വ്യക്തികളെ ഹൃദ്രോഗവും രക്തക്കുഴലിലെ അതിറോസ്‌ക്‌ളീറോസിസും ബാധിക്കുമ്പോള്‍, കാരണം പാരമ്പര്യമായിഉണ്ടായ അമിത കൊളസ്‌ട്രോള്‍നിലയായിരിക്കാം. ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഈ ഒരു സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമേ കണ്ടുവരാറുള്ളൂ. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ അഞ്ഞൂറുപേരില്‍ ഒരാള്‍ക്ക് എന്നനിലയില്‍ ഈ ആരോഗ്യപ്രശ്‌നം കണ്ടുവരുന്നു.
പാരമ്പര്യഘടകങ്ങളുടെ സ്വാധീനഫലമായി രക്തത്തിലെ വിവിധതരത്തിലുള്ള കൊഴുപ്പിന്റെ അളവുകള്‍ അധികരിക്കാമെങ്കിലും കൊളസ്‌ട്രോളിന്റെ ആധിക്യമാണ് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു കാരണം.
രക്തത്തിലെ കൊളസ്‌ട്രോളിന് കോശങ്ങളിലെത്തി വിവിധ ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍, കോശങ്ങളുടെ ഉപരിതലത്തിലുള്ള എല്‍.ഡി.എല്‍. റിസപ്റ്ററുകളുടെ സഹായം കൂടിയേതീരൂ. പരമ്പരാഗതമായി കൊളസ്‌ട്രോള്‍ കൂടിയവരില്‍ എല്‍.ഡി.എല്‍ റിസപ്റ്റര്‍ ജീനില്‍ ചില ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതുമൂലം, റിസപ്റ്ററുകള്‍ തീര്‍ത്തും ഇല്ലാതെയാകുകയോ ഉള്ളവ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്നു. അങ്ങനെ കോശങ്ങള്‍ക്ക് കൊളസ്‌ട്രോളിനെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കാത്തതുമൂലം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് അഞ്ചാറു മടങ്ങുവരെ കൂടുന്നു.
ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
രോഗലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം സന്ധികള്‍ക്കുചുറ്റും സ്‌നായുക്കളിലുമൊ ക്കെ കണ്ടുവരുന്ന കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന മുഴകളാണ്. പ്രായമേറുന്തോറും മുഴകളുടെ എണ്ണവും കൂടുന്നു. മുപ്പതു വയസ് പ്രായമുള്ള രോഗികളില്‍ എഴുപതു ശതമാനത്തിനും ഈ മുഴകള്‍ കാണുന്നുവെങ്കില്‍, നാല്‍പ്പത് വയസ്സാകുമ്പോഴേക്കും തൊണ്ണൂറു ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഉ ണ്ടായേക്കാം. സാധാരണയായി ഇവപ്രത്യേകി ച്ച് ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടാക്കാറില്ലെങ്കിലും അപൂര്‍വമായി സന്ധികള്‍ക്ക് നീരും വേദനയും അനുഭവപ്പെടുന്നു.
കണ്ണിന്റെ മുമ്പിലത്തെ സുതാര്യപടലമായ കോര്‍ണിയയുടെ ചുറ്റുമായി കാണുന്ന വെളു ത്ത പാടുകള്‍ (ആര്‍ക്കസ്) കണ്ണിനു താഴെയും കണ്‍പോളകളിലും കാണുന്ന കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന മഞ്ഞപാടുകള്‍ ഇവയൊക്കെ മറ്റു ചില രോഗലക്ഷണങ്ങളാണ്.
വളരെ ചെറുപ്രായത്തില്‍ തന്നെ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞുകൂടി അതിറോസ് ക്ലീറോസിസ് ഉണ്ടാകുന്നതുമൂലം, ഈ രോഗാവസ്ഥ ഉള്ളവരില്‍ ഹൃദ്രോഗസാധ്യത ചെറുപ്രായത്തില്‍ തന്നെ തുടങ്ങുന്നു. 30-40 വയസ്സാകുമ്പോള്‍ തന്നെ ഹൃദ്രോഗമുണ്ടായേക്കാം. രോഗമുള്ളവരില്‍ അമ്പതു വയസ്സാകുമ്പോഴേക്കും അമ്പതു ശതമാനത്തിനും അറുപതു വയസ്സാകുമ്പോഴേക്കും എണ്‍പത്തഞ്ചു ശതമാനത്തിനും ഒരിക്കലെങ്കിലും ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
പാരമ്പര്യമായുള്ള കൊളസ്‌ട്രോളിന്റെ ആധിക്യം സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ ബന്ധുക്കളേയും രക്തപരിശോധനയ്ക്കും ശരീരപരിശോധനയ്ക്കും വിധേയരാക്കേണ്ടതാണ്. രോഗനിര്‍ണയം നേരത്തേ നടത്തി ഉചിതമായ സമയത്തുതന്നെ ചികിത്സയാരംഭിക്കുവാന്‍ ഇതുസഹായിക്കും.
ചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണവും ക്രമമായ വ്യായാമരീതികളുമാണ്. കൊഴുപ്പ് കൂടുതലായി അടങ്ങിയ പാല്‍, വെണ്ണ, നെയ്യ്, മാംസം ഇവയുടെ ഉപയോഗം നിയന്ത്രിക്കണം. മത്സ്യം, പ്രത്യേകിച്ചും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ കടല്‍മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചിലക്കറികള്‍ ഇവയും സ്വീകാര്യമായ ഭക്ഷണസാധനങ്ങളാണ്.
പാരമ്പര്യമായി കൊളസ്‌ട്രോള്‍ കൂടിയവരില്‍ രോഗചികിത്സക്കായി മരുന്നുകളും ആവശ്യമായിവന്നേക്കാം. കൊളസ്‌ട്രോളിന്റെ വിസര്‍ജനം ത്വരിതപ്പെടുത്തുവാനായി കുടലില്‍ നടത്തുന്ന ബൈപ്പാസ് ശസ്ത്രക്രിയ, രോഗിയുടെ അമിതമായി കൊഴുപ്പടങ്ങിയ പ്ലാസ്മ ഒരു നിശ്ചിത കാലയളവില്‍ മാറ്റുന്ന ചികിത്സ ഇവയും അപൂര്‍വമായെങ്കിലും വേണ്ടിവന്നേക്കാം.

__._,_.___

No comments:
Post a Comment