Thursday, September 23, 2010

[www.keralites.net] ഫെയ്‌സ്ബുക്ക് സെര്‍ച്ച് രംഗത്തേക്കും



വരുന്നു 'ഉടുപ്പ് ഫോണ്‍'
-സുജിത് കുമാര്‍

Fun & Info @ Keralites.net'അയ്യോ മൊബൈല്‍ എടുക്കാന്‍ മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്‌നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ പോലെ പോക്കറ്റുകള്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ കാണാറില്ല. അതിനാല്‍ ബാഗ് കൈയില്‍ വേണം. ഈ തൊന്തരവ് ഒഴിവാക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ക്യൂട്ട്‌സര്‍ക്കീട്ട്എന്ന ഫാഷന്‍ ഡിസൈന്‍ കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.

'എം-ഡ്രസ്' (മൊബൈല്‍ഫോണ്‍ ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്‌റ്റൈലന്‍ സില്‍ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല്‍ ഫോണ്‍ ഉടുപ്പില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടൂള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്. 

സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും ഇതില്‍. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്‍ഡ് നിക്ഷേപിക്കേണ്ടത്. ഫോണ്‍ എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല്‍ മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും. 

വളരെ എളുപ്പത്തില്‍ പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കുമനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രത്യേക സോഫ്ട്‌വേറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള്‍ ഉണ്ട്. കീപാഡും ഡിസ്‌പ്ലേയും ഇല്ല. അതിനാല്‍ ഇഷ്ടമുള്ള നമ്പര്‍ ഡയല്‍ ചെയ്യാനാകില്ല. പക്ഷേ മുന്‍പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില്‍ വിളിക്കാന്‍ സാധിക്കും. ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്‌പേ ഇല്ലെങ്കിലും നമ്പറുകള്‍ക്കനുസരിച്ച് റിംഗ്‌ടോണ്‍ സെറ്റു ചെയ്യാന്‍ കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.

സാധാരണ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം തലയില്‍ റേഡിയേഷന്‍ ഏല്‍പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്. 

ക്യൂട്ട് സര്‍ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള്‍ പുറത്തിറക്കുന്നത്. 2006 ല്‍ അവതരിപ്പിച്ച 'ഹഗ് ഷര്‍ട്ടുകള്‍' ടൈം മാഗസിന്റെ ആ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. 

എം-ഡ്രസ് ആടുത്ത വര്‍ഷം വിപണിയില്‍ ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരും കാലങ്ങളില്‍ സാരി, ചുരിദാര്‍, ടീഷര്‍ട്ട് മൊബൈലുകള്‍ ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന്


ഫെയ്‌സ്ബുക്ക് സെര്‍ച്ച് രംഗത്തേക്കും

-സ്വന്തം ലേഖകന്‍

Fun & Info @ Keralites.netലോകത്തെ ഏറ്റവും വലിയ സൗഹൃദക്കൂട്ടായ്മാസൈറ്റയാ ഫെയ്‌സ്ബുക്ക്, സെര്‍ച്ച് രംഗത്തേക്കും ചുവടുവെക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ 50 കോടിയിലേറെ അംഗങ്ങളുണ്ട്. ചോദ്യങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ പക്കല്‍നിന്ന് ഉത്തരം തേടുന്ന തരത്തിലുള്ള സമീപനമാണ് അവലംബിച്ചിരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് ബ്ലോഗ് പറയുന്നു.

പരീക്ഷണാര്‍ഥത്തില്‍ ആരംഭിച്ച ഈ സര്‍വീസിന് 'ഫെയ്‌സ്ബുക്ക് ക്വസ്റ്റൈന്‍സ്' (Facebook Questions) എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ തിരഞ്ഞെടുത്ത ഫെയ്ബുക്ക് അംഗങ്ങള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. പ്രായോഗികത പരീക്ഷിച്ചറിഞ്ഞ ശേഷമാകും സാധാരണ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുക.

സമാനസ്വഭാവമുള്ള പല സര്‍വീസുകളും നിലവിലുണ്ട്. യാഹുവിന്റെയും (Yahoo Answers), ട്വിറ്ററിന്റെയുംആസ്‌ക് ഡോട്ട് കോം (ask.com) തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളുടെയും ഇത്തരം സര്‍വീസുകള്‍ക്കിടയിലേക്കാണ് ഫെയ്‌സ്ബുക്ക് ക്വസ്റ്റ്യന്‍സും എത്തുന്നത്. 

'സെര്‍ച്ച് (തിരച്ചില്‍) എന്നതിന്റെ കാതല്‍ ചോദ്യമാണ്'-സെര്‍ച്ച് എന്‍ജിന്‍ ലാന്‍ഡ് എന്ന ബ്ലോഗിന്റെ പത്രാധിപര്‍ ഡാന്നി സുലിവന്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസമുള്ള ആളുകളോട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയെന്നത് കാലങ്ങളായുള്ള മനുഷ്യന്റെ രീതിയാണ്, അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ആ രീതിക്ക് സാങ്കേതികമായി മാറ്റം വന്നത് ഒന്നര പതിറ്റാണ്ടു മുമ്പാണ്. 'ഏതാണ്ട് 15 വര്‍ഷം മുമ്പ് സെര്‍ച്ച് എന്‍ജിനുകളുടെ വരവോടെ, അവിശ്വസനീയമായ ഒരു വിപ്ലവത്തിനാണ് നമ്മള്‍ വിധേയരായത്'-സുലിവന്‍ പറയുന്നു. അതേസമയം, വ്യക്തികളോട് കാര്യങ്ങള്‍ ചോദിക്കുകയെന്ന, വ്യക്ത്യാധിഷ്ഠിതമായ പഴയ സമീപനത്തിലേക്ക് ഫെയ്‌സ്ബുക്ക് ക്വസ്റ്റ്യന്‍സ് നമ്മളെ കൊണ്ടുപോകുന്നു-സുലിവന്‍ പറയുന്നു. 

വെബ്ബിന്റെ ഭാവി സൗഹൃദക്കൂട്ടായ്മകളിലാകുമെന്നും ഓണ്‍ലൈനില്‍ നിങ്ങളുടെ വഴി തെളിക്കുക സുഹൃത്തുക്കളാകുമെന്നും, ഈ വര്‍ഷമാദ്യം ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു. ഗൂഗിളിനെതിരെയുള്ള തുറന്ന വെല്ലുവിളിയെന്നാണ് അന്ന് പലരും ഇതിനെ വിലയിരുത്തിയത്. 

എന്നാല്‍, ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഫെയ്‌സ്ബുക്ക് ക്വസ്റ്റ്യന്‍സ്, ഗൂഗിളിനെ തകര്‍ക്കാന്‍ പര്യപ്തമല്ലെന്നാണ് സുലിവന്റെ വിലയിരുത്തല്‍. സെര്‍ച്ചിന്റെ പൊതുരംഗത്തെ മേധാവിത്വമുള്ള ഗൂഗിളിനെ വെല്ലുവിളിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

വെബ്ബ്‌സൈറ്റുകളെ മുഴുവന്‍ ഇന്‍ഡക്‌സ് ചെയ്യുകയും റാങ്ക് ചെയ്യുകയും നടത്തുക വഴിയാണ് ഗൂഗിളിന്റെ സെര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. ഇത് വളരെ ചെലവേറിയ ഒന്നാണ്. ഇത്തമൊരു ദൗത്യത്തിന് ഇപ്പോള്‍ ഫെസ്ബുക്കിന് കഴിയില്ല എന്ന് സുലിവന്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഫെയ്‌സ്ബുക്കിന് അതിന്റെ സോഷ്യല്‍ കണക്ഷനുകള്‍ നല്‍കുന്ന സാധ്യതയുണ്ട്. യൂസര്‍മാര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ തേടുകയും ആകാം.


പുത്തന്‍ ഭാവത്തില്‍ ജിമെയില്‍

-യാസിര്‍ ഫയാസ്‌

Fun & Info @ Keralites.netജിമെയിലിനെ ഗൂഗിള്‍ വീണ്ടും നവീകരിച്ചു. ജിമെയില്‍ ഉപയോഗം കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഒട്ടേറെ മാറ്റങ്ങളുമായാണ് ഇത്തവണ ജിമെയില്‍ മുഖം മിനുക്കിയിരിക്കുന്നത്. ജിമെയില്‍ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളിലെ പ്രധാന ആവശ്യങ്ങളാണ് ഈ നവീകരണത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്ന് ജിമെയില്‍ പ്രൊഡക്ട് മാനേജര്‍ ബെഞ്ചമിന്‍ ഗ്രോള്‍ തന്റെ ബ്‌ളോഗ് പോസ്റ്റില്‍ വ്യക്തമാക്കി.

ജിമെയിയിലെ കോണ്ടാക്ടുകള്‍ കൈകാര്യം ചെയ്യുന്ന ടൂളുകള്‍ക്കാണ് ഈ നവീകരണത്തില്‍ പ്രധാന മാറ്റമുണ്ടായിരിക്കുന്നത്. 2004 ലെ വിഡ്ഡിദിനത്തില്‍ ലോഞ്ച് ചെയ്തശേഷം ജിമെയിലിന്റെ രൂപത്തിലും ഭാവത്തിലും പലതവണ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നുവെങ്കിലും കോണ്ടാക്ട് വിഭാഗത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും നടത്തിയിരുന്നില്ല. എളുപ്പത്തില്‍ തരംതിരിക്കാനും കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കാനും കഴിയുംവിധം കോണ്ടാക്ട് വിഭാഗവും നവീകരിച്ചതോടെ ജിമെയില്‍ കൂടുതല്‍ സ്മാര്‍ട്ടായതായാണ് വിലയിരുത്തല്‍.

ജിമെയില്‍ വിന്‍ഡോയുടെ മുകളില്‍ മാസ്റ്റ്‌ഹെഡിലെ (ജി മെയില്‍ ബൈ ഗൂഗിള്‍) എം എന്ന അക്ഷരം തന്നെ ഇന്‍ബോക്‌സിലേക്കുള്ള ലിങ്കാക്കിമാറ്റിയിരിക്കുകയാണ് പുതിയ പരിഷ്‌ക്കാരം വഴി. അതിനെ തൊട്ടുതാഴെയാണ് പുതിയ കോണ്ടാക്ടിലേക്കും ടാസ്‌ക് ലിസ്റ്റിലെക്കുമുള്ള ലിങ്കുകള്‍ സംവിധാനിച്ചിരിക്കുന്നത്. ടാസ്‌ക് ലിങ്കില്‍ കഌക് ചെയ്താലുടന്‍ ലിസ്റ്റ് തയ്യാറാക്കാനുള്ള ഒരു ചെറിയ വിന്‍ഡോ ഉയര്‍ന്നുവരും. ഇനി കോണ്ടാക്ട്, ടാസ്‌ക് ലിങ്കുകള്‍ വിന്‍ഡോയില്‍ കാണമെന്നില്ലെങ്കില്‍ മെയിലിന് വലതുവശത്തുള്ള മൈനസ് ഐക്കണില്‍ കഌക് ചെയ്യുകയേ വേണ്ടൂ. കംപോസ് മെയില്‍ എന്ന പഴയ ലിങ്ക് ഒാപ്ഷന്‍ ബട്ടണാക്കിയും മാറ്റിയിട്ടുണ്ട്. 

കോണ്ടാക്ട് ടൂളിന്റെ അകവും പുറവും പൂര്‍ണമായി അഴിച്ചുപണിതിരിക്കുകയാണ് ഈ നവീകരണത്തില്‍. ഇന്‍ബോക്‌സ് പോലെ സ്‌ക്രീനിന് തിരിശ്ചീനമായാണ് പുതിയ കോണ്ടാക്ട് ലിസ്റ്റ് സംവിധാനിച്ചിരിക്കുന്നത്. പേര്, ഇമെയില്‍ വിലാസം, ഫോണ്‍നമ്പര്‍, മേല്‍വിലാസം, ഏത് ഗ്രൂപ്പിലാണ് കോണ്ടാക്ട് ഉള്‍പെടുന്നത് തുടങ്ങിയ വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കാണാനാവും. 

കോണ്ടാക്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിരവധി ടൂളുകള്‍ ഡ്രോപ്പ് ഡൗണ്‍ മെനുവായി തെട്ട് മുകളില്‍ തന്നെ ഒരുക്കിയിട്ടുമുണ്ട്. കോണ്ടാക്ട് ഗ്രൂപ്പുകളിലേക്ക് പുതിയവ ഉള്‍പെടുത്താനും കോണ്ടാക്ടുകള്‍ എക്‌സ്‌പോര്‍ട്ട്/ ഇംപോര്‍ട്ട് ചെയ്യാനും ലയിപ്പിക്കാനും ആവര്‍ത്തനം പരിശോധിച്ച് ഒഴിവാക്കേണ്ടവ ഒഴിവാക്കാനും പ്രിന്റ് ചെയ്യാനും ആദ്യനാമത്തിന്റെയോ അവസാന നാമത്തിന്റെയോ അടിസ്ഥാനത്തില്‍ അവയെ തരംതിരിക്കാനും ഒക്കെയുള്ള സംവിധാനങ്ങളും പുതിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കൊണ്ടുവന്നിട്ടുണ്ട്. 

കോണ്ടാക്ട് പേജിന്റെ ഉള്ളിലും നിരവധി മാറ്റങ്ങളുണ്ട്. പേജിന്റെ ഇടത് ഭാഗത്ത് മുകളില്‍ പുതിയ കോണ്ടാക്ട് ഉണ്ടാക്കാനുള്ള ബട്ടണ്‍, ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകള്‍, പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള ഓപ്ഷന്‍ എന്നിവയുണ്ട്. സ്ഥിരമായി കോണ്ടക്ട് ചെയ്യുന്നവരുടെ ലിസ്റ്റിലേക്കുള്ള ലിങ്ക്, ഗ്രൂപ്പില്‍ പെടാത്ത കോണ്ടാക്ടുകളിലേക്കുള്ള ലിങ്ക് എന്നിവയുമുണ്ട് ഇവ കൂടാതെ. ഏതെങ്കിലും കോണ്ടാക്ടില്‍ കഌക് ചെയ്താലുടന്‍ വ്യക്തിയുടെ പേരും ഫോട്ടോയും മുകള്‍ ഭാഗത്തായി ക്രമീകരിച്ച പുതിയ പേജ് തെളിഞ്ഞുവരും. അതില്‍ ഇ മെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വെബ്‌സൈറ്റിലേക്കുള്ള യു ആര്‍ എല്ലുകള്‍, ബ്‌ളോഗ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് അക്കൗണ്ട് എന്നിവ ഒറ്റ നോട്ടത്തില്‍ തന്നെ കാണാനാവും. ഇവ കൂടാതെ കോണ്ടാക്ടില്‍ എന്തെങ്കിലും അധിക വിവരങ്ങള്‍ ചേര്‍ക്കണമെങ്കില്‍ ആഡ് ബട്ടണില്‍ കഌക്ക് ചെയ്ത് പുതിയ ഫീല്‍ഡ് ഉണ്ടാക്കാനുമാവും.

കോണ്ടാക്ട് പേജിന്റെ വലതുവശത്ത് സാമാന്യം വലിയ നോട്ട്‌സ് ഏരിയയുമുണ്ട്. ഇടതുവശത്ത് പ്രസ്തുത വ്യക്തിയില്‍ നിന്ന് അടുത്ത് വന്ന ഇ മെയിലുകള്‍, ഇന്‍സ്റ്റന്റ് മെസേജുകള്‍ ചാറ്റ് സംഭാഷണങ്ങള്‍ എന്നിവയും കാണാനാവും. കേണ്ടാക്ട് പേജിലെ ലേബല്‍ ഫീല്‍ഡുകള്‍ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ള സൗകര്യവുമുണ്ട്. അവസാനം ചെയ്ത എഡിറ്റിങ് ഒഴിവാക്കാനുള്ള അണ്‍ഡു ലിങ്കും പുതിയ ജി മെയിലില്‍ ലഭ്യമാണ്. ഇതിനെല്ലാം പുറമേ കോണ്ടാക്ടില്‍ ഓട്ടോസേവ് സൗകര്യവുമുണ്ട്. കീ ബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ജി മെയിലിലെ കോണ്ടാക്ട് കൈകാര്യം ചെയ്യല്‍ എളുപ്പമാക്കും.


സൈറ്റില്‍ വരികള്‍ അടയാളപ്പെടുത്താന്‍

-ബി.എസ്.ബിമിനിത്‌

Fun & Info @ Keralites.net

ഭൂമിയും ആകാശവും വരെ സൃഷ്ടിച്ച വെര്‍ച്വല്‍ ലോകത്ത് ഒരുപാട് വൈകിയെത്തിയ ഒരു ചെറിയ ഉപകരണമുണ്ട്. ലളിതമായ ഒരു ഹൈലൈറ്റര്‍ പേന. ടെക്സ്റ്റ് ബുക്കുകളിലും മറ്റും ഫ്‌ളൂറസന്റ് നിറത്തില്‍ വരികള്‍ അടയാളപ്പെടുത്തിവെക്കാനുപയോഗിക്കുന്ന അതേ പേനയുടെ ഇന്റര്‍നെറ്റ് രൂപം. 

www.awesomehighlighter.com എന്ന വെബ്‌സൈറ്റാണ് ഈ സംവിധാനമൊരുക്കുന്നത്. ഇവിടെയെത്തിയാല്‍ വെബ്‌പേജില്‍ വരികള്‍ ഹൈലൈറ്റ് ചെയ്യാനും വേണമെങ്കില്‍ മാര്‍ജിനിലോ വരിക്കിടയിലോ കുറിപ്പുകളെഴുതാനും കഴിയും. മാത്രമല്ല ഇവ സുഹൃത്തുക്കള്‍ക്ക് ഇമെയില്‍ ചെയ്യുകയോ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സൗഹൃദകൂട്ടായ്മകളില്‍പബ്ലിഷ് ചെയ്യുകയോ ആവാം. ലിങ്കുകള്‍ നമുക്കു തന്നെ സൂക്ഷിച്ചുവെക്കുകയുമാകാം.

ഓവ്‌സംഹൈലൈറ്ററില്‍ നമുക്കു വേണ്ട വെബ്‌സൈറ്റിന്റെ അഡ്രസ് ടൈപ്പു ചെയ്തു കൊടുത്ത് highlight page എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ബ്രൗസറില്‍ സാധാരണ പോലെ വെബ്‌സൈറ്റ് തുറന്നു വരും. മുകളില്‍ കൂടുതലായി ഒരു ടൂള്‍ബാര്‍ ഉണ്ടാകുമെന്നു മാത്രം. 

കര്‍സറിനു പകരം മഞ്ഞ നിറത്തിലുള്ള മാര്‍ക്കര്‍ പേനയായിരിക്കുമുണ്ടാകുക. ഇതുപയോഗിച്ച് വേണ്ട ഭാഗം സെലക്ടുചെയ്താല്‍ ഈ ഭാഗം ഫ്‌ളൂറസന്റ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തു കാണാം. ചിത്രവും വീഡിയോയുമൊക്കെ ഇങ്ങനെ ഹൈലൈറ്റ് ചെയ്യാം. നാലു നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവുംഒരുക്കിയിട്ടുണ്ട്. 

മുകളില്‍ വലതുഭാഗത്തായി കാണുന്ന add note എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ കുറിപ്പുകളെഴുതാം. done എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പേജിന്റെ ലിങ്കും ഇമെയില്‍ ചെയ്യാനും സൗഹൃദക്കൂട്ടായ്മകളില്‍ പബ്ലിഷ് ചെയ്യാനുമൊക്കെയുള്ള സൗകര്യവും ലഭിക്കും. 

webKlipper (www.webklipper.com), BounceApp (www.bounceapp.com) എന്നീ വെബ്‌സൈറ്റുകളില്‍നിന്നു സമാനമായ സേവനം ലഭ്യമാണ്.


ഇനി വെര്‍ച്വല്‍ ഡ്രസ്സിങ് റൂമും

-ഷെരീഫ് വെണ്ണക്കോട്‌

Fun & Info @ Keralites.net

ടെക്സ്റ്റയില്‍സിലെ ഇടുങ്ങിയ ഡ്രസ്സിങ് റൂമില്‍ നിന്ന് വസ്ത്രം ധരിക്കുമ്പോഴും അതിഷ്ടപ്പെടാതെ അടുത്തതുമായി ഡ്രസ്സ് ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ ക്യൂ നില്‍ക്കേണ്ടിവരുമ്പോഴുമെല്ലാം ഈ മടുപ്പിക്കുന്ന രീതി ഒന്നുമാറിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ചിന്തിച്ചിരിക്കും. പലതരത്തിലുള്ള വസ്ത്രങ്ങള്‍ക്കിടയില്‍ ഉപഭോക്താവ് തനിക്കിഷ്ടപ്പെട്ടത് കണ്ടെത്തുമ്പോഴേക്കും വിലപ്പെട്ട സമയം നഷ്ടപ്പെട്ടിരിക്കും. ചിലപ്പോഴൊക്കെ ഇനി ഏതെങ്കിലുമൊന്ന് കിട്ടിയാല്‍മതി എന്ന അവസ്ഥയിലാവുകയും ചെയ്യും. അവസാനം ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് പുറത്തിറങ്ങും.

ഓണ്‍ലൈനായി വസ്ത്രം വാങ്ങുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്. കിട്ടുന്നവസ്ത്രം ശരീരത്തിന് ചേരാത്തതാണെങ്കില്‍ അത് തിരിച്ചയക്കേണ്ടിവരും.

ഇതിനെല്ലാം പരിഹാരമാവുകയാണ്. വസ്ത്രഫാഷന്‍ രംഗത്തുമാത്രമല്ല വില്പന രംഗത്തും വലിയ മാറ്റങ്ങളാണ് വരുന്നത്. ഉപഭോക്താവിന്റെ അളവിനനുസരിച്ചുള്ള വസ്ത്രം ഇനി കമ്പ്യൂട്ടര്‍ തന്നെ തീരുമാനിക്കും. ഇതിനായി വികസിപ്പിച്ച സോഫ്ട്‌വേര്‍ ആണ് 'ഫിറ്റ്. മി വിര്‍ച്വല്‍ ഫിറ്റിങ് റൂം'. ഈ സംവിധാനപ്രകാരം നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍നിന്നുതന്നെ പാകമായ വസ്ത്രം തിരഞ്ഞെടുക്കാം. ശരീരത്തിന്റെ അളവുകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ മാത്രം മതി. ശരിയായ അളവിലുള്ള വസ്ത്രം കമ്പ്യൂട്ടര്‍ തിരഞ്ഞെടുക്കും. 

ഇതിനായി കമ്പ്യൂട്ടര്‍ വിര്‍ച്വല്‍ ഫിറ്റിങ് റൂം തന്നെ സംവിധാനം ചെയ്തിരിക്കുന്നു. ഇവിടെ ശരീരത്തിലെ ഓരോ ഭാഗങ്ങളുടെയും അളവുകള്‍ അതായത് നെഞ്ച്, അരക്കെട്ട്, കൈകളുടെ നീളം തുടങ്ങിയ അളവുകള്‍ രേഖപ്പെടുത്തുകയാണ് വേണ്ടത്. തുടര്‍ന്ന് കമ്പ്യൂട്ടര്‍ നിങ്ങളുടെ അളവുകള്‍ക്കനുസരിച്ചുള്ള ഒരുരൂപം സൃഷ്ടിക്കുകയും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന വസ്ത്രം ആ രൂപത്തിനെ അണിയിക്കുകയും ചെയ്യും. ഇതെല്ലാം നിങ്ങളുടെ തൊട്ടുമുന്‍പില്‍ കാണുകയും ചെയ്യാം. ഇനി വല്ല മാറ്റവും തോന്നുന്നുണ്ടെങ്കില്‍ അത് രേഖപ്പെടുത്താം. സംതൃപ്തനായാല്‍ മാത്രം ആ വസ്ത്രം നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യാം. 

പ്രധാനമായും ഓണ്‍ലൈന്‍ ഷോപ്പിങ്ങുകാരെ ലക്ഷ്യംവെച്ചാണ് വികസിപ്പിച്ചിരിക്കുന്നത്. എങ്കിലും മറ്റുള്ള ടെക്സ്റ്റയില്‍സുകാരും ഉടന്‍ തന്നെ ഇത് പ്രാവര്‍ത്തികമാക്കും എന്ന് പ്രതീക്ഷിക്കാം. 
http://fits.me/frontpage വെബ്‌സൈറ്റില്‍ നിങ്ങള്‍ക്കിത് പരീക്ഷിക്കാം. പ്രമുഖ ലണ്ടര്‍ വസ്ത്ര റീട്ടെയില്‍ കമ്പനിയായ Hawes&Curtis ആണ് ഇത് അവതരിപ്പിച്ചത്. തുടക്കമെന്ന നിലയ്ക്ക്് ഇപ്പോള്‍ ആണുങ്ങള്‍ക്ക് വേണ്ടിമാത്രമാണ് ഈ വിര്‍ച്വല്‍ ഫിറ്റിങ് റൂം വികസിപ്പിച്ചത്.


ചാനലുകളും നെറ്റില്‍ ലൈവ്‌

-ബി.എസ്.ബിമിനിത്‌

Fun & Info @ Keralites.net


ഡി.ടി.എച്ച്. എന്ന സങ്കല്പത്തെ ഇന്റര്‍നെറ്റിലേക്ക് പറിച്ചുനട്ടാല്‍ എങ്ങനെയിരിക്കും. മുണ്ടു ടി.വി.യുടെ (www.mundu.tv) വെബ്‌സൈറ്റില്‍ പോയാല്‍ ഇതിനുള്ള ഉത്തരം കിട്ടും. ഇന്റര്‍നെറ്റുവഴി ടെലിവിഷന്‍ ചാനലുകള്‍ കാണാവുന്ന സംവിധാനമാണ് മുണ്ടു ടി.വി. ഒരുക്കിയിരിക്കുന്നത്. 

ചാനലുകള്‍ ലഭിക്കാന്‍ നമ്മുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലുപയോഗിക്കേണ്ട സോഫ്റ്റ് വെയര്‍ ഈ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡുചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിന്റെ മോഡലിനും അനുസരിച്ച സോഫ്ട്‌വേര്‍ ലഭ്യമാണ്. ടെലിവിഷന്‍ കാണുമ്പോള്‍ നമ്മളുപയോഗിക്കുന്ന സാധാരണ ഇന്റര്‍ഫേസുകളടങ്ങിയ ലളിതമായ സോഫ്ട്‌വേറാണിത്. 

കമ്പ്യൂട്ടര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനിന്റെ വശത്ത് ഒരു ചെറിയ വിന്‍ഡോ തുറന്നിട്ടോ ഫുള്‍സ്‌ക്രീനില്‍ ടി. വി. കാണുന്നതുപോലെയോ ചാനലുകള്‍ കണ്ടാസ്വദിക്കാം. മുണ്ടു ടി.വി. ജൂലായ് അവസാനത്തോടെ ഔദ്യോഗികമായി രംഗത്തിറങ്ങും.

സോഫ്ട്‌വേര്‍ സൗജന്യമാണെങ്കിലും ചാനലുകള്‍ കിട്ടാന്‍ കാശുകൊടുക്കണം. രണ്ട് പാക്കേജുകളാണ് ലഭ്യമാക്കുന്നത്. പ്രതിമാസം 49 രൂപയ്ക്ക് ഏതെങ്കിലും നാലു ചാനലുകള്‍ കാണാം. അല്ലെങ്കില്‍ 120 രൂപകൊടുത്താല്‍ ലഭ്യമായ എല്ലാ ചാനലുകളും കിട്ടും. 

എന്‍.ഡി.ടി.വി., ടൈംസ് നൗ, സി.എന്‍.ബി.സി., ഹെഡ്‌ലൈന്‍സ് ടുഡേ ഉള്‍പ്പടെയുള്ള പ്രമുഖ ചാനലുകള്‍ ഇപ്പോള്‍ ലഭ്യമാണ്. സി.എന്‍.ബി. സി.യും എന്‍.ഡി.ടി.വി.യും ഇന്ത്യാ വിഷനും വരെ നേരിട്ട് ലൈവായി സ്ട്രീമിങ് വീഡിയോ നല്‍കുന്നുണ്ട്. 

മുണ്ടു ടി.വി. സാങ്കേതികവിദ്യ ഒരു പുതുമ അല്ലെങ്കിലും കേബിള്‍ ടി.വി. പോലെ, ഡി.ടി.എച്ച് പോലെ പണം കൊടുത്ത് ലൈവായി ടെലിവിഷന്‍ ചാനലുകള്‍ നല്‍കുന്ന സംവിധാനം ഇന്ത്യയില്‍ ഇതുവരെ ക്ലിക്കായിട്ടില്ല.

40 രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യുന്നു: ഗൂഗിള്‍

-സ്വന്തം ലേഖകന്‍

ഇന്റര്‍നെറ്റ് സെന്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം ഏറിവരികയാണെന്നും, നിലവില്‍ 40 രാജ്യങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്നും ഗൂഗിള്‍ വെളിപ്പെടുത്തി. 2002-ല്‍ ഈ പട്ടികയില്‍ വെറും രണ്ടു രാജ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

യൂസര്‍ ഡേറ്റ ചോദിക്കുകയോ, ഓണ്‍ലൈന്‍ വിവരങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്ന രാജ്യങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ ആദ്യമായി പുറത്തുവിട്ടു. സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ ചൈനയില്‍ നിന്ന് അടുത്തയിടെയാണ് ഗൂഗിള്‍ പിന്‍വാങ്ങിയത്. 

ഓണ്‍ലൈന്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ ഒന്നാംസ്ഥാനം ബ്രസീലിനാണ്- 3663 തവണയാണ് ബ്രസീല്‍ ഇതുസംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ അമേരിക്കയാണ് രണ്ടാസ്ഥാനത്ത് -3580 തവണ. ബ്രിട്ടന്‍ 1166 തവണ ആവശ്യം ഉന്നയിച്ച് മൂന്നാംസ്ഥാനത്തെത്തി.

മാത്രമല്ല, ഓണ്‍ലൈന്‍ ഡേറ്റ ഒഴിവാക്കാന്‍ ഏറ്റവുമധികം തവണ ആവശ്യപ്പെട്ട രാജ്യവും ബ്രസീല്‍ തന്നെയെന്ന് ഗൂഗിള്‍ വെളിപ്പെടുത്തുന്നു. 2009 ജൂലായ്-ഡിസംബര്‍ കാലയളവില്‍ ഇത്തരം 291 അഭ്യര്‍ഥനകള്‍ ബ്രസീലിന്റെ ഭാഗത്തു നിന്നുണ്ടായി. രണ്ടാംസ്ഥാനത്ത് ജര്‍മനിയും (188 അഭ്യര്‍ഥനകള്‍), മൂന്നാമത് ഇന്ത്യയും (142), നാലാമത് അമേരിക്ക (123)യുമാണ്.

Fun & Info @ Keralites.netഓണ്‍ലൈന്‍ കാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. ഓണ്‍ലൈനില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനുദ്ദേശേച്ച് നിലവില്‍ വന്ന 'ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഇനിഷ്യേറ്റീവ്' എന്ന കൂട്ടായ്മയില്‍ ഗൂഗിളും അംഗമാണ്. യാഹൂ, മൈക്രോസോഫ്ട് എന്നിവയും ഇതില്‍ അംഗങ്ങളാണ്.

ഓണ്‍ലൈന്‍ സെന്‍സറിങുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭ്യര്‍ഥനകളില്‍ ബഹുഭൂരിപക്ഷവും നിയമപരമായ ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായോ, കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലം നീക്കം ചെയ്യാനോ ഉള്ളവയാണെന്ന് ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ ഡേവിഡ് ഡ്രുമ്മോണ്ട് പറഞ്ഞു.

'സുതാര്യത ഏറുമ്പോള്‍ സെന്‍സര്‍ഷിപ്പ് കുറഞ്ഞു വരും എന്നാണ് ഞങ്ങളുടെ വിശ്വാസം'-ഡ്രുമ്മോണ്ട് അറിയിച്ചു. ഇക്കാര്യത്തില്‍ കമ്പനികളും വ്യക്തികളും ഭരണകൂടങ്ങളും എന്തെങ്കിലും ചെയ്തില്ലെങ്കില്‍, ഇന്റര്‍നെറ്റ് കൂടുതല്‍ കൂടുതല്‍ നിയന്ത്രിക്കപ്പെടുന്ന ഒരിടമായി മാറും -അദ്ദേഹം മുന്നറിയിപ്പു നല്‍കി.


Fun & Info @ Keralites.net
www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment