Saturday, September 25, 2010

[www.keralites.net] ഓര്‍ക്കുട്ട് തുറക്കരുതേ..



ഓര്‍ക്കുട്ട് തുറക്കരുതേ...

ഇന്റര്‍നെറ്റിലെ സൌഹൃദ കൂട്ടായ്മയായ ഓര്‍ക്കുട്ടില്‍ വൈറസ്‌ ആക്രമണം. Bom Sabado! എന്ന സ്ക്രാപ്പിന്റെ രൂപത്തിലാണ് വൈറസ് ആക്രമണം. ഈ വൈറസ് ഓര്‍ക്കുട്ട് അക്കൌണ്ടിനെ കീഴടക്കാതിരിക്കാന്‍ തുറക്കാതിരിക്കുകയെ തല്‍ക്കാലം നിവൃത്തിയുള്ളൂ. ഇതിനെ നേരിടാനുള്ള തീവ്രശ്രമത്തിലാണ്‌ ഓര്‍ക്കുട്ട്‌ ടെക്‌നിക്കല്‍ സംഘം.

Bom Sabado! എന്ന്‌ പറഞ്ഞ്‌ ഒരു സ്‌ക്രാപ്പ്‌ വന്നത് തുറന്നു നോക്കിയാല്‍ ഓര്‍ക്കുട്ട്‌ അക്കൗണ്ടില്‍ നിന്ന്‌ അശ്‌ളീല വീഡിയോ, ടെക്‌സ്‌റ്റ്‌ മെസേജുകള്‍ സ്‌ക്രാപ്പായി സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക്‌ പോകുകയായിരിക്കും ഫലം.


ഈ സ്‌ക്രാപ്പ്‌ ഓപ്പണ്‍ ചെയ്താല്‍ ചിലരുടെ പ്രൊഫൈലിലെ സ്‌റ്റാറ്റസ്‌ മെസേജ്‌ മാറുകയും ബ്രസീലിന്റെ ദേശീയ പതാക ദൃശ്യമാകുകയും ചെയ്യുന്നു. ബോം സബാഡോ എന്നാല്‍ ബ്രസീലിയന്‍ ഭാഷയില്‍ Good Saturday എന്നാണ്‌ അര്‍ത്ഥം.

Bom Sabado എന്ന സ്ക്രാപ്പ് കണ്ട് ആരെങ്കിലും ഓര്‍ക്കുട്ടില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പാസ്‌വേര്‍ഡും സെക്യൂരിറ്റി ക്വസ്‌റ്റിയന്‍സും മാറ്റുകയും ചെയ്യുന്നതാണ് നല്ലതെന്ന് ഇന്റര്‍നെറ്റ്‌ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. സെക്കന്‍ഡറി ഇ-മെയിലും ഫോണ്‍ നമ്പരും മാറ്റിയാല്‍ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാം. ഓര്‍ക്കുട്ടില്‍ ആണെങ്കില്‍ മറ്റു സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യരുത്‌. നിങ്ങളുടെ ഓര്‍ക്കുട്ട്‌ അക്കൗണ്ടിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഏതെങ്കിലും ജാവ സ്‌ക്രിപ്‌റ്റ്‌ ഉണ്ടെങ്കില്‍ അത്‌ റണ്‍ ചെയ്യിക്കരുത്‌ . ഓര്‍ക്കുട്ടില്‍ പ്രവേശിക്കുമ്പോള്‍ സംശയകരമായ ഏതെങ്കിലും ലിങ്കുകള്‍ ഉണ്ടെങ്കില്‍ ക്‌ളിക്ക്‌ ചെയ്യരുത്‌. സിസ്‌റ്റത്തില്‍ ലഭ്യമായതില്‍ നല്ലൊരു ആന്റി-വൈറസ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാനും വിദഗ്ദര്‍ ആവശ്യപ്പെടുന്നു.

ഈ ആഴ്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലും വൈറസ് ആക്രമണം ഉണ്ടായിരുന്നു.

Best Regards,
Ashif.v dubai uae


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment