-സ്വന്തം ലേഖകന്‍
ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സൈറ്റായ യുടൂബില്‍ആസ്വാദകരെ കുടുക്കാന്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ഒരുക്കിയ കെണി അടച്ചു. യുടൂബില്‍ വീഡിയോ കാണുന്നതിനിടെ ചാടിവീഴുന്ന തരത്തിലുള്ള പോപ്പപ്പ് വിന്‍ഡോകളുടെ രൂപത്തിലായിരുന്നു കെണി. അതില്‍ ക്ലിക്ക് ചെയ്താല്‍ അശ്ലീല സൈറ്റുകളിലേക്ക് ഉപഭോക്താവിനെ എത്തിക്കുന്ന തരത്തിലായിരുന്നു അത്.ചില യുടൂബ് വീഡിയോകളുടെ കമന്റ് വിഭാഗത്തിലാണ് ഭേദകര്‍ ദുഷ്ടപ്രോഗ്രാമിന്റെ കോഡ് സ്ഥാപിച്ചത്. വീഡിയോ കാണുന്ന വേളയില്‍ ആ കോഡ് കമ്പ്യൂട്ടറില്‍ ഓടും. ചില കേസുകളില്‍ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബെര്‍ കാറപടകടത്തില്‍ മരിച്ചു എന്ന അറിയിപ്പോടെ പുതിയ വിന്‍ഡോ ചാടിവീഴും. വിന്‍ഡോയില്‍ ക്ലിക്ക് ചെയ്താല്‍ കുടുങ്ങി.
എന്നാല്‍, സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് രണ്ടു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചതായി ഗൂഗിള്‍ അറിയിച്ചു. കെണിയുടെ വിവരം പുറത്തുവന്നയുടന്‍ തങ്ങള്‍ പ്രവര്‍ത്തിച്ചതായി ഗുഗിള്‍ വക്താവ് പറഞ്ഞു.
യുടൂബിലെ 'ക്രോസ്- സൈറ്റ് സ്‌ക്രിപ്റ്റിങ്' (XSS) പഴുതുപയോഗിച്ചാണ് കമ്പ്യൂട്ടര്‍ ഭേദകര്‍ ദുഷ്ടപ്രോഗ്രാംകോഡ് സ്ഥാപിച്ചത്. സാധാരണ വെബ്ബ്‌പേജുകളില്‍ കാണപ്പെടുന്ന ജാവാസ്‌ക്രിപ്റ്റ് കോഡും എച്ച്ടിഎംഎല്ലുമാണ് ഭേദകര്‍ ഉപയോഗിച്ചത്. യുടൂബില്‍ വൈറസ് ബാധ എന്ന നിലയ്ക്കാണ് ആദ്യം പ്രചാരണമുണ്ടായത്.
യുടൂബില്‍ ഉപയോഗിച്ചത് അത്ര തീവ്രവല്ലാത്ത കോഡായിരുന്നെങ്കിലും, ക്രോസ് -സൈറ്റ് സ്‌ക്രിപ്റ്റിങ് പഴുതുകളുപയോഗിച്ച് കൂടുതല്‍ വ്യാപകമായ ആക്രമണം നടത്താന്‍ ഭേദകര്‍ക്ക് കഴിയുമെന്ന്, നെറ്റ് സുരക്ഷാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
വിശ്വസനീയമായ സൈറ്റുകളില്‍ നിന്നെന്ന വിധം സന്ദേശങ്ങള്‍ നിങ്ങളെത്തേടിയെത്താന്‍ അത് സഹായിക്കും. പാസ്‌വേഡുകളും മറ്റും അപ്‌ഡേറ്റ് ചെയ്യാന്‍ അറിയിക്കുന്ന അത്തരം സന്ദേശങ്ങളില്‍ കുടുങ്ങിയാല്‍, നിങ്ങളുടെ രഹസ്യകോഡുകള്‍ ചോര്‍ത്താനും അതുപയോഗിച്ച് ഭേദകര്‍ക്ക് ലക്ഷ്യം നേടാനും സാധിക്കും. 'ഫിഷിങ്' (phishing) എന്നാണ് ഇതിന് കമ്പ്യൂട്ടര്‍ സുരക്ഷാമേഖലയിലെ പേര്.
പോപ്പപ്പ് വിന്‍ഡോകള്‍ വഴി വ്യാജസൈറ്റുകളില്‍ എത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും വെളിപ്പെടുത്തിയാല്‍ അത് വലിയ അപകടം വരുത്തുമെന്ന് ഉറപ്പാണല്ലോ. വെബ്ബ് പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നവര്‍ ഇക്കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തുകയും, വെബ്ബ് ഉപഭോക്താക്കള്‍ കൂടുതല്‍ കരുതല്‍ പാലിക്കുകയും ചെയ്താലേ ഇത്തരം ഭീഷണികള്‍ ഒഴിവാക്കാനാകൂ.
യുടൂബിലുണ്ടായ പ്രശ്‌നത്തെപ്പറ്റി കൂടുതല്‍ പഠിക്കുകയാണെന്നും, ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.
www.keralites.net |
__._,_.___




No comments:
Post a Comment