Monday, September 20, 2010

[www.keralites.net] അമ്മച്ചി ഫിഷ് ഫ്രൈ



അമ്മച്ചി ഫിഷ് ഫ്രൈ 
പി.എസ്.രാകേഷ്‌ 

Fun & Info @ Keralites.net

വീട്ടില്‍ അമ്മയുണ്ടാക്കുന്ന തനിനാടന്‍ മീന്‍വറുത്തതിന്റെ സ്വാദ് ഹോട്ടലിലെ തീന്‍മേശയില്‍ എത്തിക്കുക. ഈ ആശയമുദിച്ചത് എരഞ്ഞിപ്പാലം-കാരപ്പറമ്പ് റോഡിലെ ഹോട്ടല്‍ കേരളകറിഹൗസ് പാര്‍ട്ണര്‍മാരായ ഷിബി ജോസഫിനും ബിനുജോര്‍ജിനുമാണ്. തിരുവിതാംകൂര്‍ ശൈലിയിലെ നാടന്‍മീന്‍വറുത്തതിന്റെ പാചകക്കൂട്ടില്‍ നരിക്കുനി സ്വദേശിയായ ഷെഫ് നവാസിന്റെ സഹായത്തോടെ അല്പം ഭേദഗതികള്‍ വരുത്തി. കഴിച്ചുനോക്കിയപ്പോള്‍ സംഗതി ഉഗ്രന്‍. അടുക്കളയില്‍ കഷ്ടപ്പെടുന്ന എല്ലാ അമ്മമാര്‍ക്കും ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ഈ വിശിഷ്ടവിഭവത്തിന് 'അമ്മച്ചി ഫിഷ് ഫ്രൈ' എന്ന പേരുമിട്ടു. ഇപ്പോള്‍ ഉച്ചയൂണിന് കറിഹൗസിലെത്തുന്നവരുടെ 'ഹോട്ട് ഫേവറിറ്റ്' ആയി മാറിക്കഴിഞ്ഞു അമ്മച്ചി ഫിഷ് ഫ്രൈ. 

ആവശ്യമായ ചേരുവകള്‍

അയക്കൂറ-100 ഗ്രാം മുളകുപൊടി- ഒരു ടീസ്​പൂണ്‍ മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്​പൂണ്‍ ചെറിയ ഉള്ളി- എട്ടെണ്ണം ഇഞ്ചി- ചെറിയ കഷ്ണം വെളുത്തുള്ളി- മൂന്ന് അല്ലി പച്ചമുളക്- ഒരെണ്ണം തേങ്ങ ചിരകിയത്- കാല്‍ മുറി 
കറിവേപ്പില- ഒരു തണ്ട് ചെറുനാരങ്ങനീര് ഉപ്പ്- 
പാകത്തിന് വെളിച്ചെണ്ണ- ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ മീനില്‍ ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി അരമണിക്കൂര്‍ വെക്കുക. അതിനുശേഷം ബാക്കി ചേരുവകള്‍ നന്നായി അരച്ച് മീനില്‍ പുരട്ടിവെക്കുക. പിന്നീട് ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. കരിമീന്‍, ആവോലി എന്നിവയും ഈ രീതിയില്‍ തയ്യാറാക്കാം. മസാല മീനില്‍ പൊതിഞ്ഞ് കിടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞ വെളിച്ചെണ്ണയില്‍ കുറഞ്ഞ തീയിലാണ് മീന്‍ വറുക്കേണ്ടത്.

Fun & Info @ Keralites.net

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment