അമ്മയ്ക്കു സ്നേഹമനുജനോടേറെയെന്നു
പരാതി ചൊല്ലിക്കരയുന്ന പൈതലേ
ഏറെക്കാത്തിരുന്നമ്മയ്ക്കു കിട്ടിയ പ്രിയമേറും
കടിഞ്ഞൂല്‍ക്കനിയാണു നീയോമനേ
നിനക്കു കൂട്ടായി നിന്‍ കൂടെ വളരുവാന്‍
ഈശന്റെ സമ്മാനമീ കുഞ്ഞുസോദരന്‍
സ്നേഹിക്ക നീയീ കുസൃതിക്കുരുന്നിനെ
നിന്നെ ഞാന്‍ ലാളിച്ചൊരാവിധമൊക്കെയും
കൂടെ കളിക്കുന്ന തോഴിയായ് മാറണം
നേര്‍വഴികാട്ടുന്ന തുണയായി തീരണം
സ്നേഹത്തിന്‍ നിഴലായ് നീ മാറുന്ന നേരത്തും
അമ്മതന്‍ സ്നേഹമതു നിന്നെ പൊതിഞ്ഞിടും
Best Regards,
Ashif.v dubai uae
www.keralites.net |
__._,_.___




No comments:
Post a Comment