1994 ലെ 9,500 രൂപ ഇന്ന് 3.5 കോടി രൂപ
5 രൂപ മുഖവിലയുള്ള ഇന്‍ഫോസിസ് ഓഹരിക്ക് കഴിഞ്ഞാഴ്ച 3,000 രൂപ കടന്നതോടെ 1994 ല്‍ നിക്ഷേപിച്ച 9,500 രൂപ ഇപ്പോള്‍ 3.5 കോടി രൂപയായി. 16 വര്‍ഷത്തിനിടയിലാണ് ഓഹരി നിക്ഷേപത്തില്‍ നിന്ന് ഈ അമ്പരപ്പിക്കുന്ന നേട്ടം
ഐടി ഭീമനായ ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ 5 രൂപ മുഖവിലയുള്ള ഓഹരിക്ക് കഴിഞ്ഞാഴ്ച 3,000 രൂപ കടന്നതോടെ 1994 ല്‍ നിക്ഷേപിച്ച 9,500 രൂപ ഇപ്പോള്‍ 3.5 കോടി രൂപയായി. 16 വര്‍ഷത്തിനിടയിലാണ് അമ്പരപ്പിക്കുന്ന നേട്ടം. തികച്ചും അവിശ്വസനീയം. നിക്ഷേപരുടെ ആസ്തി വര്‍ധിപ്പിച്ചതിനൊപ്പം കമ്പനിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നതായിരുന്നു.
ഇന്‍ഫോസിസിന്റെ ഇഷ്യുവില 95 രൂപയായിരുന്നു. അപേക്ഷിച്ചവര്‍ക്കെല്ലാം അന്ന് ഓഹരിലഭിക്കുകയും ചെയ്തു. അഞ്ച് ബോണസ് ഇഷ്യു, ഓഹരി വിഭജനം എന്നിവ കഴിഞ്ഞതോടെ അന്നത്തെ 100 ഓഹരിയിപ്പോള്‍ 12,800 എണ്ണമായി. ഇവയുടെ മൂല്യമിപ്പോള്‍ 3.5 കോടി രൂപ വരും. ഇതിനിടയില്‍ കമ്പനി ലക്ഷക്കണക്കിനു രൂപ ലാഭവീതമായും നിക്ഷേപകന് നല്‍കുകയുണ്ടായി.
ഇതേ 9,500 രൂപ 1994 ല്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ 38,000 രൂപയേ ആകുമായിരുന്നുള്ളുവെന്ന് ഓര്‍ക്കുക.
ഇനി കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിയുടെ വിജയകഥകൂടി അവതരിപ്പിക്കാം.
ധനകാര്യമേഖയിലെ ജിയോജിത്തില്‍ 1995 ല്‍ നടത്തിയ 10,000 രൂപയുടെ നിക്ഷേപമിപ്പോള്‍ 12.4 ലക്ഷമായി. യഥാര്‍ഥനിക്ഷേപത്തിന്റെ പത്തു മടങ്ങിലേറെ വരുന്ന 1,33,450 രൂപ കമ്പനി ഇതുവരെ ലാഭവീതമായും നല്‍കി.
മുന്‍ നിര കമ്പനികളിലെ ഓഹരി നിക്ഷേപം എന്നും വന്‍ലാഭം നേടിത്തരുമെന്ന് വ്യക്തമാക്കാനാണ് ഈ ഉദാഹരണങ്ങള്‍. ചില മ്യൂച്വല്‍ഫണ്ടുകളും കൈനിറയെ നേട്ടം നല്‍കിയിട്ടുണ്ട്. ബിര്‍ള സണ്‍ലൈഫ് ടാക്‌സ് റിലീഫ് '96 ല്‍ 1996 മാര്‍ച്ചില്‍ ഒരുലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 2008 ജൂണിനകം ലഭിച്ചത് 21.6 ലക്ഷം രൂപയുടെ നികുതിരഹിതലാഭവീതമാണ്.
എന്നാല്‍ നിക്ഷേപകനെ വെട്ടിലാക്കിയ കമ്പനികളും കൂട്ടത്തിലുണ്ട്. 2000ല്‍ എച്ച്എഫ്‌സിഎല്ലില്‍ നടത്തിയ 1.8 ലക്ഷം രൂപയുടെ നിക്ഷേപമിപ്പോള്‍ 1200 രൂപയായി.
മുഖ്യമായും ഓഹരിയില്‍ നിക്ഷേപം നടത്തുന്ന ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്കെല്ലാം നല്ല നേട്ടമുണ്ടാക്കാനായി. ഈ വര്‍ഷം ജൂലായ് 30 വരെ ഇത്തരം 31 ഫണ്ടുകള്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്ത് ശരാശരി 22 ശതമാനത്തിലേറെ വാര്‍ഷികവരുമാനം നല്‍കിയിട്ടുണ്ട്. ഈ വരുമാനം നികുതി രഹിതവുമാണ്.
ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ തുടക്കക്കാര്‍ക്ക് ഉപദേശം അത്യാവശ്യമാണ്. എന്നാല്‍ കൈയില്‍ പോറലേല്‍ക്കാതെ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ്. മാസാമാസം 1000 രൂപയോ മറ്റോ തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ മതി. എസ്‌ഐപിയുടെ പ്രധാനഗുണം ഓഹരിവിപണിയില്‍ ഇടിവുസംഭവിച്ചാല്‍ മുടക്കുന്ന പണത്തിനു കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കുമെന്നതാണ്. ഭാവിയില്‍ വിപണി കയറിയാല്‍ അതുനേട്ടമാവുകയും ചെയ്യും. ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ എസ്‌ഐപിക്ക് ചേരുന്നത് ഭാവിയില്‍ വന്‍മൂല്യവര്‍ധനയ്ക്ക് സഹായിക്കും.

Anees
Procurement Dept.
Tiger Steel Engineering LLC
Sharjah UAE
www.keralites.net |
__._,_.___




No comments:
Post a Comment