BERLITHARANGAL
പുകഴ്‍ത്തുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്നു കരുതി മിണ്ടാതിരുന്നതാണ് വന്ദേമാതരം എന്ന സിനിമയെപ്പറ്റി. സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യവനികയുടെ നിര്‍മാതാവ് നിര്‍മിച്ച സിനിമ എന്ന ലേബലില്‍ മാത്രം ആരൊക്കെയോ കയറി കാണുന്നു എന്നല്ലാതെ വലിയ തിരക്കൊന്നുമില്ല. മമ്മൂട്ടി എന്നു പേരുള്ള ഒരു നടനാണത്രേ അതിലെ നായകന്‍. ആരാണീ മമ്മൂട്ടി ?
ഹെന്‍റി നിര്‍മിച്ച വന്ദേമാതരം യവനികയ്‍ക്കു ശേഷം മലയാള സിനിമയിലെ മികച്ച സിനിമ ആവേണ്ടതായിരുന്നു. പുതുമയുള്ള കഥ (തീവ്രവാദം) ആണ് വന്ദേമാതരത്തിന്റെ സവിശേഷത. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഈ പ്രമേയം സിനിമയാകുന്നത്. ഹെന്‍റിയുടെ തിരക്കഥ ഒരു വലിയ പാഠപുസ്തകമാണ്. പക്ഷെ, ഒരിടത്തു മാത്രം ഹെന്‍റിക്കു തെറ്റി- അഭിനയത്തിന്റെ എബിസിഡി അറിയാത്ത മമ്മൂട്ടിയെ പിടിച്ചു നായകനാക്കി. യവനിക എന്ന സിനിമയ്‍ക്കു ശേഷം കാര്യമായ അവസരങ്ങളില്ലാതെ സൈഡായിപ്പോയ മിസ്റ്റര്‍ മമ്മൂട്ടി എന്ന ചെറുപ്പക്കാരന് കാരുണ്യവാനായ ഹെന്‍റി ഒരവസരം കൂടി നല്‍കിയതായിരിക്കാം, അത് അദ്ദേഹത്തിന്റെ വിശാലമനസ്കനാലിറ്റി. എന്നാല്‍, മമ്മൂട്ടി അത് കുളമാക്കി.
ഇതിപ്പോള്‍ കഥയെയോ സംവിധായകനെയോ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. തമിഴില്‍ നിന്നെത്തിയ കലാമണ്ഡലം അര്‍ജുന്റെ മുഖത്ത് ഓരോ സീനിലും ഒന്‍പതു ഭാവങ്ങള്‍ വീതം മിന്നിമറയുകയാണ്. ബോംബ് സ്ഫോടനത്തില്‍ ആകാശത്തേക്കു ചിതറിത്തെറിക്കുന്ന കാറുകള് പോലും നവരസപുഷ്കലമാണ്. ഈ ഭാവങ്ങളൊക്കെ നടീനടന്‍മാര്‍ക്കു പറഞ്ഞു കൊടുത്തിരിക്കുന്നതും ഹെന്‍റി തന്നെയാണെന്ന് വ്യക്തം. യവനികയ്‍ക്കു ശേഷം മലയാള സിനിമയില്‍ ഇത്ര സൂക്ഷ്മമായ അഭിനയം അവതരിക്കപ്പെട്ടിട്ടുള്ള മറ്റൊരു സിനിമ വന്നിട്ടില്ലെന്നാണെനിക്കു തോന്നുന്നത്.
ഹെന്‍റി പറയുന്നതനുസരിച്ച് ലക്ഷങ്ങള്‍ മുടക്കിയെടുത്ത അനേകം സീനുകള്‍ മമ്മൂട്ടിയുടെ മുഖത്ത് ഒരു ഭാവവും വരാത്തതുകൊണ്ട് എഡിറ്റിങ് ടേബിളില്‍ വച്ച് വെട്ടി ദൂരെയെറിയേണ്ടി വന്നു. എന്തെങ്കിലും ഒരു ഭാവം വന്നിരുന്നെങ്കില്‍ നിര്‍മാതാവിന്റെ നേതൃത്വത്തില്‍ ആ ഭാവത്തിനനുസരിച്ച് തിരക്കഥ മാറ്റി സിനിമ ഹിറ്റാക്കിയേനെ. യവനികയുടെ നിര്‍മാതാവാണ്, അല്ലാതെ കണ്ട അണ്ട-അടകോട നിര്‍മാതാക്കളെപ്പോലെയല്ല. വെട്ടിമാറ്റിയ സീനുകളിലൊന്നും മമ്മൂട്ടി അഭിനയിച്ചിട്ടില്ല എന്നു ചില കുബുദ്ധികള്‍ പറയാനിടയുണ്ട്. സീനില്‍ ഇല്ല എന്നു കരുതി അഭിനയിക്കേണ്ട എന്നു നിയമമുണ്ടോ ?
പണിയില്ലാതെയിരിക്കുന്ന ഒരു നടന് അവസരം കൊടുക്കാന്‍ വേണ്ടി മാത്രം സിനിമയെടുത്ത ഒരു നിര്‍മാതാവിന്റെ കണ്ണീര്‍ വീണ ഇന്‍ഡസ്ട്രിയാണിത്. യവനികയില്‍ പോലും നിര്‍മാതാവ് ഹെന്‍റി പറഞ്ഞുകൊടുത്തിട്ടുള്ള അഭിനയമേ മമ്മൂട്ടി നടത്തുന്നുള്ളൂ എന്ന് ഇന്നു രാവിലെ യവനിക സിഡി ഇട്ടു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. മമ്മൂട്ടിയെ ഗുണംവരുത്തുന്നതിനു പകരം ഹെന്‍റി തന്നെ അഭിനയിച്ചിരുന്നെങ്കില്‍ വന്ദേമാതരം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായേനെ.
ഇതിപ്പോള്‍ പടം വേണ്ടപോലെ ഓടുന്നില്ലെന്നു കണ്ട് നിര്‍മാതാവ് ഹെന്‍റിയുടെ ഒരുമ്മാക്കിയാണ് എന്നാരെങ്കിലും തെറ്റിദ്ധരിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ വേണ്ട. മമ്മൂട്ടിയുടെ പ്രകടനത്തില്‍ സംവിധായകനും തൃപ്തനല്ല. ടി.അരവിന്ദ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ സംവിധായകനാണ് വന്ദേമാതരത്തിലൂടെ മമ്മൂട്ടിയെ വീണ്ടും അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അരവിന്ദിന്റെ മുന്‍പ് ഇറങ്ങിയ ഹിറ്റുകള്‍ ഏതൊക്കെയാണ് ചില അഹങ്കാരികള്‍ ചോദിക്കാനിടയുണ്ട്. ഒരു നവാഗത സംവിധായകനെപ്പറ്റി അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതും തികഞ്ഞ അഹങ്കാരമാണ്.
രണ്ടു മൂന്നു വര്‍ഷമായി പെട്ടിയിലിരുന്ന പടമല്ലേ വന്ദേമാതരം അതിപ്പോള്‍ ഓടാത്തതിന്റെ ഉത്തരവാദിത്വം പടമിറക്കാന്‍ ശേഷിയില്ലാതായിപ്പോയ നിര്‍മാതവിനു തന്നെയല്ലേ എന്നു ചിലര്‍ ചോദിക്കും. രണ്ടുത്തരങ്ങളാണുള്ളത്. 1. ഇത് വെറുമൊരു നിര്‍മാതാവല്ല, യവനികയുടെ നിര്‍മാതാവാണ്. അദ്ദേഹത്തിന്റെ പേര് ട്രെയിലറില്‍ കണ്ടതു കൊണ്ടു മാത്രം തിയറ്ററില്‍ പോയ ആയിരങ്ങളുണ്ട് ഇവിടെ. അല്ലാതെ മമ്മൂട്ടിയെയൊക്കെ ആരറിയും. 2. അഭിനയം വശമില്ലാത്ത മിസ്റ്റര്‍ മമ്മൂട്ടിയുള്ള സീനുകള്‍ മാറ്റിയെടുത്ത് മാറ്റിയെടുത്ത് സമയം പോയതാണ് സിനിമ വൈകാന്‍ കാരണം. യവനികയ്‍ക്കു ശേഷം മലയാള സിനിമ പുരോഗതി പ്രാപിച്ചിട്ടില്ലെന്ന സത്യം മമ്മൂട്ടിയെങ്കിലും അംഗീകരിക്കേണ്ടേ ?
അഹങ്കാരമാണ് ഹെന്‍റിയെയും സൂപ്പര്‍ ഡ്യൂപ്പര്‍ സംവിധായകനെയും വലച്ച മറ്റൊരു പ്രശ്നം. ഒരു സ്ക്രീന്‍ ടെസ്റ്റോ ഇന്റര്‍വ്യൂവോ പോലും നടത്താതെയാണ് വന്ദേമാതരത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിക്ക് അവസരം നല്‍കിയത്. സത്യത്തില്‍ അഭിനയസമ്രാട്ടായ തിലകനു വേണ്ടി വക്കേണ്ടിയിരുന്ന റോളാണിത്. തിലകന്‍ അഭിനയിച്ച് വിനയന്‍ സംവിധാനം ചെയ്തിരുന്നേല്‍ ഈ പടം എവിടെ ചെന്നു നിന്നേനെ എന്നു നിങ്ങള്‍ ആലോചിക്കണം. സെറ്റില്‍ മമ്മൂട്ടി ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ സംവിധായകനും നിര്‍മാതാവിനുമൊപ്പം കസേരയില്‍ ഇരിക്കുകയായിരുന്നു. ആലോചിച്ചു നോക്കണം. ഇത്രയും പണം മുടക്കി സിനിമയെടുക്കുന്ന നിര്‍മാതാവിനൊപ്പം ഇരിക്കാന്‍ എങ്ങനെ മമ്മൂട്ടിയെപ്പോലെ ഒരു നടന് ധൈര്യം വന്നു ? വെറുതെയാണോ മലയാള സിനിമ രക്ഷപെടാത്തത് ?
ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. ഹെന്‍റി മുതലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇനിയാണ്- ഇത്രയും അഹങ്കാരിയായ നടന്‍മാരെ വച്ച് ഇനി സിനിമ ചെയ്യില്ല!! ഇനി മലയാളത്തിലും ഹെന്‍റി ഒരു സിനിമ ചെയ്യില്ല!! വല്ല സിനിമയും ചെയ്യുകയാണെങ്കില്‍ അത് തമിഴിലായിരിക്കും!!! നമുക്കെല്ലാവര്‍ക്കും കൂടി സംയുക്തമായി ഞെട്ടാം. മമ്മൂട്ടിക്ക് ഇനി ആര് ഒരു അവസരം കൊടുക്കും ? ഈ സിനിമയോടെ രക്ഷപെടാമെന്നു കരുതിയ മലയാള സിനിമയുടെ ഗതി എന്താവും ? അതുകൊണ്ട് ഒട്ടുമാലോചിക്കാനില്ല. എല്ലാവര്‍ക്കും കൂടി ഒരേ സ്വരത്തില്‍ ഹെന്‍റി മുതലാളിയോട് പ്രാര്‍ഥിക്കാം..
അയ്യോ മൊയലാളി പോകല്ലേ… അയ്യോ മൊയലാളി പോകല്ലേ…
അയ്യോ മൊയലാളി പോകല്ലേ… അയ്യോ മൊയലാളി പോകല്ലേ…
by
Regards,
S a m
From: Pratheesh KT <ktpratheesh@yahoo.com>
To: Keralites <keralites@yahoogroups.com>
Sent: Fri, September 24, 2010 1:31:34 PM
Subject: [www.keralites.net] മമ്മൂട്ടിക്ക് അഹങ്കാരം, അഭിനയിക്കാനറിയില്ല !
മമ്മൂട്ടിക്കെതിരേ വന്ദേമാതരം നിര്‍മാതാവ്
Courtesy: Mangalam News
www.keralites.net |
__._,_.___





No comments:
Post a Comment