അമ്പത്തിയെട്ട് റിലീസുകളില്‍ അഞ്ച് വിജയങ്ങള്‍ അജിത് ആകെ തിയേറ്ററിലെത്തിയത് 58 ചിത്രങ്ങള്‍. അതില്‍ വലിയ വിജയം നേടിയത് അഞ്ചെണ്ണം. തമിഴ്‌സിനിമ ഇക്കൊല്ലത്തിന്റെ ആദ്യപകുതി പിന്നിടുമ്പോഴുള്ള കാഴ്ചയാണിത്. പ്രേക്ഷകര്‍ നിഷ്‌കരുണമായാണ് പെരുമാറുന്നതെന്ന് പരാതിപ്പെടാന്‍ എല്ലാ ന്യായങ്ങളുമുണ്ട്. കൂടെക്കരയാന്‍ മലയാളസിനിമക്കാരെയും കിട്ടും. പത്തുശതമാനം വിജയം പോലും നേടാനാവുന്നില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്നുവേണം കരുതാന്‍. കുഴപ്പം പ്രേക്ഷകര്‍ക്കോ സിനിമക്കാര്‍ക്കോ എന്നത് തര്‍ക്കവിഷയമാക്കാവുന്നതാണ്. കോലാഹലത്തോടെ പുറത്തുവന്ന പല ചിത്രങ്ങളെയും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. തീരേ പ്രതീക്ഷിക്കാത്ത വിധത്തില്‍ ചില സിനിമകളെ സ്വീകരിക്കുകയും ചെയ്തു. വ്യത്യസ്തമായ ഉള്ളടക്കവും ആവിഷ്‌കാരരീതിയുമുള്ള സിനിമകള്‍ വിജയം നേടിയിട്ടുണ്ട്.പല ജനുസ്സിലുള്ള സിനിമകളും വിജയിച്ചവയുടെ കൂട്ടത്തിലുണ്ടെന്നുകാണാം. അതുകൊണ്ടുതന്നെ, വിജയസിനിമയുടെ ഫോര്‍മുല സിദ്ധാന്തങ്ങള്‍ അപ്രസക്തമാക്കുന്ന വിധിപ്രസ്താവമാണ് തമിഴ്‌പ്രേക്ഷകര്‍ നടത്തിയിരിക്കുന്നതെന്നു പറയാം. 'അങ്ങാടിതെരു', 'വിണ്ണൈത്താണ്ടി വരുവായാ', 'തമിഴ്പടം', 'സിങ്കം', 'പയ്യ' എന്നിവയാണ് കൊല്ലപ്പകുതി പിന്നിടുമ്പോള്‍ വമ്പന്‍വിജയം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ കാണുന്നത്. ഇവയിലൊന്നും മറ്റൊന്നു പോലെയല്ലെന്നതാണ് ശ്രദ്ധേയം. ഏറെ പ്രതീക്ഷിക്കപ്പെട്ട മണിരത്‌നം ചിത്രത്തിന് തിയേറ്ററിലെത്തിയ ആദ്യനാളുകളില്‍ നല്ല സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രേക്ഷകരുടെ ആവേശം തണുക്കുന്നതാണ് കണ്ടത്. ഹിന്ദി പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ് 'രാവണന്‍' ഗംഭീരമാണെങ്കിലും, പതിവ് മണിരത്‌നം ചിത്രങ്ങള്‍ക്കുള്ള പ്രേക്ഷകസമ്മതി നേടാന്‍ അതിനായില്ല.വിക്രമും പൃഥ്വിരാജും പ്രിയാമണിയുമുള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് നല്ല അഭിപ്രായമുണ്ടായെങ്കിലും അതിന്റെ ഗുണം സിനിമയ്ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഹിന്ദി പതിപ്പില്‍ മകന്റെ പ്രകടനം മോശമായതിന് എഡിറ്റിങ്ങിനെ കുറ്റം പറഞ്ഞ അമിതാഭ് ബച്ചന്റെ നിലപാട് തുടക്കത്തില്‍ത്തന്നെ വിപരീതപ്രതികരണം സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്തു. ജനവരിയില്‍ തിയേറ്ററിലെത്തിയ 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തിനും ഇതേ വിധിയാണ് നേരിടേണ്ടിവന്നത്. സെല്‍വരാഘവന്‍ വര്‍ഷങ്ങളോളം അധ്വാനിച്ചൊരുക്കിയ ചിത്രത്തിന് പുതുമകള്‍ പലതുണ്ടായിരുന്നെങ്കിലും പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ അതു പരാജയപ്പെട്ടു. കാര്‍ത്തി, പാര്‍ഥിപന്‍, റീമാ സെന്‍ എന്നിവരുടെ അഭിനയമികവ് പക്ഷേ, പരാമര്‍ശിക്കാതിരിക്കാനാവില്ല. നേരത്തെ സംവിധാനം ചെയ്ത രണ്ടുസിനിമകളും ഗംഭീരവിജയമാക്കിയ വെങ്കട്ട്പ്രഭുവിന്റെ 'ഗോവ' വലിയ പ്രതീക്ഷയോടെയാണ് തിയേറ്ററിലെത്തിയത്. എന്നാല്‍, 'സരോജ', 'ചെന്നൈ 600028' എന്നിവയുടെ ചരിത്രം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. കാലിടറി വീണവരില്‍ സൂപ്പര്‍താരങ്ങളും ഉള്‍പ്പെടുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് വിജയ് നായകനായ 'സുര' നേരിട്ടത്. അദ്ദേഹത്തിന്റെ സുവര്‍ണജൂബിലി ചിത്രമാണ് ബോക്‌സ്ഓഫീസില്‍ തകര്‍ന്നത്. അതേസമയം, സൂപ്പര്‍താരനിര്‍മിതിയെയും തമിഴ്‌സിനിമയുടെ വിജയസമവാക്യങ്ങളെയും കണക്കിനു കളിയാക്കുന്ന 'തമിഴ്പടം' എന്ന ചിത്രം ഇക്കൊല്ലത്തെ വമ്പന്‍വിജയങ്ങളിലൊന്നായെന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള സകല നായകപ്രതിച്ഛായകളെയും തച്ചുടക്കുന്ന ഈ ചിത്രത്തെ തമിഴ്‌പ്രേക്ഷകര്‍ നന്നായി സ്വീകരിച്ചത് ശുഭലക്ഷണമാണ്. സിനിമയുടെ രോഗമെന്തെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന സൂചനയാണത്. ഇനി, ആ പാഠം സിനിമക്കാര്‍കൂടി പഠിച്ചാല്‍മതി. താരവിരോധമോ വിനോദപ്രധാനമായ ചിത്രങ്ങളോടു മടുപ്പോ പ്രേക്ഷകര്‍ക്കുണ്ടെന്ന് ഈ പ്രതികരണംകൊണ്ട് ധരിക്കരുത്. ഇക്കൊല്ലത്തെ വലിയ വിജയങ്ങളിലൊന്നായ 'പയ്യ'യുടെ കാര്യമെടുക്കുക. കാര്‍ത്തി-തമന്ന ജോഡിയുടെ ആ സിനിമ കണ്ടവരെല്ലാം മറ്റുള്ളവരെ കാണാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. മനോഹരമായൊരു പ്രണയകഥ, അതേസമയം ഉദ്വേഗഭരിതമായൊരു റോഡ്മൂവി- അതാണ് 'പയ്യ'. തിയേറ്ററിലെത്തിയ പ്രേക്ഷകരുടെ മനം നിറഞ്ഞു. സംവിധായകന്‍ ലിംഗുസ്വാമിക്ക് മാത്രമല്ല, കാര്‍ത്തി-തമന്ന ജോഡിക്കും വിലയേറി 'പയ്യ'യിലൂടെ. സംഘട്ടനമോ വാക്യത്തില്‍പ്രയോഗമോ ആവശ്യമില്ല പ്രണയകഥ പറയാനെന്നാണ് ഗൗതംമേനോന്റെ 'വിണ്ണൈത്താണ്ടി വരുവായാ' തെളിയിച്ചത്. കാല്പനികഭംഗിയുള്ള പ്രണയമാണത്. നഗരയുവത്വം അതിന്റെ ഭംഗിയില്‍നിന്ന് ഇനിയും വിമുക്തരായിട്ടില്ല. സിലമ്പരസന് ഇതുവരെയുള്ളതില്‍നിന്നെല്ലാം വ്യത്യസ്തമായൊരു രൂപം, ഭാവം. ത്രിഷ ഇതുവരെ കണ്ടതിനെക്കാളൊക്കെ മനോഹരി. അതേസമയം, തുളുമ്പാത്ത ഭാവപ്രകടനങ്ങള്‍കൊണ്ട് കഥാപാത്രങ്ങളെ അവിസ്മരണീയരാക്കുകയും ചെയ്തു അവരിരുവരും. തനിമസാലപ്പരുവത്തിലുള്ള പരമ്പരാഗതസിനിമയുടെ കാലം കഴിഞ്ഞുപോയിട്ടില്ലെന്നു തെളിയിക്കുന്നതാണ് സൂര്യ നായകനായ 'സിങ്കം'.അദ്ദേഹത്തിന്റെ രജതജൂബിലിച്ചിത്രമാണിത്. അനുഷ്‌കയുടെ സാന്നിധ്യവും ആട്ടവും പാട്ടും അട്ടഹാസവുമൊക്കെയുള്ള സിനിമ ഹരിയാണ് സംവിധാനം ചെയ്തത്. എല്ലാ ഘടകങ്ങളും ചേരുംപടി ചേര്‍ത്താല്‍ മസാലയ്ക്ക് വില്പനസാധ്യതയേറെയാണെന്ന് തെളിയിക്കുന്നു 'സിങ്ക'ത്തിന്റെ വിജയം. എന്നാല്‍, മസാലപ്പരുവത്തിലുള്ള മറ്റൊരു ചിത്രത്തെ പ്രേക്ഷകര്‍ കയ്യൊഴിയുന്നതും കാണുകയുണ്ടായി. വിശാല്‍ നായകനായ 'തീരാത്തവിളയാട്ടു പിള്ളൈ'യില്‍ മൂന്ന് അംഗനമാര്‍ അണിനിരന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഹൃദയത്തില്‍തൊടുന്ന ചിത്രങ്ങളെ കയ്യൊഴിയില്ലെന്ന പ്രഖ്യാപനമാണ് 'അങ്ങാടിതെരു'വിനെ വിജയിപ്പിച്ചതിലൂടെ തമിഴ്‌പ്രേക്ഷകര്‍ നടത്തിയത്. താരങ്ങളുടെയോ പിന്നണിക്കാരുടെയോ വിഷയത്തിന്റെയോ കാര്യത്തില്‍ ഗാംഭീര്യമവകാശപ്പെടാനില്ലാത്ത ഈ പാവം സിനിമ ഓരോ സാധാരണ മനുഷ്യനും പങ്കിടുന്ന സങ്കടങ്ങളാണ് പങ്കുവെച്ചത്. ''എന്റെ കഥ തന്നെയാണിതെ''ന്ന വികാരവായ്‌പോടെയാണ് പലരും 'അങ്ങാടിതെരു'വിനെ സ്വീകരിച്ചത്.ജീവിതം തന്നെയാണ് ഏറ്റവും വലിയ കഥാവസ്തു എന്നു തെളിയിക്കുകയായിരുന്നു സംവിധായകന്‍ വസന്തബാലന്‍. Courtesy Mathrubhoomi With Love Vinu |
www.keralites.net |
__._,_.___
No comments:
Post a Comment